HOME
DETAILS

''ഭരണമാറ്റം ഉടന്‍ സംഭവിക്കും, അത് പക്ഷെ ഇറാനിലാവില്ല, അമേരിക്കയിൽ''; ട്രംപിനെ ട്രോളി സഹോദര പുത്രി 

  
Web Desk
March 30, 2026 | 2:57 PM

regime change will happen soon but not in iran  it will be in america says mary l trump

വാഷിങ്ടണ്‍: ഇറാന്‍ ആക്രമണത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദങ്ങളെ രൂക്ഷമായി പരിഹസിച്ച് അദ്ദേഹത്തിന്റെ സഹോദരപുത്രി രംഗത്ത്. ഇറാനില്‍ ഭരണമാറ്റം യാഥാര്‍ഥ്യമായെന്ന ട്രംപിന്റെ പ്രസ്താവനക്കെതിരെയാണ് ക്ലനിക്കല്‍ സൈക്കോളജിസ്റ്റും, കടുത്ത ട്രംപ് വിമര്‍ശകയുമായ മേരി എല്‍ ട്രംപ് രംഗത്തെത്തിയത്. എക്‌സിലൂടെയായിരുന്നു അവരുടെ പ്രതികരണം. 

ട്രംപിന്റെ നടപടികള്‍ അദ്ദേഹത്തെ തന്നെ തിരിഞ്ഞ് കൊത്തുമെന്ന് മേരി പറഞ്ഞു. ഡൊണാള്‍ഡിന് ഉടന്‍ തന്നെ ഒരു ഭരണമാറ്റം കാണാന്‍ സാധിക്കും, അത് പക്ഷെ ഇറാനിലായിരിക്കില്ലെന്നും, മറിച്ച് ഇവിടെ അമേരിക്കയിലായിരിക്കുമെന്നും അവര്‍ പറഞ്ഞു. ഇവിടെ രാജാക്കന്‍മാരില്ലെന്ന് ട്രംപ് ഓര്‍ക്കണമെന്നും, ഇറാന് നേരെയുണ്ടായ ആക്രമണം അവിടുത്തെ ജനങ്ങളെ മോചിപ്പിക്കാനല്ലെന്നും, മറിച്ച് ട്രംപിന്റെ വ്യക്തിപരമായ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണെന്നും അവര്‍ തുറന്നടിച്ചു. യുദ്ധം വലിയൊരു സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചെന്നും, അനേകം ഡോളറുകളും മനുഷ്യജീവനും ആപത്തിലാക്കുമെന്നും അവര്‍ പറഞ്ഞു. താന്‍ വലിയൊരു രാഷ്ട്രീയ പ്രതിസന്ധിയിലാണെന്ന് ട്രംപിന് ബോധ്യമുണ്ട്, ആ നാണക്കേടില്‍ നിന്ന് രക്ഷപ്പെടാനുള്ള തീവ്രശ്രമമാണ് ട്രംപിന്റെ നീക്കങ്ങള്‍ക്ക് പിന്നിലെന്നും മേരി അഭിപ്രായപ്പെട്ടു. 

പ്രമുഖ എഴുത്തുകാരിയും, ആക്ടിവിസ്റ്റുമായ മേരി ഡൊണാള്‍ഡ് ട്രംപിന്റെ രാഷ്ട്രീയ നയങ്ങളുടെ കടുത്ത വിമര്‍ശകയാണ്. കൊല്ലപ്പെട്ട ഇറാനിയന്‍ നേതാക്കളുടെ എണ്ണം ചൂണ്ടിക്കാട്ടി ഭരണമാറ്റം സംഭവിച്ചെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇറാനിലെ പുതിയ വിഭാഗവുമായാണ് ഇപ്പോള്‍ ആശയവിനിമയം നടത്തുന്നതെന്നും ഇത് ഭരണമാറ്റത്തിന് തുല്യമാണെന്നുമായിരുന്നു ട്രംപിന്റെ വാദം. 

donald trump’s niece has strongly mocked his claims regarding the iran attack. mary l trump, a clinical psychologist and a vocal critic of trump, responded against his statement that a regime change will happen soon but not in iran  it will be in america. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്യാപ്റ്റൻ സഞ്ജു സാംസൺ? ടീം ഇന്ത്യയിൽ വൻ മാറ്റത്തിനൊരുങ്ങി ബി.സി.സി.ഐ; സഞ്ജുവിന് വഴിതുറന്നത് ലോകകപ്പിലെ വിസ്മയ പ്രകടനം

Cricket
  •  5 days ago
No Image

വി.സി.കെ പിന്തുണ പ്രഖ്യാപിച്ചു; തമിഴ്‌നാട്ടിൽ വിജയ് സർക്കാർ അധികാരത്തിലേക്ക്

National
  •  5 days ago
No Image

ജനവിധിയെ പരിഹസിച്ചു കൊണ്ട് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി അപഹാസ്യം: കെ.കെ ശൈലജ

Kerala
  •  5 days ago
No Image

സംസ്ഥാനത്ത് വേനല്‍മഴ തുടരുന്നു; ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, അടുത്ത മൂന്ന് മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  5 days ago
No Image

ക്ലൈമാക്സ് ഡൽഹിയിൽ; കേരള മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള യോഗത്തിൽ രാഹുൽ ഗാന്ധിയും

National
  •  5 days ago
No Image

കേരള മുഖ്യമന്ത്രി ആരാകും? നിർണ്ണായക ചർച്ചകൾക്കായി നേതാക്കൾ ഖാർഗെയുടെ വസതിയിൽ; പ്രഖ്യാപനം ഉടൻ?

National
  •  5 days ago
No Image

'മലര്‍ന്ന് കിടന്ന് തുപ്പിയാല്‍ നമ്മുടെ മുഖത്തെ വീഴൂ...'; കോണ്‍ഗ്രസിലെ തര്‍ക്കത്തില്‍ കെ.സി ജോസഫ്

Kerala
  •  5 days ago
No Image

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ ആറുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; കൊല്ലം സ്വദേശി അറസ്റ്റിൽ

Kerala
  •  5 days ago
No Image

'പിണറായി വിജയൻ പ്രതിപക്ഷ നേതാവാകരുത് '; ആഞ്ഞടിച്ച് കേരള കോൺഗ്രസ് (എം)

Kerala
  •  5 days ago
No Image

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിൽ: കുതിരക്കച്ചവട ഭീതിയിൽ കോൺഗ്രസ് എം.എൽ.എമാരെ ഹൈദരാബാദിലേക്ക് മാറ്റി

National
  •  5 days ago