HOME
DETAILS
MAL
വായ്പ വാഗ്ദാനം ചെയ്ത് എട്ടര ലക്ഷം തട്ടി; പ്രവാസി കോണ്‍ഗ്രസ് നേതാവ് റിമാന്‍ഡില്‍
backup
September 13 2016 | 18:09 PM
തൊടുപുഴ: വീടിന് വായ്പ തരപ്പെടുത്തി നല്‍കാമെന്ന് വാഗ്ദാനം നല്കി പ്രവാസികളുടെ പണം തട്ടിയ കേസില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് നേതാവ് റിമാന്‍ഡില്‍. കോണ്‍ഗ്രസ് തൊടുപുഴ ഈസ്റ്റ് മണ്ഡലം സെക്രട്ടറിയും പ്രവാസി കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയുമായ മങ്ങാട്ടുകവല തൈപ്പറമ്പില്‍ അജിയാണ് പൊലിസിന്റെ പിടിയിലായത്. തൊടുപുഴ സ്വദേശി സെയ്തുമുഹമ്മദിന്റെ പരാതിയിലാണ് അറസ്റ്റ്. 8.5 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. പരാതിക്കാരന് വെള്ളിയാഴ്ച നല്കിയ കേസിലാണ് ഇന്നലെ വീട്ടില്‍ നിന്നും പ്രതിയെ പിടികൂടിയത്. സി.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
നൂറുകണക്കിന് പേരുടെ പണം ഇത്തരത്തില്‍ തട്ടിയതായാണ് വിവരം. പ്രതി അറസ്റ്റിലായതറിഞ്ഞ് നിരവധി പേരാണ് സ്റ്റേഷനിലേക്ക് എത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."