കരുണാനിധിയാകാൻ നോക്കി, കിട്ടിയത് എട്ടിന്റെ പണി; മൻസൂർ അലിഖാന് ആർപിഎഫിന്റെ 'സ്നേഹോപഹാരം'
ചെന്നൈ: തെരഞ്ഞെടുപ്പ് പ്രാചണത്തിനിടെ റെയിൽ പാളത്തിൽ തലവെച്ച് കിടന്ന നടനും ലാൽഗുഡി മണ്ഡലം സ്ഥാനാർത്ഥിയുമായ മൻസൂർ അലിഖാനെതിരെ കേസ്. 1989 ലെ റെയിൽവേ ആക്ട് സെക്ഷൻ 147, 145 (ബി) പ്രകാരമാണ് തിരുച്ചി പോസ്റ്റ് ആർപിഎഫ് നടനെതിരെ കേസെടുത്തത്.
ചൊവ്വാഴ്ച കല്ലക്കുടി പഴങ്കനാഥം സ്റ്റേഷന് സമീപം പ്രചാരണം നടത്തുന്നതിനിടെയായിരുന്നു മൻസൂർ അലിഖാന്റെ അപ്രതീക്ഷിത നീക്കം. റെയിൽവേ പാളത്തിൽ തലവെച്ചു കിടന്ന നടനെ തുടർന്ന് സ്ഥലത്തുണ്ടായിരുന്ന പൊലിസുകാർ ബലംപ്രയോഗിച്ചാണ് മാറ്റിയത്.
1953-ൽ തമിഴ്‌നാട്ടിൽ ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെ മുൻ മുഖ്യമന്ത്രി എം. കരുണാനിധി കല്ലക്കുടി റെയിൽവേ പാളത്തിൽ തലവെച്ച് പ്രതിഷേധിച്ചിരുന്നു. ദ്രാവിഡ രാഷ്ട്രീയത്തിലെ സുപ്രധാനമായ ഈ ഏട് പുനരാവിഷ്കരിക്കാനാണ് താൻ ശ്രമിച്ചതെന്നാണ് മൻസൂർ അലിഖാന്റെ വിശദീകരണം. കല്ലക്കുടിയിലെത്തിയപ്പോൾ കരുണാനിധിയുടെ ആ പഴയ പ്രതിഷേധം ഓർമ്മയിൽ വന്നെന്നും അത് വീണ്ടും അവതരിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."