HOME
DETAILS

ജനപിന്തുണ നഷ്ടപ്പെട്ട ട്രംപ് രാഷ്ട്രീയ അതിജീവനത്തിന് പുതിയ തന്ത്രങ്ങൾ മെനയുന്നു; രാജ്യത്തെ ഉടൻ അഭിസംബോധന ചെയ്യും

  
Web Desk
April 01, 2026 | 4:30 PM

struggling for political survival trump to address nation as public support fades

വാഷിംഗ്ടൺ: ഇറാനുമായുള്ള സൈനിക നീക്കം ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോൾ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ന് രാത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. യുദ്ധം സൃഷ്ടിച്ച സാമ്പത്തിക ആഘാതവും രാഷ്ട്രീയ സമ്മർദ്ദവും ഭരണകൂടത്തെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണ് പ്രൈം ടൈമിൽ ട്രംപ് ജനങ്ങളെ കാണുന്നത്. ഇന്ത്യൻ സമയം വെള്ളിയാഴ്ച രാവിലെ 6.30-നാണ് (0100 GMT) പ്രസംഗം.

ഇറാനുമായുള്ള ശത്രുത അവസാനിച്ചുവെന്ന് മണിക്കൂറുകൾക്ക് മുൻപ് ട്രംപ് അവകാശപ്പെട്ടിരുന്നുവെങ്കിലും, യുദ്ധത്തിന്റെ ഭാവി സംബന്ധിച്ച അനിശ്ചിതത്വം നിലനിൽക്കുന്നതിനിടെയാണ് ഈ പ്രഖ്യാപനം വരുന്നത്. വൈറ്റ് ഹൗസ് പ്രസംഗത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സാധാരണയായി ഒരു യുദ്ധം തുടങ്ങുന്ന ഘട്ടത്തിലാണ് പ്രസിഡന്റുമാർ ഇത്തരം പ്രസംഗങ്ങൾ നടത്താറുള്ളത്. എന്നാൽ തിരിച്ചടികൾ നേരിടുന്ന ഘട്ടത്തിലെ ഈ വൈകിയുള്ള പ്രസംഗം ട്രംപിന്റെ രാഷ്ട്രീയ തന്ത്രമാണെന്ന് വിലയിരുത്തപ്പെടുന്നു.

യുദ്ധം അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ തകിടം മറിച്ചതോടെ ട്രംപിന്റെ ജനപ്രീതിയിൽ വൻ ഇടിവ് രേഖപ്പെടുത്തി. മുൻപ് 50 ശതമാനത്തിന് മുകളിലായിരുന്ന അംഗീകാര റേറ്റിംഗ് ഇപ്പോൾ 40-ൽ താഴെയായി കുറഞ്ഞു. ഭൂരിഭാഗം അമേരിക്കക്കാരും ഇറാൻ സൈനിക നീക്കത്തെ എതിർക്കുന്നതായാണ് പുതിയ വോട്ടെടുപ്പുകൾ സൂചിപ്പിക്കുന്നത്. സ്വതന്ത്ര വോട്ടർമാരും ട്രംപിന് എതിരെ തിരിഞ്ഞത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് റിപ്പബ്ലിക്കൻ പാർട്ടി ഭയപ്പെടുന്നു.

"ഇസ്റാഈലിന്റെ കെണിയിൽ അമേരിക്ക വീണു": ഇറാൻ

അതേസമയം, ഇസ്റാഈലിന്റെ തെറ്റായ കണക്കുകൂട്ടലുകളും പ്രകോപനങ്ങളുമാണ് അമേരിക്കയെ ഈ യുദ്ധത്തിലേക്ക് വലിച്ചിഴച്ചതെന്ന് ഇറാൻ വിദേശകാര്യ വക്താവ് ഇസ്മായിൽ ബഗായി ആരോപിച്ചു. ലോകത്തിന് ഇനി അമേരിക്കൻ നയതന്ത്രത്തെ വിശ്വസിക്കാൻ കഴിയില്ല. തങ്ങളുടെ താൽപ്പര്യങ്ങൾ അടിച്ചേൽപ്പിക്കാനും ബലപ്രയോഗം നടത്താനുമുള്ള ഒരു മറ മാത്രമാണ് അവർക്ക് ചർച്ചകൾ, എന്നും ബഗായി പറഞ്ഞു.

