HOME
DETAILS

വാണിജ്യ എല്‍പിജി വിതരണത്തിലെ തിരിമറി; പരാതികളില്‍ ഇടപെടല്‍; ലൈസന്‍സ് റദ്ദാക്കാന്‍ നിര്‍ദേശം 

  
Web Desk
April 01, 2026 | 5:27 PM

strict action will be taken over irregularities in the distribution of commercial lpg

തിരുവനന്തപുരം: വാണിജ്യ എല്‍പിജി വിതരണത്തില്‍ ഗ്യാസ് ഏജന്‍സികള്‍ മനപൂര്‍വം വീഴ്ച്ച വരുത്തുവെന്ന ആരോപണത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സിവില്‍ സപ്ലൈസ് കമ്മീഷണര്‍ കെ. ഹിമ അറിയിച്ചു. ഗ്യാസ് വിതരണത്തിലെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിട്ടും വ്യാപകമായ പരാതികള്‍ ഉയരുന്നതിനിടെയാണ് തീരുമാനം. 

പോര്‍ട്ടല്‍ വഴി ബുക് ചെയ്ത് അലോട്ട്‌മെന്റ് ലഭിച്ചിട്ടും ചില ഗ്യാസ് ഏജന്‍സികള്‍ സിലണ്ടര്‍ വിതരണം ചെയ്യാന്‍ മടിക്കുകയാണെന്നാണ് ആരോപണം. ഏതെങ്കിലും വിഭാഗത്തിന് അനുവദിച്ച എല്‍പിജി ബില്‍ അടിച്ച ശേഷം മറ്റേതെങ്കിലും വിഭാഗത്തിന് വിതരണം ചെയ്യുന്നതായി കണ്ടെത്തിയാലോ, ബില്ലില്‍ രേഖപ്പെടുത്തിയതിലും ഉയര്‍ന്ന വില ഈടാക്കിയാലോ ഏജന്‍സികള്‍ക്കെതിരെ നടപടിയെടുക്കാനാണ് തീരുമാനം. അവശ്യ സാധന നിയമവും, എല്‍പിജി വിതരണ നിയന്ത്രണ ഉത്തരവും അനുസരിച്ച് പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കും. കൂടാതെ ഡിസിപ്ലിന്‍ ഗൈഡന്‍സിന്റെ ഭാഗമായി ലൈസന്‍സ് റദ്ദാക്കല്‍ അടക്കം നടപടി സ്വീകരിക്കുന്നതിന് എണ്ണക്കമ്പനികള്‍ക്ക് ശിപാര്‍ശ ചെയ്യുമെന്നും കമ്മീഷണര്‍ വ്യക്തമാക്കി. 

രാജ്യത്ത് എല്‍പിജി സാഹചര്യം മെച്ചപ്പെട്ടതിനാല്‍ അവശ്യ മേഖലകളിലേക്ക് നൂറ് ശതമാനം വാണിജ്യ എല്‍പിജി വിതരണത്തിനും, ഹോട്ടല്‍, റസ്റ്ററന്റ് ഉള്‍പ്പെടെയുള്ള മേഖലകളിലേക്ക് ആവശ്യകതയുടെ 62 ശതമാനം മുതല്‍ 66 ശതമനം വരെയും വിതരണത്തിന് നിര്‍ദേശമുണ്ട്. എന്നാല്‍ പലയിടങ്ങളിലും ഗ്യാസ് ഏജന്‍സികളില്‍ നിന്ന് ഈ അളവ് ലഭിക്കുന്നില്ലെന്ന പരാതി ഉയരുന്നുണ്ട്.

civil supplies commissioner k. hima said that strict action will be taken over allegations that gas agencies are deliberately causing lapses in the distribution of commercial LPG.

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാധ്യമങ്ങളുടെ ചോദ്യത്തിന് മോദി മറുപടി നല്‍കാത്തത് എന്തുകൊണ്ട്?; നോര്‍വീജിയന്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് മറുപടിയുമായി സിബി ജോര്‍ജ്

International
  •  2 days ago
No Image

രേവന്ത് റെഡ്ഡി ബിജെപിയില്‍ ചേരും; തെലങ്കാനയില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയും; പ്രവചനവുമായി ബിജെപി എംപി 

National
  •  2 days ago
No Image

ജി. സുധാകരന്റെ കാര്യത്തില്‍ പാര്‍ട്ടിക്ക് വീഴ്ച്ച പറ്റി, സംസ്ഥാന കമ്മിറ്റി പിരിച്ചുവിടണം; ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റില്‍ രൂക്ഷ വിമര്‍ശനം

Kerala
  •  2 days ago
No Image

13ാം നമ്പര്‍ കാറിനെ വേണ്ട; പതിവ് ആവര്‍ത്തിച്ച് യു.ഡി.എഫ് മന്ത്രിമാര്‍

Kerala
  •  2 days ago
No Image

തമിഴ്നാട് മുൻമന്ത്രി സെന്തിൽ ബാലാജിയെ വിചാരണ ചെയ്യാൻ അനുമതി തേടി ഇഡി; 'ജോലിക്ക് പണം' അഴിമതിക്കേസിൽ നടപടി ശക്തമാക്കി

National
  •  2 days ago
No Image

ബംഗാളില്‍ മുസ്‌ലിം പള്ളിക്ക് മുന്നില്‍ 'ജയ് ശ്രീ റാം' എന്നെഴുതിവെച്ചു; വ്യാപക പ്രതിഷേധം 

National
  •  2 days ago
No Image

കൂടത്തായില്‍ മദ്രസ വിട്ടു മടങ്ങിയ അഞ്ച് വയസ്സുകാരിക്ക് പാമ്പുകടിയേറ്റു

Kerala
  •  2 days ago
No Image

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം; ആവശ്യത്തിലുറച്ച് സിപിഐ; അര്‍ഹതയുള്ളതുകൊണ്ടാണ് ആവശ്യപ്പെട്ടതെന്ന് ബിനോയ് വിശ്വം 

Kerala
  •  2 days ago
No Image

പരാജയം വ്യക്തിയിലേക്ക് ചുരുക്കേണ്ടതില്ല; പ്രതിപക്ഷ നേതാവായി പിണറായി വിജയനെ മാത്രമാണ് നിശ്ചയിച്ചിരുന്നത്; സ്വരാജ് 

Kerala
  •  2 days ago
No Image

സത്യപ്രതിജ്ഞ കഴിഞ്ഞിട്ടും വകുപ്പുകളില്‍ തീരുമാനമായില്ല; ഫിഷറിസ്, വയോജന വകുപ്പില്‍ തട്ടി വിഭജനം നീളുന്നു

Kerala
  •  2 days ago