പാരമ്പര്യപ്പെരുമയോടെ ഉത്രാടക്കിഴി കൈമാറ്റം നടന്നു
കോട്ടയം: രാജവവാഴ്ചക്കാലത്തെ ആചാരം മുറതെറ്റാതെ . കൊച്ചി രാജവംശത്തിലെ സ്ത്രീകള്‍ക്ക് രാജവാഴ്ചകാലത്ത് ഓണത്തിന് പുതുവസ്ത്രം വാങ്ങുവാന്‍ നല്‍കിവന്ന ഉത്രാടക്കിഴി കൈമാറ്റമെന്ന ചടങ്ങാണ് പ്രൗഢിയോടെ നടത്തപ്പെട്ടത്. കൊച്ചു രാജാക്കന്മാരിലൊരാരാള്‍ ഏര്‍പ്പെടുത്തിയ എന്‍ജഡോവ്‌മെന്റാണിത്.
തിരു കൊച്ചി സംയോജനത്തോടെ സ്‌റ്റേറ്റ് ചാരിറ്റീസ് രാമവര്‍മ എന്‍ഡോവ്‌മെന്റ് ഉത്രാടം പെയ്‌മെന്റ് എന്നീ പേരിലുള്ള ഉത്രാടകിഴി നല്‍കുന്നതിന്റെ ചുമതല സര്‍ക്കാരിന്റെതായി. സംസ്ഥാനത്ത് 23 പേര്‍ക്കാണ് ഈ വര്‍ഷം ഉത്രാടക്കിഴി നല്‍കുന്നത്. കോട്ടയം ജില്ലയില്‍ ഒരാള്‍ക്കാണ് അവകാശമുള്ളത്. കോട്ടയം വയസ്‌കര കുന്ന് രാജ് ഭവന്‍ കോവിലകത്തില്‍ എ.ആര്‍ രാജരാജവര്‍മ്മയുടെ ഭാര്യ സൗമ്യവതി തമ്പുരാട്ടിക്കാണ് ഉത്രാടക്കിഴി ലഭിക്കുന്നത്. കൊച്ചി രാജവംശത്തില്‍പ്പെട്ട ഇളങ്കുന്നപ്പുഴ നടയ്ക്കല്‍ കോവിലകത്തെ അംഗമാണ് സൗമ്യവതി തമ്പുരാട്ടി. 14 രൂപയും ചില്ലറുമായിരുന്ന ഉത്രാടക്കിഴി പിന്നീട് 1000 രൂപയാക്കി വര്‍ധിപ്പിച്ചു.
ഉത്രാടക്കിഴിക്കുള്ള പണം തൃശൂര്‍ തഹസീല്‍ദാര്‍ പ്രത്യേക പ്രതിനിധി മുഖാന്തിരം കോട്ടയം തഹസീല്‍ദാര്‍ക്ക് കൈമാറുകയും തഹസീല്‍ദാര്‍ നേരിച്ച് വയസ്‌കര രാജ്ഭവന്‍കോവിലകത്തെത്തി പണക്കിഴി സൗമ്യവതി തമ്പുരാട്ടിക്ക് കൈമാറുന്നതാണ് ചടങ്ങി. ഈ വര്‍ഷത്തെ ഉത്രാടക്കിഴി ഇന്നലെ രാവിലെ 10.30 ന് കോട്ടയം തഹസീല്‍ദാര്‍ അനില്‍ ഉമ്മന്‍, എം എല്‍ എ എന്നിവര്‍ വയസ്‌കര രാജ് ഭവന്‍ കോവിലകത്തെത്തി സൗമ്യവതി തമ്പുരാട്ടിക്ക് മുണ്ടും നേര്യതും, ഉത്രാടക്കിഴിയും കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."