മിനാബിലെ ഷജാരെ തയ്യിബെ പെൺകുട്ടികളുടെ സ്കൂളിന് നേരെയുണ്ടായ ആക്രമണത്തിൽ 170 പേർ കൊല്ലപ്പെട്ട സംഭവം അമേരിക്കയുടെ അതിക്രമങ്ങൾക്ക് തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖംനഈ പൂർണ്ണ ആരോഗ്യവാനാണെന്നും യുദ്ധസാഹചര്യത്തിലാണ് അദ്ദേഹം പൊതുവേദികളിൽ വരാത്തതെന്നും ഇറാൻ വ്യക്തമാക്കി.

വെടിനിർത്തൽ വാർത്തകൾ തള്ളി ഇറാൻ

ഇറാൻ വെടിനിർത്തലിന് തയ്യാറെടുക്കുന്നുവെന്ന വാർത്തകൾ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി തള്ളി. മാധ്യമങ്ങളിൽ പ്രചരിക്കുന്ന അഞ്ചിന സമാധാന പദ്ധതി വെറും ഊഹാപോഹം മാത്രമാണെന്നും, ആക്രമണകാരികളെ ശിക്ഷിക്കുന്നത് വരെയും ഇറാന് ഉണ്ടായ നഷ്ടങ്ങൾക്ക് പരിഹാരം ലഭിക്കുന്നത് വരെയും പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

Following a month of military conflict with Iran, President Donald Trump is facing a significant political crisis. His approval ratings have plummeted to 33%, the lowest of his second term, as the American public grows weary of rising gas prices (surpassing $4 a gallon) and the lack of a clear exit strategy.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രണ്ടാം പിണറായി സർക്കാരിന്റെ പേഴ്സണൽ സ്റ്റാഫ് ശമ്പളം: പ്രതിമാസം ഖജനാവിൽ നിന്ന് ഒഴുക്കിയത് 4.62 കോടി; രണ്ടര ലക്ഷം വരെ വാങ്ങുന്നവരും പട്ടികയിൽ

Kerala
  •  a day ago
No Image

കെ.എസ്.ആർ.ടി.സി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്ര: മുഖ്യമന്ത്രിയെ പരിഹസിച്ച് എം.എം. മണി

Kerala
  •  a day ago
No Image

സോഷ്യൽ മീഡിയയിൽ എങ്ങും 'പൂക്കി സിഎം'; വൈറൽ ഭാവത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

Kerala
  •  a day ago
No Image

സിൽവർലൈൻ പദ്ധതി പൂർണമായി ഉപേക്ഷിച്ച് ഉത്തരവിറക്കണം: മുഖ്യമന്ത്രിക്ക് നിവേദനം നൽകി സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി

Kerala
  •  a day ago
No Image

പന്ത് ഇനി സഞ്ജുവിനൊപ്പം; ചരിത്രനേട്ടത്തില്‍ തിളങ്ങി ലഖ്നൗ നായകന്‍, രാജസ്ഥാന് 221 റൺസ് വിജയലക്ഷ്യം!

Cricket
  •  a day ago
No Image

'ഗുരുവിനെ' വീഴ്ത്തി ടീമിലേക്ക്! ഐപിഎല്ലിൽ കോഹ്‌ലിയെ ഞെട്ടിച്ച എൽഎസ്ജിയുടെ പ്രിൻസ് യാദവ് ഇനി ഇന്ത്യൻ ഏകദിന ടീമിൽ

Cricket
  •  a day ago
No Image

ഔദ്യോഗിക കാറിന്റെ നമ്പറിലും ആ 'മാന്ത്രിക സംഖ്യ'; മന്ത്രി ഒ.ജെ. ജനീഷിന് വീണ്ടുമൊരു സർപ്രൈസ്

Kerala
  •  a day ago
No Image

വടകര വില്യാപ്പള്ളിയിൽ ബംഗാൾ സ്വദേശികളായ രണ്ട് പെൺകുട്ടികളെ കാണാതായതായി പരാതി; അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക്

Kerala
  •  a day ago
No Image

കന്റോൺമെന്റ് ഹൗസിൽ രാത്രി വൈകിയും സന്ദർശകർ; സെക്രട്ടേറിയറ്റിൽ ധവളപത്ര ചർച്ചകൾ, രണ്ടാം നാളും സജീവമായി മുഖ്യമന്ത്രി വി.ഡി. സതീശൻ

Kerala
  •  a day ago
No Image

ഇന്ധനവില വർധന: കെനിയയിൽ ആളിക്കത്തി പ്രതിഷേധം; 4 മരണം, രാജ്യവ്യാപക ഗതാഗത പണിമുടക്ക് താൽക്കാലികമായി പിൻവലിച്ചു

International
  •  a day ago