HOME
DETAILS

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ബാഗില്‍ ഉപേക്ഷിച്ച നിലയില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി

  
Web Desk
April 02, 2026 | 4:19 AM

body of premature baby found abandoned in bag at trivandrum Medical College Parking Lot

 

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ ബാഗില്‍ ഉപേക്ഷിച്ച നിലയില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹമാണ് ഇന്ന് രാവിലെ സുരക്ഷാ ജീവനക്കാര്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചു.

മെഡിക്കല്‍ കോളജിലെ മള്‍ട്ടി സ്‌പെഷാലിറ്റി ബ്ലോക്കിന് സമീപമുള്ള പാര്‍ക്കിങ് ഏരിയയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു ബാഗ് സുരക്ഷാ ജീവനക്കാരുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. സംശയം തോന്നി ബാഗ് തുറന്നു പരിശോധിച്ചപ്പോഴാണ് ഉള്ളില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

 ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ ആരുടെയെങ്കിലും കുഞ്ഞാകാം ഇതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. പുറത്തു നിന്നുള്ളവര്‍ക്ക് ഈ ഭാഗത്തേക്ക് പ്രവേശിക്കുന്നത് പ്രയാസകരമായതിനാലാണ് ഇത്തരമൊരു സംശയം ബലപ്പെടുന്നത്.

നിലവില്‍ ആശുപത്രി പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് മെഡിക്കല്‍ കോളജ് പൊലിസ് അന്വേഷണം നടത്തുന്നത്. ബാഗ് അവിടെ ഉപേക്ഷിച്ചത് ആരെന്ന് കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി.

 

The body of a premature newborn was discovered abandoned in a bag at the Thiruvananthapuram Medical College parking area, prompting a police investigation and CCTV scrutiny.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഐഡിഎംകെയില്‍ പൊട്ടിത്തെറി; എടപ്പാടി പളനിസ്വാമിക്കെതിരെ പടപ്പുറപ്പാട്; പാര്‍ട്ടി എംഎല്‍എമാര്‍ എസ്പി വേലുമണിയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു 

National
  •  5 days ago
No Image

വ്യാജരേഖ ചമച്ച് അവയവദാന തട്ടിപ്പ്; മുഖ്യപ്രതിയുടെ ഭാര്യ അറസ്റ്റില്‍ 

Kerala
  •  5 days ago
No Image

ജോലി വാഗ്ദാനം ചെയ്ത് ബലാത്സംഗം; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് പുറമെ മറ്റൊരു യുവതി കൂടി പിടിയില്‍

Kerala
  •  5 days ago
No Image

'മരിച്ചിട്ടും മടങ്ങിയെത്തി' 21 പേരെ പൗരത്വ രേഖകളിൽ ചേർത്തു; കുവൈത്തിൽ മരിച്ചയാളുടെ പേരിൽ വൻ പൗരത്വ തട്ടിപ്പ്

Kuwait
  •  5 days ago
No Image

സ്വർണം നൽകിയില്ലെങ്കിൽ ബന്ധം ഉപേക്ഷിക്കുമെന്ന് ഭീഷണി; യുവതിയിൽ നിന്ന് 6 പവൻ തട്ടിയെടുത്ത യുവാവ് പിടിയിൽ

Kerala
  •  5 days ago
No Image

ഇത്തവണ മണ്‍സൂണ്‍ ജൂണ്‍ ആദ്യവാരം തന്നെ എത്തിയേക്കുമെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  5 days ago
No Image

ദുബൈയിൽ പുതിയ പാലം തുറന്ന് ആർടിഎ; 8 മിനിറ്റിന്റെ യാത്ര ഇനി 2 മിനിറ്റിൽ

uae
  •  5 days ago
No Image

അവർ ചെയ്തത് ആവർത്തിക്കുക അസാധ്യം; മെസ്സിക്കൊപ്പം താൻ ആരാധിക്കുന്ന മിഡ്ഫീൽഡറുടെ പേര് വെളിപ്പെടുത്തി ബാഴ്സതാരം

Football
  •  5 days ago
No Image

അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ഒടുവില്‍ തീരുമാനം; വിജയ്‌യുടെ സത്യപ്രതിജ്ഞ നാളെ രാവിലെ 10ന് 

National
  •  5 days ago
No Image

കോൺഗ്രസ് നന്ദികെട്ടവർ, പ്രതിസന്ധിയിൽ ഒപ്പം നിന്നത് ഇടതും വി.സി.കെയും മാത്രം; തുറന്നടിച്ച് എം.കെ. സ്റ്റാലിൻ

National
  •  5 days ago