HOME
DETAILS

പട്ടാളക്കാരോടുള്ള ആദരവ്: ട്രെയിനില്‍ ടോയ്‌ലറ്റിന് സമീപം കിടന്നുറങ്ങിയ ജവാന്മാര്‍ക്ക് സീറ്റ് നല്‍കി ടിടിഇ; കൈയടിച്ച് സോഷ്യല്‍ മീഡിയ

  
April 02, 2026 | 3:30 AM

heartwarming act TTE arranges seats for soldiers sleeping near rrain toilet netizens applaud

 


ന്യൂഡല്‍ഹി: അതിര്‍ത്തി കാക്കുന്ന ജവാന്മാരോടുള്ള ഒരു ടിടിഇയുടെ കരുതല്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. ട്രെയിനില്‍ റിസര്‍വേഷന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ടോയ്‌ലറ്റിന് സമീപം തറയില്‍ കിടന്നുറങ്ങിയ രണ്ട് പട്ടാളക്കാര്‍ക്കാണ് ടിടിഇ (TTE) മുന്‍കൈ എടുത്ത് സീറ്റുകള്‍ ഉറപ്പാക്കിയത്. ഇതിന്റെ വിഡിയോ വൈറലായതോടെ ടിടിഇയുടെ ഈ പ്രവര്‍ത്തിക്ക് വലിയ പ്രശംസയാണ് ലഭിക്കുന്നത്.

ലോകം യുദ്ധഭീതിയുടെ നിഴലില്‍ നില്‍ക്കുന്ന വേളയില്‍, സ്വന്തം സുഖസൗകര്യങ്ങള്‍ മാറ്റിവച്ച് രാജ്യത്തിനായി സേവനം ചെയ്യുന്നവരോടുള്ള ആദരവാണ് ഈ വിഡിയോയില്‍ തെളിയുന്നത്.  തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി അടിയന്തരമായി നിയോഗിക്കപ്പെട്ടവരായിരുന്നു ഈ ജവാന്മാര്‍. പെട്ടെന്ന് യാത്ര തിരിക്കേണ്ടി വന്നതിനാല്‍ അവര്‍ക്ക് സീറ്റുകള്‍ റിസര്‍വ് ചെയ്യാന്‍ സാധിച്ചിരുന്നില്ല.

രാത്രി ട്രെയിനില്‍ പരിശോധനയ്ക്കിടെയാണ് തറയില്‍ കിടന്നുറങ്ങുന്ന ജവാന്മാരെ ടിടിഇ ശ്രദ്ധിച്ചത്. അവരെ വിളിച്ച് എഴുന്നേല്‍പ്പിച്ചപ്പോള്‍ അവര്‍ തങ്ങളുടെ ഐഡന്റിറ്റി കാര്‍ഡുകള്‍ കാണിച്ചു. സാഹചര്യം മനസ്സിലാക്കിയ അദ്ദേഹം അവര്‍ക്ക് മാന്യമായി വിശ്രമിക്കാന്‍ രണ്ട് ബര്‍ത്തുകള്‍ ഉടന്‍ തന്നെ സംഘടിപ്പിച്ചു നല്‍കി.

 

'അവര്‍ അത് അര്‍ഹിക്കുന്നു' എന്നായിരുന്നു വിഡിയോ കണ്ട ഭൂരിഭാഗം പേരുടെയും അഭിപ്രായം. രാജ്യത്തിന്റെ കാവല്‍ക്കാര്‍ക്ക് നല്‍കേണ്ട മിനിമം ആദരവാണിതെന്നും ടിടിഇയുടെ മനസ്സ് കാണാതെ പോകരുതെന്നും നെറ്റിസണ്‍സ് കുറിച്ചു.

 

A video of a TTE arranging berths for two soldiers, who were sleeping near a train toilet due to lack of reservation while travelling for urgent election duty, has gone viral, winning hearts online.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമ ബംഗാളിലെ ഫൽത്ത മണ്ഡലത്തിലെ വോട്ടെടുപ്പ് റദ്ദാക്കി; മെയ് 21-ന് റീപോളിംഗ്

National
  •  12 days ago
No Image

സംസ്ഥാനത്തെ ആരാധനാലയങ്ങളിലെ ആഘോഷങ്ങൾ: തിരക്ക് നിയന്ത്രണത്തിന് കർശന മാർഗനിർദേശങ്ങളുമായി ഹൈക്കോടതി

Kerala
  •  12 days ago
No Image

അനുവാദമില്ലാതെ തണ്ണിമത്തൻ പറിച്ചതിനെച്ചൊല്ലി തർക്കം; ആഗ്രയിൽ 13-കാരനെ കുത്തിക്കൊലപ്പെടുത്തി

National
  •  12 days ago
No Image

കന്നുകാലികളെ കടത്തിയെന്ന് ആരോപിച്ച് ക്രൂരമർദനം; രക്ഷപ്പെടാൻ പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം 20 ദിവസത്തിന് ശേഷം കണ്ടെത്തി

National
  •  12 days ago
No Image

റോഡ് മുറിച്ചുകടക്കാൻ അന്ധനെ സഹായിച്ചു; ബസ് ഡ്രൈവറെ ആദരിച്ച് ദുബൈ ആർടിഎ

uae
  •  12 days ago
No Image

ദുബൈ-ഷാർജ യാത്ര വീണ്ടും ദുരിതത്തിൽ; റോഡുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷം

uae
  •  12 days ago
No Image

ദുബൈ ഇനി ഓറഞ്ച് അഴകിൽ; നഗരമാകെ വാക മരങ്ങൾ വെച്ചുപിടിപ്പിക്കാൻ നിർദ്ദേശിച്ച് ശൈഖ് ഹംദാൻ 

uae
  •  12 days ago
No Image

ബീഫ് കറിക്കൊപ്പം ചത്ത പാറ്റ; ആഡംബര ഹോട്ടലിനെതിരെ പരാതിയുമായി കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ

Kerala
  •  12 days ago
No Image

ഡൽഹിയിൽ യുവ ജഡ്ജിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് നിഗമനം

National
  •  12 days ago
No Image

വിവാഹത്തിന് മുമ്പ് ഒരുകോടി സ്ത്രീധനം നൽകി, ശേഷം 50 ലക്ഷം; ഭർത്താവിന് താൽപര്യം പുരുഷന്മാരോട്; പരാതിയുമായി യുവതി പൊലിസ് സ്റ്റേഷനിൽ

National
  •  12 days ago