ആയുര്‍വ്വേദ ഡോക്ടറുടെ മരണം: കേസ് വഴിത്തിരിവിലേയ്ക്ക്
അടിമാലി: മരുന്നിന്റെ വിശ്വാസ്യത തെളിയിക്കാന്‍ രോഗിയുടെ ബന്ധുക്കളുടെ മുന്നില്‍വെച്ച് മരുന്ന് കുടിച്ചതിനേത്തുടര്‍ന്ന് ശരീരം തളര്‍ന്ന് ഒമ്പതുവര്‍ഷം കിടപ്പിലായ ആയുര്‍വ്വേദ ഡോക്ടര്‍ മരിച്ചതോടെ കേസ് പുതിയ വഴിത്തിരിവിലേക്ക്.
തൊടുപുഴ എന്‍.ഡി.പി.എസ്.കോടതിയില്‍ സാക്ഷിവിസ്താരങ്ങളെല്ലാം പൂര്‍ത്തിയാക്കി വിധിപറയാന്‍ മാറ്റിവെച്ചിരിക്കുന്ന കേസ് അടുത്ത ദിവസം പരിഗണിക്കുബോള്‍ ഡോക്ടറുടെ മരണ വിവരവും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും പൊലിസ് കോടതിയില്‍ സമര്‍പ്പിക്കും .
തുടര്‍ന്ന് കോടതിയുടെ നിര്‍ദ്ദേശമനുസരിച്ച് പ്രതിക്കെതിരെ വീണ്ടും അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാണ് പൊലിസ് തീരുമാനിച്ചിരിക്കുന്നത്. 2007 ജനുവരിയിലാണ് ഈ കേസ് രാജാക്കാട് പൊലിസ് രജിസ്റ്റര്‍ ചെയ്യുന്നത്.
ബൈസണ്‍വാലി ഗവ.ആയൂര്‍വ്വേദ ഡിസ്പെന്‍സറിയിലെ ഡോക്ടര്‍ മുവാറ്റുപുഴ പായിപ്ര സ്വദേശി പി.എ.ബൈജുവാണ് ഏറെ നാളത്തെ ദുരിതപര്‍വത്തിന് ശേഷം തിങ്കളാഴ്ച മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."