'ഹിന്ദു യുവതിയെ വെട്ടിക്കൊല്ലുന്ന മുസ്‌ലിം'; രാമനവമി ഘോഷയാത്രയില്‍ വിദ്വേഷ നാടകങ്ങള്‍ അവതരിപ്പിച്ച് സംഘപരിവാര്‍
റാഞ്ചി: രാമനവമി ഘോഷയാത്രകളില്‍ മുസ്‌ലിം വിദ്വേഷ നാടകങ്ങള്‍ അവതരിപ്പിച്ച് സംഘപരിവാര്‍. ലൗ ജിഹാദും മറ്റ് വിദ്വേഷ പ്രചരണങ്ങളും ഉള്‍പ്പെടുത്തിയ നാടകങ്ങളും, നിശ്ചല ദൃശ്യങ്ങളുമായി സംഘപരിവാര്‍ സംഘടനകള്‍ റാലികള്‍ സംഘടിപ്പിച്ചു. ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നടന്ന ഘോഷയാത്രകളുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ജാര്‍ഖണ്ഡിലെ ചത്ര ജില്ലയിലുള്ള ഗിദ്ദൗറില്‍ നടന്ന ഘോഷയാത്രയില്‍ മുസ്‌ലിം വേഷധാരികളായവര്‍ ഹിന്ദു യുവതിയെ വാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്തുന്ന ദൃശ്യങ്ങളാണ് ആവിഷ്‌കരിച്ചത്. ലൗ ജിഹാദിന്റെ അനന്തരഫലം ഇതായിരിക്കുമെന്നും, മുസ്‌ലിങ്ങള്‍ക്കെതിരെ വിദ്വേഷം വമിക്കുന്ന സംഭാഷണങ്ങളും ഉള്‍പ്പെടുത്തിയാണ് നാടകം അവതരിപ്പിച്ചത്.
മഹാരാഷ്ട്രയിലെ പൂനെക്കടുത്ത് ധയാരി ഗ്രാമത്തില്‍ നടന്ന ഘോഷയാത്രയിലും സമാനമായ രീതിയില്‍ നാടകങ്ങള്‍ അരങ്ങേറി. മുസ് ലിം കുടുംബം ഗൂഢാലോചന നടത്തി ഹിന്ദു യുവതിയെ പ്രണയക്കെണിയില്‍ പെടുത്തുന്നതായും, തുടര്‍ന്ന് രക്തം പുരണ്ട വസ്ത്രങ്ങളുമായി നില്‍ക്കുന്ന യുവാവ് യുവതിയെ കൊന്ന് കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ വെക്കുന്നതുമാണ് നാടകത്തിലുള്ളത്. വിവാദ ചിത്രമായ കേരള സ്റ്റോറിയിലെ ദൃശ്യങ്ങളും ഇതിനായി ഉപയോഗിച്ചിട്ടുണ്ട്. കുട്ടികള്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന യാത്രകളിലാണ് വിദ്വേഷം തുപ്പി സംഘപരിവാര്‍ ആറാടുന്നത്. ഇതിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്.
A play on love jihad during Ram Navami showed men in skull caps assaulting a woman and chopping up her body to demonstrate the consequences of 'love jihad' in Jharkhand's Chatra district.
— The Siasat Daily (@TheSiasatDaily) March 30, 2026
The play showed visibly Muslim men, with white kurtas, fake beards, and skullcaps, while a… pic.twitter.com/EmjyKvivW6
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."