ദുരിതംപേറി വിനോദസഞ്ചാര കേന്ദ്രങ്ങള്‍...
കൊച്ചി: ജില്ലയുടെ പ്രധാന ആകര്‍ഷണവും വിനോദസഞ്ചാരകേന്ദ്രവുമായ മറൈന്‍ഡ്രവിന്റെ മുഖം മാറുന്നു. നഗരത്തിലെ ഏറ്റവും തിരക്കുകൂടിയ വിശ്രമകേന്ദ്രമായ ഇവിടം ഇന്ന് തെരുവുകച്ചവടക്കാരുടെ കേന്ദ്രമായി മാറി. വിശാല കൊച്ചി വികസന അതോറിറ്റിയുടെ കീഴില്‍ നഗരവാസികള്‍ക്ക് വൈകുന്നേരങ്ങള്‍ ഉല്ലാസപ്രദമാക്കാനാണ് മറൈന്‍ഡ്രൈവിന്റെ ഇരുവശങ്ങളില്‍ ഇരിപ്പിടം ഒരുക്കിയും സൗന്ദര്യവല്‍ക്കരിച്ചുമൊക്കെ മോഡി പിടിപ്പിച്ചത്. സി.ഐ.ഡി മൂസ പോലുള്ള ചലച്ചിത്രങ്ങളുടെ ഗാനരംഗങ്ങളും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. കായലോരത്തോട് ചേര്‍ന്ന് സജ്ജീകരച്ചിരുന്ന വിശ്രമ ബഞ്ചുകളും ഇവിടേക്കുള്ള മുഖ്യ ആകര്‍ഷണമായിരുന്നു.
മറൈന്‍ഡ്രൈവിനോട് ചേര്‍ന്ന് തെരുവുകച്ചവടക്കാര്‍ കേന്ദ്രീകരിച്ചിരുന്ന മൈതാനം പേ പാര്‍ക്കിങ് ഏരിയ ആക്കിയതോടെയാണ് മറൈന്‍ഡ്രൈവിലെ നടപ്പാതകളിലേക്ക് കച്ചവടം മാറ്റിയത്. ജി.സി.ഡി.എ അധികൃതര്‍ ഇവര്‍ക്കെതിരെ നടപടി എടുക്കാതിരിക്കുന്നത് കൂടുതല്‍ കച്ചവടക്കാരെ ഇങ്ങോട്ട് ആകര്‍ഷിക്കുന്നുണ്ട്. അധികൃതരുടെ ഒത്താശയോടെയാണ് കച്ചവടം പൊടിപൊടിക്കുന്നതെന്ന ആക്ഷേപവും ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്.
മറൈന്‍ ഡ്രൈവിലെത്തുന്ന കുട്ടികളെയും ടൂറിസ്റ്റുകളെയുമൊക്കെ ലക്ഷ്യംവെച്ചാണ് കച്ചവടം. കുട്ടികളുടെ കളിക്കോപ്പ്,വള,മാല,വിവിധ തരം കൂളിങ്ഗ്ലാസുകള്‍,പാനിയങ്ങള്‍,ചായ,കാപ്പി,ഐസ്‌ക്രീം എന്നിവയൊക്കെയാണ് ഇപ്രകാരം വിറ്റഴിയുന്നത്. മുമ്പൊക്കെ നഗരത്തിലെ ഫ്‌ളാറ്റുകളിലുള്ള മുതിര്‍ന്നവരുള്‍പ്പെടെയുള്ളവര്‍ വൈകുന്നേരങ്ങളില്‍ നടക്കാന്‍ ഇറങ്ങിയിരുന്നതും ഇവിടെയായിരുന്നു. എന്നാല്‍ കച്ചവടക്കാരുടെ തിരക്ക് കാരണം ഇവിടെ ഇപ്പോള്‍ നടപ്പുകാര്‍ എത്താത്ത അവസ്ഥയാണ്.
നഗരത്തിലെ വിരലിലെണ്ണാവുന്ന വിശ്രമകേന്ദ്രങ്ങളില്‍ ഒന്നായ ഇവിടുത്തെ പ്രത്യേകത നീണ്ടുനിവര്‍ന്നു കിടക്കുന്ന നടപ്പാതയാണ്. മറൈന്‍ഡ്രൈവിന്റെ വിശ്രമമുഖം മാറിയതോടെ മുന്‍പുണ്ടായിരുന്ന സംവാദക്കൂട്ടങ്ങളെയും ഇന്ന് കാണാനില്ല. ഇവിടുത്തെ മഴവില്‍ പാലത്തില്‍ കയറി നിന്ന് കായലിന്റെയും നഗരമുഖത്തിന്റെയുമൊക്കെ ഭംഗി ആസ്വദിക്കുന്നവരും നിരവധിയാണ്. ഓണം പോലുള്ള ആഘോഷദിനങ്ങളിലും മറ്റ് അവധി ദിനത്തിലുമൊക്കെ നിരവധി സന്ദര്‍ശകരാണ് മറൈന്‍ ഡ്രൈവിലെത്തുന്നത്.
കായലിനോട് ചേര്‍ന്നുളള വിശ്രമകേന്ദ്രം ഗോശ്രീ പാലം വരെ നീണ്ടുകിടക്കുന്നതും സന്ദര്‍ശകരെ ഇവിടെക്ക് ആകര്‍ഷിക്കുന്നുണ്ട്.എന്നാല്‍ നിലവിലെ സ്ഥിതി ഏറെ പരിതാപകരമാണെന്ന് സന്ദര്‍ശകര്‍ പറയുന്നു. കച്ചവടക്കാര്‍ പെരുകിയതോടെ എലിശല്യവും വര്‍ധിച്ചു. കുന്നുകൂടുന്ന ഭക്ഷണപ്പൊതികളും ഭക്ഷണ അവശിഷ്ടങ്ങളുമൊക്കെ മറൈന്‍ഡ്രൈവിലെ വിശ്രമകേന്ദ്രത്തെ കൂടുതല്‍ മലിനമാക്കുകയാണ്. എലിശല്യം പേടിച്ച് ഇരുട്ടുവീണ് കഴിഞ്ഞാല്‍ ഇവിടെനിന്ന് സന്ദര്‍ശകര്‍ ഒഴിഞ്ഞുപോകുകയാണ് ഇപ്പോള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."