HOME
DETAILS

പിറന്നയുടൻ പിരിഞ്ഞു, കണ്ടുമുട്ടുമ്പോൾ മക്കൾക്ക് രണ്ട് വയസ്സ്; യുദ്ധം തകർത്ത ഗസ്സയിലെ കുടുംബബന്ധങ്ങൾ

  
Web Desk
April 02, 2026 | 5:08 PM

born into war and separated instantly gazas children meet their parents two years later

ഗസ്സ സിറ്റി: യുദ്ധം തകർത്ത ഗസ്സയുടെ മണ്ണിൽ കണ്ണീരിനിടയിലും അപൂർവ്വമായൊരു സന്തോഷവാർത്ത. 2023-ൽ ഇസ്റാഈൽ ഉപരോധത്തെത്തുടർന്ന് അൽ-ഷിഫ ആശുപത്രിയിൽ നിന്ന് അടിയന്തരമായി മാറ്റിപ്പാർപ്പിക്കപ്പെട്ട എട്ട് കുഞ്ഞുങ്ങൾ രണ്ട് വർഷത്തിന് ശേഷം തങ്ങളുടെ കുടുംബങ്ങളുടെ കൈകളിലേക്ക്. മരിച്ചോ ജീവിച്ചോ എന്നറിയാതെ മാസങ്ങളോളം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഈ പിഞ്ചുകുഞ്ഞുങ്ങൾ മാതാപിതാക്കളുടെ അരികിലെത്തിയത്.

2023 നവംബറിലാണ് ഇസ്റാഈൽ സൈന്യം അൽ-ഷിഫ മെഡിക്കൽ കോംപ്ലക്സ് ആക്രമിക്കുന്നത്. ആശുപത്രിയിലേക്ക് അതിക്രമിച്ചു കയറിയാണ് ഇസ്റാഈൽ സൈന്യം അക്രമം നടത്തുന്നത്. മാസം തികയാതെ ജനിച്ച 25 കുഞ്ഞുങ്ങളെ പരിപാലിച്ച് വരുന്ന ആശുപത്രിയിലേക്ക് സൈന്യം ഇരച്ചുകയറുന്നതിന്റെ ലക്ഷ്യം പിഞ്ചു കുഞ്ഞുങ്ങളാണെന്ന് അധികൃതർ അപ്പോഴേക്കും മനസ്സിലാക്കി കഴിഞ്ഞിരുന്നു. ഉടൻ തന്നെ അവിടെ നിന്നും മുഴുവൻ കുഞ്ഞുങ്ങളെയും അതികൃതർ ഒഴിപ്പിക്കാൻ തീരുമാനിച്ചു. അന്ന് തന്നെ ഈജിപ്തിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി കുഞ്ഞുങ്ങളെ മാറ്റുകയും ചെയ്തു. അന്ന് ഈജിപ്തിലേക്ക് മാറ്റിയ കുഞ്ഞുങ്ങളിൽ എട്ട് പേരാണ് ഇപ്പോൾ ​ഗസ്സയിൽ തിരിച്ചെത്തിയത്. ഫലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടന്ന മാനുഷിക ദൗത്യത്തിലൂടെയാണ് ഇവരെ റാഫയിൽ എത്തിച്ചത്.

2026-04-0222:04:96.suprabhaatham-news.png
 
 

"പറഞ്ഞറിയിക്കാനാവാത്ത വികാരം"

തന്റെ ആദ്യത്തെ കൺമണിയെ തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് കിൻഡ ലുലു എന്ന കുഞ്ഞിന്റെ പിതാവ് സമീർ ലുലു. "ഞങ്ങളുടെ വികാരങ്ങൾ വാക്കുകൾക്ക് അതീതമാണ്. എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷമാണിത്. എന്നാൽ ഞങ്ങൾ ജീവിക്കുന്ന ഈ ദുരിതപൂർണ്ണമായ യാഥാർത്ഥ്യത്തിനിടയിലും സന്തോഷം തരുന്ന സമയമാണിത് എന്ന് അദ്ദേഹം പറഞ്ഞു.

2026-04-0222:04:64.suprabhaatham-news.png
 
 

ഓല ഹിജ്ജി എന്ന സ്ത്രീ തന്റെ മകൻ സുലൈമാനെ പ്രസവിച്ചതിന് ശേഷം കാണുന്നത് ഇപ്പോഴാണ്. "എട്ട് മാസം ഗർഭിണിയായിരിക്കെയാണ് സിസേറിയനിലൂടെ സുലൈമാൻ ജനിക്കുന്നത്. അന്ന് അവനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. അതിനുശേഷം അവനെ കാണുന്നത് ഇപ്പോഴാണ് എന്ന് മാതാവ് വിതുമ്പലോടെ ഓർത്തെടുത്തു.

