HOME
DETAILS

അവധിയുടെ മറവില്‍ നിലംനികത്തിയാല്‍ കര്‍ശന നടപടി

  
backup
September 13 2016 | 18:09 PM

%e0%b4%85%e0%b4%b5%e0%b4%a7%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b4%b1%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%82%e0%b4%a8%e0%b4%bf


കൊച്ചി: തുടര്‍ച്ചയായ അവധിയുടെ മറ പിടിച്ച് നിലം നികത്തുന്നവര്‍ക്കും സാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നവര്‍ക്കുമെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ല കലക്ടര്‍ മുഹമ്മദ്.വൈ. സഫിറുള്ള മുന്നറിയിപ്പ് നല്‍കി.
നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ കുറിച്ച് വ്യാപകമായി പരാതി ലഭിച്ച സാഹചര്യത്തില്‍ ഉദ്യോഗസ്ഥരുടെ അടിയന്തിരയോഗം വിളിച്ച കലക്ടര്‍, സിവില്‍ സ്റ്റേഷനിലും താലൂക്ക് ആസ്ഥാനങ്ങളിലും ബന്ധപ്പെട്ട വകുപ്പുകളുടെ കണ്‍ട്രോള്‍ റൂം തുറക്കാനും നിര്‍ദേശം നല്‍കി. കണ്‍ട്രോള്‍ റൂമുകള്‍ ഇന്നലെ തന്നെ പ്രവര്‍ത്തനം തുടങ്ങി.
നിലം നികത്തുന്നതായി വിവരം ലഭിക്കുന്ന സ്ഥലങ്ങളില്‍ റവന്യൂ വകുപ്പിന്റെയും പൊലിസിന്റെയും പ്രത്യേക സ്‌ക്വാഡുകള്‍ മിന്നല്‍ സന്ദര്‍ശനം നടത്തും. നിലം നികത്തല്‍ തടയല്‍ നിയമത്തിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് പുറമെ നിലം നികത്താന്‍ ഉപയോഗിക്കുന്ന വാഹനങ്ങളും ഉപകരണങ്ങളും പിടിച്ചെടുക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി.
താലൂക്ക് തലത്തില്‍ തഹസില്‍ദാര്‍മാരുടെ നേതൃത്വത്തിലാണ് പ്രത്യേക സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുക. ഫോര്‍ട്ടുകൊച്ചി, മൂവാറ്റുപുഴ ആര്‍.ഡി.ഒമാര്‍ സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം നിരീക്ഷിച്ച് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും.
നിലം നികത്തല്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുന്നതിന് പൊലിസ് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ സഹായവും ലഭ്യമാക്കും.ഷോപ്പിങ് മാളുകളും സിനിമ തീയേറ്ററുകളുമടക്കമുള്ള സ്ഥലങ്ങളില്‍ സാധനങ്ങള്‍ക്ക് പരമാവധിയിലും (എം.ആര്‍.പി) അധിക നിരക്ക് ഈടാക്കുന്നതായി നിരവധി പരാതികളാണ് ദിവസവും ലഭിക്കുന്നതെന്ന് കലക്ടര്‍ പറഞ്ഞു. പാക്കറ്റിലുള്ള ഭക്ഷണസാധനങ്ങള്‍, കുപ്പിയിലുള്ള കുടിവെള്ളം, പാനീയങ്ങള്‍ എന്നിവയ്ക്ക് അധികനിരക്ക് ഈടാക്കുന്നത് നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാണ്.
ഭക്ഷണ സാധനങ്ങളുടെ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കുകയും വേണം. ഇവ പാലിക്കാത്തവര്‍ക്കെതിരെ ലീഗല്‍ മെട്രോളജി വകുപ്പ് കര്‍ശന നടപടി സ്വീകരിക്കും. സംശയമുള്ള കേന്ദ്രങ്ങളില്‍ ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ നടത്തിവരുന്ന പരിശോധന കൂടുതല്‍ ഊര്‍ജിതമാക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി. സാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നത് സംബന്ധിച്ച് വിവരം നല്‍കുന്നതിന് 9061518888 എന്ന പ്രത്യേക വാട്‌സാപ്പ് നമ്പര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബില്ലിന്റെ ചിത്രവും മറ്റ് തെളിവുകളും ഇതില്‍ സമര്‍പ്പിക്കാം. നിലം നികത്തല്‍ സംബന്ധിച്ച് വിവരം നല്‍കുന്നതിനുള്ള താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍: കണയന്നൂര്‍ 0484 2360704, കൊച്ചി 2215559, പറവൂര്‍ 2442326, ആലുവ 2624052, കുന്നത്തുനാട് 2522224, കോതമംഗലം 0485 2822298, മൂവാറ്റുപുഴ 0485 2813773.
പരാതികള്‍ നല്‍കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായിരിക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി. ലീഗല്‍ മെട്രോളജി വാട്‌സാപ്പ് നമ്പര്‍: 9061518888 കണ്‍ട്രോള്‍ റൂമുകള്‍,കണയന്നൂര്‍ 0484 2360704, കൊച്ചി 2215559, പറവൂര്‍ 2442326,ആലുവ 2624052, കുന്നത്തുനാട് 2522224 ,കോതമംഗലം 0485 2822298 ,മൂവാറ്റുപുഴ 0485 2813773.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസര്‍കോട്ടെ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; എസ്.ഐ അനൂപിന് സസ്‌പെന്‍ഷന്‍

Kerala
  •  2 months ago
No Image

സമാധാന നൊബേല്‍ ജാപ്പനീസ് സന്നദ്ധ സംഘടനയായ നിഹോന്‍ ഹിഡോന്‍ക്യോയ്ക്ക്

International
  •  2 months ago
No Image

രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി നോയല്‍ ; തീരുമാനം ടാറ്റ ട്രസ്റ്റിന്റെ യോഗത്തില്‍

National
  •  2 months ago
No Image

യൂസുഫ് തരിഗാമി ജമ്മു കശ്മീര്‍ മന്ത്രിസഭയിലേക്ക്?; ചര്‍ച്ചക്ക് തയ്യാറെന്ന് സി.പി.എം അറിയിച്ചതായി റിപ്പോര്‍ട്ട് 

National
  •  2 months ago
No Image

പാലക്കാട് കാട്ടുപന്നിക്കൂട്ടം കിണറ്റില്‍ വീണു; കയറില്‍ കുരുക്കിട്ട് വെടിവെച്ച് കൊന്നു

Kerala
  •  2 months ago
No Image

കിളിമാനൂര്‍ ക്ഷേത്രത്തിലെ തീപിടിത്തം: പൊള്ളലേറ്റ പൂജാരി ചികിത്സയിലിരിക്കെ മരിച്ചു, സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  2 months ago
No Image

ബലൂചിസ്ഥാനില്‍ കല്‍ക്കരി ഖനിയില്‍ വെടിവെപ്പ്; 20 തൊഴിലാളികള്‍ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; നിയമസഭ കൗരവസഭയായി മാറുകയാണോയെന്ന് വി.ഡി സതീശന്‍, പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

Kerala
  •  2 months ago
No Image

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡനം; സഹസംവിധായികയുടെ പപരാതിയില്‍ സംവിധായകനെതിരെ കേസ്

Kerala
  •  2 months ago
No Image

അവിശ്വാസ പ്രമേയം: എതിരാളിക്കെതിരെ കേന്ദ്രത്തിന് പരാതി നല്‍കി പി.ടി ഉഷ 

National
  •  2 months ago