HOME
DETAILS

നാറ്റോ രൂപീകരിച്ചത് ഹോര്‍മുസില്‍ സൈനിക നീക്കം നടത്താനല്ല; ഡൊണാള്‍ഡ് ട്രംപിന് മറുപടിയുമായി ഫ്രാന്‍സ് 

  
Web Desk
April 01, 2026 | 4:26 PM

nato was not formed to carry out military operations in strait of hormuz says france

പാരിസ്: ഹോര്‍മുസ് പ്രതിസന്ധിയില്‍ നാറ്റോയെ വിമര്‍ശിച്ച ഡൊണാള്‍ഡ് ട്രംപിനെതിരെ ഫ്രാന്‍സ്. ഹോര്‍മുസ് കടലിടുക്കിലെ സൈനിക നീക്കങ്ങളില്‍ പങ്കുചേരില്ലെന്ന് വ്യക്തമാക്കിയ ഫ്രഞ്ച് ഡെപ്യൂട്ടി പ്രതിരോധ മന്ത്രി ആലീസ് റൂഫോ നാറ്റോ ഇത്തരം ദൗത്യങ്ങള്‍ക്കായി രൂപീകരിച്ചതല്ലെന്നും വ്യക്തമാക്കി. 

യൂറോ അറ്റ്‌ലാന്റിക് മേഖലയുടെ സുരക്ഷക്കായി രൂപീകരിച്ച സൈനിക സഖ്യമാണ് നാറ്റോ. ഹോര്‍മുസ് കടലിടുക്കില്‍ സൈനിക നടപടികള്‍ നടത്തുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാവും. നാറ്റോയുടെ ഘടന തന്നെ അതിന് അനുവദിക്കുന്നില്ല. കടലിടുക്കില്‍ കപ്പല്‍ ഗതാഗത സ്വാതന്ത്ര്യം പുനസ്ഥാപിക്കണമെന്നാണ് ഫ്രാന്‍സിന്റെയും ആഗ്രഹം. സഖ്യകക്ഷികള്‍ക്കിടയില്‍ ഭിന്നത ഒഴിവാക്കി, നാറ്റോയുടെ യഥാര്‍ഥ ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ മാത്രമാണ് ആ സംഘടന കൂടുതല്‍ കരുത്താര്‍ജിക്കുന്നത്,' ആലീസ് റൂഫോ പറഞ്ഞു. 

നാറ്റോ വെറുമൊരു കടലാസ് പുലിയാണെന്നും അതില്‍ നിന്ന് പിന്‍മാറുന്ന കൗര്യം ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നും ദി ടെലഗ്രാഫിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഫ്രാന്‍സിന്റെ മറുപടി.

അതേസമയം ഡൊണാൾഡ് ട്രംപിന്റെ സമ്മർദ്ദ തന്ത്രങ്ങൾക്ക് വഴങ്ങി ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കില്ലെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC). മേഖലയിലെ സ്ഥിതിഗതികൾ തങ്ങളുടെ പൂർണ്ണമായ ആധിപത്യത്തിലാണെന്നും ശത്രുക്കൾക്ക് മുന്നിൽ മുട്ടുമടക്കില്ലെന്നും ഇറാൻ വ്യക്തമാക്കി.

ഇറാൻ വെടിനിർത്തലിനായി തന്നെ സമീപിച്ചുവെന്ന ട്രംപിന്റെ അവകാശവാദത്തിന് പിന്നാലെയാണ് ഇറാന്റെ ശക്തമായ പ്രതികരണം വന്നത്. ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടസ്സമില്ലാതെ പുനഃസ്ഥാപിച്ചാൽ മാത്രമേ വെടിനിർത്തൽ ആലോചിക്കൂ എന്നായിരുന്നു ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. "അതുവരെ ഇറാനെ ഞങ്ങൾ വിസ്മൃതിയിലേക്ക് തള്ളിവിടും," എന്നായിരുന്നു ട്രംപിന്റെ ഭീഷണി കലർന്ന പ്രസ്താവന. എന്നാൽ ട്രംപിന്റേത് വെറും 'പരിഹാസ്യമായ പ്രകടനങ്ങൾ' മാത്രമാണെന്ന് IRGC പരിഹസിച്ചു. കടലിടുക്കിന്റെ നിയന്ത്രണം തങ്ങളുടെ കൈവശം ദൃഢമാണെന്നും അത് ആർക്കും വിട്ടുകൊടുക്കില്ലെന്നും ഇറാൻ ആവർത്തിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാഹനാപകടത്തില്‍ മുന്‍ എംഎല്‍എ എ.കെ മണിക്ക് പരുക്ക്

Kerala
  •  3 days ago
No Image

ദേവസ്വം ബോര്‍ഡില്‍ സുതാര്യത ഉറപ്പാക്കുമെന്ന് കെ. മുരളീധരന്‍; സത്യപ്രതിജ്ഞയ്ക്ക് മുമ്പ് പഴവങ്ങാടിയില്‍ പ്രാര്‍ഥന

Kerala
  •  3 days ago
No Image

ഫ്രഷ് ആയി ഇരിക്കാന്‍ ഇഷ്ടപ്പെടുന്ന വി.ഡി.എസ്

Kerala
  •  3 days ago
No Image

എസ്.എച്ച്.ഒ യുഗം അവസാനിക്കുന്നു സ്റ്റേഷന്‍ ഭരണം ഇനി എസ്.ഐമാര്‍ക്ക്: പൊലിസില്‍  കളമൊരുങ്ങുന്നത്  വന്‍ അഴിച്ചുപണിക്ക്

latest
  •  3 days ago
No Image

കമാല്‍ മൗല മസ്ജിദ്: 'വിധി സുപ്രിംകോടതിയില്‍ ചോദ്യം ചെയ്യും': ചരിത്രരേഖകള്‍ക്ക് വിരുദ്ധമെന്നും മുസ്‌ലിം വ്യക്തിനിയമ ബോർഡ്

Kerala
  •  3 days ago
No Image

എബോള വൈറസ്: വാക്‌സിന്‍ കണ്ടെത്തിയില്ല; ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഡബ്ല്യു.എച്ച്.ഒ

International
  •  3 days ago
No Image

യു.ഡി.എഫ് മന്ത്രിസഭ: ചാണ്ടി ഉമ്മനെയും കാപ്പനെയും ഒഴിവാക്കിയത് അവസാനനിമിഷം

Kerala
  •  3 days ago
No Image

യു.ഡി.എഫ് മന്ത്രിസഭ: പ്രഖ്യാപനങ്ങൾക്ക് കാതോർത്ത് കേരളം

Kerala
  •  3 days ago
No Image

മന്ത്രിസഭയിൽ മലപ്പുറത്തിന് സിംഹഭാഗം; പിന്നാലെ എറണാകുളവും; കാസര്‍കോട്, കോഴിക്കോട്, പത്തനംതിട്ട, ഇടുക്കി ജില്ലകള്‍ക്ക് മന്ത്രിസഭയില്‍ പ്രാതിനിധ്യമില്ല

Kerala
  •  3 days ago
No Image

ആദ്യ മന്ത്രിസഭാ യോഗത്തിൽ ആശമാർക്ക് നൽകിയ വാക്ക് പാലിക്കുമോ? വി.ഡി സതീശനിൽ വലിയ പ്രതീക്ഷയോടെ ആശാ വർക്കർമാർ

Kerala
  •  3 days ago