2026-04-0222:04:05.suprabhaatham-news.png
 
 

തകരുന്ന കുടുംബങ്ങൾ

യുദ്ധം ഗസ്സയിലെ കുടുംബ ഘടനകളെ പാടെ തകർത്തെന്ന് ഇന്റർനാഷണൽ റെസ്ക്യൂ കമ്മിറ്റി (IRC) റിപ്പോർട്ട് ചെയ്യുന്നു. പതിനായിരക്കണക്കിന് കുട്ടികളാണ് മാതാപിതാക്കളുടെ സംരക്ഷണമില്ലാതെ ഗസ്സയിൽ കഴിയുന്നത്. 2023 ഒക്ടോബർ മുതൽ തുടരുന്ന ആക്രമണങ്ങളിൽ ഇതുവരെ 72,200-ലധികം ആളുകൾ കൊല്ലപ്പെട്ടതായാണ് കണക്കുകൾ.

തുടരുന്ന ആക്രമണങ്ങൾ

വെടിനിർത്തൽ പ്രഖ്യാപനങ്ങൾക്ക് ശേഷവും ഗസ്സയിൽ ഇസ്റാഈൽ ആക്രമണം തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ജബലിയയിലും ഖാൻ യൂനിസിലും നടന്ന വ്യോമാക്രമണങ്ങളിൽ നിരവധിപ്പേരാണ് കൊല്ലപ്പെട്ടത്. 2025 ഒക്ടോബറിന് ശേഷം മാത്രം 700-ലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടതായാണ് ഗസ്സ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

 

For many children in Gaza, the first two years of life have been defined not by the warmth of a parent's embrace, but by the chaotic sounds of conflict and the isolation of medical evacuation.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐപിഎല്ലിൽ ചരിത്ര നേട്ടവുമായി മിച്ചൽ സ്റ്റാർക്ക്; വെടിക്കെട്ട് പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനെ തകർത്ത് ഡൽഹി

Cricket
  •  3 days ago
No Image

'സമയം അതിവേഗം നീങ്ങുന്നു,യുഎസുമായി ചർച്ചകൾക്ക് അതിവേ​ഗം തയ്യാറാകണം, അല്ലെങ്കിൽ രാജ്യത്ത് ഒന്നും അവശേഷിക്കില്ല'; ഇറാന് ട്രംപിന്റെ അവസാന അന്ത്യശാസനം

International
  •  3 days ago
No Image

ആശുപത്രി ഗേറ്റ് പൂട്ടി, ഡോക്ടർമാരുമില്ല; പാർക്കിൽ മൊബൈൽ വെളിച്ചത്തിൽ യുവതിയുടെ പ്രസവം, രണ്ട് ജീവനക്കാർക്ക് സസ്‌പെൻഷൻ

National
  •  3 days ago
No Image

ജിഫ്രി തങ്ങളുടെ പേരില്‍ വ്യാജവാര്‍ത്ത: പരാതി നല്‍കി

organization
  •  3 days ago
No Image

നീറ്റ് ചോദ്യപേപ്പർ ചോർച്ച: അന്വേഷണം എൻടിഎ ഉന്നതരിലേക്ക്; കേന്ദ്ര സർക്കാർ പ്രതിരോധത്തിൽ, വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്

National
  •  3 days ago
No Image

തിരിച്ചടിക്കാൻ യുഎഇക്ക് അവകാശമുണ്ട്; ബറാക്ക ആക്രമണത്തെ അപലപിച്ച് വിദേശകാര്യ മന്ത്രാലയം

uae
  •  3 days ago
No Image

ദുൽ ഹിജ്ജ മാസപ്പിറവി ദൃശ്യമായി; യുഎഇ അടക്കമുള്ള ​ഗൾഫ് രാജ്യങ്ങളിൽ മെയ് 27-ന് ബലിപെരുന്നാൾ

uae
  •  3 days ago
No Image

സച്ചിനെയും ഡു പ്ലെസിയെയും പിന്നിലാക്കി വിരാട് കോഹ്‌ലിക്ക് റെക്കോർഡ് സിംഹാസനം; പഞ്ചാബിനെ തകർത്ത് ആർസിബി പ്ലേഓഫിൽ

Cricket
  •  3 days ago
No Image

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ നീർപ്പാലത്തിന്റെ തൂണിലിടിച്ചു; രണ്ടു മരണം, മൂന്ന് പേർക്ക് പരുക്ക്

Kerala
  •  3 days ago
No Image

സഊദിയിൽ ദുൽ ഹിജ്ജ മാസപ്പിറവി ദൃശ്യമായി; അറഫാ ദിനം മെയ് 26-ന്, ബലിപെരുന്നാൾ മെയ് 27-നും

Saudi-arabia
  •  3 days ago