നൂറിലധികം മിസൈലുകളും ഡ്രോണുകളും; ഇസ്റാഈലിലും യുഎസ് സൈനിക താവളങ്ങൾക്കും നേരെ സംയുക്ത ആക്രമണവുമായി ഇറാനും സഖ്യകക്ഷികളും
തെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം സൃഷ്ടിച്ചുകൊണ്ട് ഇസ്റാഈലിനും ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കും നേരെ ഇറാന്റെയും സഖ്യകക്ഷികളുടെയും വൻ ആക്രമണം. നൂറിലധികം മിസൈലുകളും ഡ്രോണുകളും 200-ലേറെ റോക്കറ്റുകളും ആക്രമണത്തിനായി ഉപയോഗിച്ചതായി ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (IRGC) ഔദ്യോഗികമായി അറിയിച്ചു. വരും ദിവസങ്ങളിൽ ആക്രമണം കൂടുതൽ തീവ്രമാക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.
ഇസ്റാഈലിലെ വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങൾക്ക് പുറമെ, ഗൾഫിലെ അമേരിക്കൻ സൈനിക താവളങ്ങളെയും ലക്ഷ്യം വെച്ചായിരുന്നു ആക്രമണം. ബഹ്‌റൈനിലെ യുഎസ് സൈനിക കേന്ദ്രത്തിനും കുവൈത്തിലെ അൽ-അദിരി ബേസിലെ യുഎസ് ഹെലികോപ്റ്റർ യൂണിറ്റിനും നേരെ ആക്രമണമുണ്ടായി. അൽ-അദിരിയിൽ വെച്ച് ഒരു യുഎസ് ഹെലികോപ്റ്റർ നശിപ്പിച്ചതായും ഇറാൻ അവകാശപ്പെട്ടു.
ഇറാന്റെ നേരിട്ടുള്ള ആക്രമണത്തിന് പുറമെ മേഖലയിലെ സഖ്യകക്ഷികളായ 'പ്രതിരോധ മുന്നണികളും' (Axis of Resistance) സംയുക്തമായാണ് ആക്രമണം നടത്തിയത്. "തങ്ങളുടെ താവളങ്ങൾക്ക് നേരെ നടന്ന പ്രത്യാക്രമണത്തിനുള്ള കടുത്ത മറുപടിയാണിത്. വരും ദിവസങ്ങളിലും പൂർണ്ണ കരുത്തോടെ ആക്രമണം തുടരും എന്നും ഐആർജിസി പ്രസ്താവനയിൽ വ്യക്തമാക്കി.
അതേസമയം ഇറാനിൽ നിന്നുള്ള ആക്രമണത്തിന് പിന്നാലെ ഇസ്റാഈൽ തിരിച്ചടി ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇറാനിലെ സ്കൂളുകളും ആശുപത്രികളും ഉൾപ്പെടെ 92,000-ത്തിലധികം വീടുകളും ലക്ഷ്യമിട്ടതായി റെഡ് ക്രസന്റ് അറിയിച്ചു. തെഹറാനിലെ ഒരു മരുന്ന് നിർമ്മാണ കമ്പനിക്ക് നേരെയും ഇസ്റാഈൽ വ്യോമാക്രമണം നടത്തി.
മേഖലയിൽ കനത്ത ജാഗ്രത
യുദ്ധസമാനമായ സാഹചര്യത്തെത്തുടർന്ന് ഗൾഫ് രാഷ്ട്രങ്ങൾ കനത്ത ജാഗ്രതയിലാണ്. ഇറാന്റെ പ്രത്യാക്രമണത്തിൽ തങ്ങൾക്കുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് അമേരിക്കയോ ഇസ്റാഈലോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഒക്ടോബർ ഏഴിന് ശേഷം മേഖലയിലുണ്ടായ ഏറ്റവും വലിയ സംഘർഷങ്ങളിലൊന്നായി ഇത് മാറിയിരിക്കുകയാണ്.
The Islamic Revolutionary Guard Corps (IRGC) has launched a massive retaliatory operation, firing over 100 ballistic missiles and attack drones at multiple targets in Israel and U.S. military bases across the Middle East.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."