മകന്റെ രോഗം മാറാന്‍ 13കാരിയെ ബലി നല്‍കി; ക്രൂരകൃത്യം നടത്തിയത് പെണ്‍കുട്ടിയുടെ അമ്മയും മന്ത്രവാദിനിയും ചേര്‍ന്ന്
ഹസരീബാഗ്: ഝാര്‍ഖണ്ഡിലെ ഹസരീബാഗില്‍ അന്ധവിശ്വാസത്തിന്റെ പേരില്‍ പതിമൂന്നുകാരിയെ അമ്മയും മന്ത്രവാദിനിയും ചേര്‍ന്ന് ബലി നല്‍കി. ഇളയ മകന്റെ അസുഖം മാറാനാണ് അമ്മ സ്വന്തം മകളെ ബലികൊടുത്തത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മ രശ്മി ദേവി (35), മന്ത്രവാദിനി ശാന്തി ദേവി (55), സഹായി ഭീം റാം (40) എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തു.
കുസുമഭ ഗ്രാമവാസിയായ രശ്മി ദേവി തന്റെ മകന്റെ രോഗം മാറാനായി മന്ത്രവാദിനിയായ ശാന്തി ദേവിയെ പതിവായി സന്ദര്‍ശിക്കാറുണ്ടായിരുന്നു. മകന്റെ അസുഖം ഭേദമാകാന്‍ ഒരു കന്യകയെ ബലി നല്‍കണമെന്ന് മന്ത്രവാദിനി അമ്മയെ വിശ്വസിപ്പിച്ചു.
തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് 24ന് ഗ്രാമവാസികള്‍ രാമനവമി ആഘോഷങ്ങളില്‍ മുഴുകിയിരുന്ന സമയം നോക്കി ശാന്തി ദേവിയുടെ വീട്ടില്‍ വച്ച് കൊലപാതകം നടത്തുകയായിരുന്നു. അമ്മയും സഹായിയായ ഭീം റാമും ചേര്‍ന്ന് പെണ്‍കുട്ടിയെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. പൂജയുടെ ഭാഗമെന്ന നിലയില്‍ കുട്ടിയുടെ ശരീരത്തില്‍ മാരകമായ പരിക്കുകള്‍ ഏല്‍പ്പിച്ചതായും രക്തം ശേഖരിക്കാന്‍ ശ്രമിച്ചതായും പൊലിസ് പറഞ്ഞു.
കൊലപാതകത്തിന് ശേഷം മൃതദേഹം അടുത്തുള്ള തോട്ടത്തില്‍ കുഴിച്ചിട്ടു. മകളെ ആരോ തട്ടിക്കൊണ്ടുപോയതാണെന്നാണ് രശ്മി ദേവി ആദ്യം പൊലിസിനോട് പറഞ്ഞിരുന്നത്. പിറ്റേദിവസം മൃതദേഹം കണ്ടെത്തിയപ്പോള്‍, ഇതൊരു ബലാത്സംഗ കൊലപാതകമാണെന്ന് വരുത്തിത്തീര്‍ക്കാനും പ്രതികള്‍ ശ്രമിച്ചു.
എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിലും ഫോറന്‍സിക് പരിശോധനയിലും ഇത് തെറ്റാണെന്ന് തെളിഞ്ഞതോടെയാണ് സത്യം പുറത്തുവന്നത്. പിടിക്കപ്പെട്ട പ്രതികളില്‍ ഒരാളായ ഭീം റാം മുന്‍പും രണ്ട് കൊലക്കേസുകളില്‍ പ്രതിയാണെന്ന് പൊലിസ് അറിയിച്ചു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Jharkhand police have arrested a woman, a sorceress, and an accomplice for allegedly murdering her 13-year-old daughter as a human sacrifice intended to cure her younger son's illness."
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."