HOME
DETAILS

എഫ്‌സിആർഎ ബിൽ: പ്രതിപക്ഷം എന്തുവിലകൊടുത്തും തടയും; കേന്ദ്രത്തിന്റേത് ഗൂഢലക്ഷ്യമെന്ന് കെ.സി. വേണുഗോപാൽ

  
Web Desk
April 01, 2026 | 1:56 PM

fcra bill opposition will block it at any cost kc venugopal alleges hidden agenda by center

കോഴിക്കോട്: വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി (FCRA) ബിൽ പാർലമെന്റിൽ പാസാകാതിരിക്കാൻ പ്രതിപക്ഷം ശക്തമായി പൊരുതുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന നിർണ്ണായക ഘട്ടത്തിൽ കേന്ദ്ര സർക്കാർ ഇത്തരമൊരു ബിൽ കൊണ്ടുവന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേരളത്തിലെ എംപിമാർ സഭയിലില്ലാത്ത സമയം നോക്കിയാണ് ബിൽ അവതരിപ്പിച്ചതെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. കേരളം, ബംഗാൾ, തമിഴ്നാട്, അസം തുടങ്ങിയ സംസ്ഥാനങ്ങളിലെ എംപിമാർ തെരഞ്ഞെടുപ്പ് പ്രചാരണ തിരക്കിലായതിനാൽ പാർലമെന്റ് സമ്മേളനം പോലും ഒഴിവാക്കേണ്ട സമയത്താണ് കേന്ദ്രം ഈ നീക്കം നടത്തിയത്. സമ്മേളനത്തിന്റെ അവസാന ദിവസങ്ങളിൽ ബിൽ തിരക്കിട്ട് അവതരിപ്പിച്ചതിന് പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം ബംഗാളിന് സമാനമായി വടകരയെയും അക്രമ രാഷ്ട്രീയത്തിലൂടെ തകർക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്ന് വേണുഗോപാൽ പറഞ്ഞു. പാർട്ടിക്കുള്ളിൽ ചോദ്യങ്ങൾ ചോദിച്ചതിന് ടി.പി. ചന്ദ്രശേഖരനെ 51 വെട്ടു വെട്ടി കൊലപ്പെടുത്തിയ നാടാണിത്. ഭരണകക്ഷി തന്നെ ബോംബ് നിർമ്മാണത്തിന് നേതൃത്വം നൽകി പ്രദേശം അശാന്തമാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബിജെപിയുടേത് വോട്ട് ബാങ്ക് രാഷ്ട്രീയം

മതങ്ങളെയും ശബരിമലയെയും ബിജെപി കേവലം വോട്ട് തട്ടാനുള്ള ആയുധങ്ങളാക്കുകയാണെന്ന് അദ്ദേഹം പരിഹസിച്ചു. "ഹിന്ദുക്കളും ക്രൈസ്തവരുമെല്ലാം തെരഞ്ഞെടുപ്പ് കാലത്ത് മാത്രമുള്ള ഉപകരണങ്ങളാണ് ബിജെപിക്ക്. ക്രിസ്മസ് കാലത്ത് കേക്കുമായി എത്തുന്നവർ ഇപ്പോൾ ന്യൂനപക്ഷങ്ങളെ വേട്ടയാടാനുള്ള നിയമവുമായാണ് വരുന്നത്."

ഉത്തരേന്ത്യയിൽ വൈദികർക്കും കന്യാസ്ത്രീകൾക്കും നേരെ നടക്കുന്ന അക്രമങ്ങളുടെ തുടർച്ചയാണിതെന്നും, കേന്ദ്രത്തിന്റെ ഈ വിവേചനപരമായ നീക്കങ്ങളെ ജനങ്ങൾ തിരിച്ചറിയുമെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി.

 

AICC General Secretary K.C. Venugopal MP stated that the opposition will strongly resist the FCRA Amendment Bill in Parliament. He accused the Central Government of introducing the bill with a hidden agenda during assembly elections in states like Kerala and Bengal, strategically choosing a time when opposition MPs were busy with campaigning. He also criticized the BJP's communal politics and hit out at the CPI(M) for allegedly promoting political violence in the Vadakara region.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശീയ ടീമിൽ നിന്ന് പുറത്താക്കിയവർക്ക് ബാറ്റ് കൊണ്ട് മറുപടി; കൊൽക്കത്തയ്ക്കെതിരെ 'തണ്ടർ' പ്രകടനവുമായി ശുഭ്മൻ ഗിൽ; ഓറഞ്ച് ക്യാപ്പും സ്വന്തം!

Cricket
  •  2 days ago
No Image

യുഡിഎഫ് മന്ത്രിമാരുടെ പട്ടിക നാളെ രണ്ട് മണിയോടെ ഗവർണർക്ക് കൈമാറും; സതീശൻ സർക്കാരിൽ ലീഗിന് 5 മന്ത്രിമാർ, ചർച്ചകൾ നാളെയും തുടരും!

Kerala
  •  2 days ago
No Image

മത്സരിക്കാൻ താല്പര്യമില്ലെന്ന് ഞാൻ ആദ്യമേ പറഞ്ഞതല്ലേ!" പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ പൊട്ടിത്തെറിച്ച് വീണ ജോർജ്; തോൽവിക്ക് കാരണം 'പെരുമാറ്റമെന്ന്' വിമർശനം!

Kerala
  •  2 days ago
No Image

സിക്സറുകളിൽ 'അലൻ' താണ്ഡവം; അർഹിച്ച സെഞ്ച്വറി നഷ്ടമായിട്ടും ഐപിഎല്ലിൽ ചരിത്രനേട്ടവുമായി ഫിൻ അലൻ!

Cricket
  •  2 days ago
No Image

യുഎഇയിൽ നാളെ താപനില കുറയും; ശക്തമായ പൊടിക്കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്

uae
  •  2 days ago
No Image

ബന്ധുക്കളുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് അപകീർത്തിപ്പെടുത്തി; പ്രവാസി യുവാവിന് പിഴ ചുമത്തി യുഎഇ കോടതി

uae
  •  2 days ago
No Image

വിമാനയാത്രയ്ക്കിടയിൽ സഹയാത്രികന് രക്ഷകയായി യുഎഇയിലെ മലയാളി നഴ്സ്; ദുബൈ-തിരുച്ചിറപ്പള്ളി വിമാനത്തിൽ നാടകീയ രംഗങ്ങൾ

uae
  •  2 days ago
No Image

10 ലക്ഷം കൊടുത്ത് നീറ്റ് ചോദ്യപ്പേപ്പർ വാങ്ങി, പരീക്ഷ എഴുതിയ മകന് കിട്ടിയത് വെറും 107 മാർക്ക്! ഒടുവിൽ അച്ഛനും കുടുംബവും സിബിഐ വലയിൽ

crime
  •  2 days ago
No Image

യുഎഇയിൽ ജിപിഎസ് തകരാർ; ഗൂഗിൾ മാപ്പും വേസും വഴിതെറ്റിക്കുന്നതിന് പിന്നിലെ കാരണങ്ങൾ ഇവ

uae
  •  2 days ago
No Image

മിയാൻ ഭായ് ഇരുപത്തിയൊന്നാമനായി ചരിത്രത്തിലേക്ക്; ഈഡൻ ഗാർഡൻസിൽ സ്പെഷ്യൽ ഡബിൾ സെഞ്ച്വറി തിളക്കവുമായി സിറാജ്

Cricket
  •  2 days ago