HOME
DETAILS

ബിജെപിയില്‍ കടുത്ത ജാതി വിവേചനവും, അവഗണനയും; ഗുരുതര ആരോപണവുമായി വനിത നേതാവ് 

  
Web Desk
April 01, 2026 | 11:52 AM

bjp leader tn sarasu alleged that facing severe caste discriminations within the party

കോഴിക്കോട്: ബിജെപിയില്‍ കടുത്ത ജാതിവിവേചനം നേരിടുന്നതായി മുതിര്‍ന്ന നേതാവ് പ്രഫ. ടിഎന്‍ സരസു. 2024ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആലത്തൂര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു ഇവര്‍. തെരഞ്ഞെടുപ്പിന് ശേഷം ഒരു പാര്‍ട്ടി പരിപാടിയിലേക്കും തന്നെ ക്ഷണിക്കാറില്ലെന്നും, ഇതിന് പിന്നില്‍ ജാതി വിവേചനമാണെന്നും അവര്‍ പറഞ്ഞു. 

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങേണ്ടെന്ന് ബിജെപി നേതൃത്വം നിഷ്‌കര്‍ഷിച്ചതായാണ് സരസു ആരോപിക്കുന്നത്. പ്രചരണത്തിന് വരട്ടേയെന്ന് പലരോടും അങ്ങോട്ട് ആവശ്യപ്പെട്ടെങ്കിലും വേണ്ട എന്നാണ് മറുപടി കിട്ടിയതെന്ന് അവര്‍ പറയുന്നു. പത്മജ വേണുഗോപാലിന്റെ പ്രചരണത്തിന് ഒരു ദിവസമെങ്കിലും വരണമെന്ന് ആഗ്രഹമുള്ളതായി ജില്ല പ്രസിഡന്റിനോട് ആവശ്യപ്പെട്ടെങ്കിലും ചോദിച്ചിട്ട് പറയാമെന്നാണ് മറുപടി കിട്ടിയത്. ആരോടാണ് ചോദിക്കാനുള്ളതെന്നും, 2024 തെരഞ്ഞെടുപ്പിന് ശേഷം ഒന്നോ, രണ്ടോ പരിപാടികള്‍ക്കല്ലാതെ ഒന്നിനും അവര്‍ ക്ഷണിച്ചിട്ടില്ലെന്നും സരസു ആരോപിച്ചു. 

' ഒരു പാര്‍ട്ടിക്കാര്‍ക്കും ഇവിടുത്തെ താണ ജാതിക്കാരെ പ്രത്യേകിച്ച് എസ്.സി, എസ്.ടിക്കാരെ ആവശ്യമില്ല. രണ്ട് കാര്യങ്ങള്‍ക്കൊഴികെ, ഒന്ന് വോട്ട് ചെയ്യാനാണ്. അവരുടെ വോട്ടില്ലാതെ ജയിക്കാനാവില്ലല്ലോ? രണ്ടാമത്തേത് ഏതെങ്കിലും സംവരണ സീറ്റില്‍ നിര്‍ത്താന്‍ ഒരു സ്ഥാനാര്‍ഥി വേണം. അവിടെ വേറെ ആളുകളെ നിര്‍ത്താന്‍ പറ്റില്ല. ഈ രണ്ടു കാര്യങ്ങള്‍ക്കാണ് എസ്.സി, എസ്.ടി ആയിട്ടുള്ള ആളുകളെ ഏതു പാര്‍ട്ടിക്കാര്‍ക്കും ആവശ്യമുള്ളത്,' അവര്‍ കൂട്ടിച്ചേര്‍ത്തു. 

കൂടാതെ താന്‍ ഇതുവരെ ഒരാളെക്കുറിച്ചും ഒരു കുറ്റവും പറഞ്ഞിട്ടില്ലെന്നും, എന്നിട്ടും പാര്‍ട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള കാരണം ജാതി വിവേചനമാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അവര്‍ പറഞ്ഞു. പാലക്കാട് വിക്ടോറിയ കോളജ് പ്രിന്‍സിപ്പലായിരിക്കെ വിരമിക്കല്‍ ദിനത്തില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കാമ്പസില്‍ പ്രതീക്തമാക ശവകുടീരം നിര്‍മിച്ചത് വന്‍ വിവാദമായിരുന്നു. പിന്നീട് 2016ലാണ് ഇവര്‍ ബിജെപിയില്‍ ചേര്‍ന്നത്. 

Senior leader Prof. T. N. Sarasoo has alleged that she is facing severe caste discrimination within the BJP.

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ കനക്കും: വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  4 days ago
No Image

കൃഷിമന്ത്രിക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ ശ്രീറാം വെങ്കിട്ടരാമന്‍; കൊലയാളിയെ ഒപ്പമിരുത്തരുതെന്ന് മാധ്യമപ്രവര്‍ത്തകര്‍, പ്രതിഷേധം

Kerala
  •  4 days ago
No Image

മീശപിരിച്ച്, സിഗരറ്റ് വലിച്ച് റീല്‍സ്; പരോള്‍ വ്യവസ്ഥ ലംഘിച്ച് പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ റീല്‍ ഷൂട്ട്

Kerala
  •  4 days ago
No Image

കൊല്ലത്ത് പത്തുവയസുകാരന് പൊള്ളലേറ്റു; അച്ഛന്‍ പൊള്ളിച്ചതെന്ന് കുട്ടിയുടെ മൊഴി

Kerala
  •  4 days ago
No Image

പാലക്കാട് നെന്മാറയിൽ ക്ഷേത്രഭണ്ഡാരം കവർന്ന കേസ്: മുൻ ബിജെപി സ്ഥാനാർഥി അറസ്റ്റിൽ

Kerala
  •  4 days ago
No Image

ഡൽഹിയിൽ ഹോട്ടലിന് തീപിടിച്ച് 21 പേർ മരിച്ചു; തീ അണച്ചു, രക്ഷാപ്രവർത്തനം തുടരുന്നു

National
  •  4 days ago
No Image

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം; ഭര്‍ത്താവ് ഫര്‍മാന്‍ ഖാന്റെ അറസ്റ്റ് ഒരുമാസത്തേക്ക് തടഞ്ഞ് ഹൈക്കോടതി

Kerala
  •  4 days ago
No Image

ഗള്‍ഫില്‍ യുദ്ധപ്രതീതി: കുവൈത്തിന് നേരെയുണ്ടായ ഇറാന്‍ ആക്രമണത്തില്‍ മരണം റിപ്പോര്‍ട്ട് ചെയ്തു; നിരവധി പേര്‍ക്ക് പരുക്ക്; വിമാന സര്‍വിസുകള്‍ നിര്‍ത്തിവച്ചു  | Escalating Gulf Conflict

Kuwait
  •  4 days ago
No Image

ഇനി സഹയാത്രികനല്ല, പാര്‍ട്ടി അംഗം;  സി.പി.എം അംഗത്വം സ്വീകരിച്ചതായി കെ.ടി ജലീല്‍

Kerala
  •  4 days ago
No Image

നന്ദി അറിയിക്കാൻ കോഴിക്കോട് സമസ്ത കാര്യാലയത്തിലെത്തി അബ്ദുൽ റഹീം; നേതാക്കളെ സന്ദർശിച്ചു

Kerala
  •  4 days ago