തെഹ്‌റാനിലെ മെഡിക്കല്‍ സെന്ററിന് നേരെ യുഎസ്-ഇസ്‌റാഈല്‍ ആക്രമണം; തിരിച്ചടിക്കാന്‍ ഇറാന്‍
തെഹ്‌റാന്‍: ഇറാനിലെ ജനവാസ കേന്ദ്രങ്ങളില്‍ ആക്രമണം കടുപ്പിച്ച് ഇസ്‌റാഈലും യുഎസും. ആക്രമണം തുടരുമെന്ന് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ തെഹ്‌റാനിലെ മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍, പാലങ്ങള്‍, സ്റ്റീല്‍ പ്ലാന്റുകള്‍ എന്നിവക്ക് നേരെ ബോംബിട്ടതായാണ് റിപ്പോര്‍ട്ട്. തെഹ്‌റാനിലെ ഏറ്റവും വലിയ പാലം പുനര്‍നിര്‍മിക്കാന്‍ കഴിയാത്ത വിധം തകര്‍ത്തതായി ട്രംപ് അവകാശപ്പെട്ടു.
അതിനിടെ അമേരിക്കക്ക് മുന്നറിയിപ്പുമായി ഇറാന്‍ രംഗത്തെത്തി. വിഫല നീക്കങ്ങള്‍ യുഎസ് ഉപേക്ഷിക്കണമെന്നും ഹോര്‍മുസ് കടലിടുക്കിലെ പഴയ സാഹചര്യം പുനസ്ഥാപിക്കില്ലെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി.
അതേസമയം ജെറുസലേം, ഗ്രേറ്റര്‍ ടെല്‍ അവീവ് നഗരങ്ങള്‍ ലക്ഷ്യമാക്കി ഇറാന്‍ ആക്രമണം നടത്തിയതായി ഇസ്‌റാഈല്‍ പറഞ്ഞു. ജനങ്ങളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഇസ്‌റാഈല്‍ സൈന്യം അറിയിച്ചു. ഇസ്‌റാഈലിന് നേരെ ഹിസ്ബുല്ലയും ആക്രമണം ശക്തമാക്കിയതായാണ് റിപ്പോര്‍ട്ട്. വടക്കന്‍ നഗരമായ ബിഇനയില്‍ ഹിസ്ബുല്ലയുടെ റോക്കറ്റ് പതിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. യെമനില്‍ നിന്ന് ഹൂത്തികളും ഇസ്‌റാഈല്‍ ലക്ഷ്യമാക്കി ആക്രമണം തുടരുന്നുണ്ട്.
യുദ്ധം ആരംഭിച്ചത് മുതല്‍ ഇതുവരെ ഇറാനില്‍ 2076 ആളുകള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 26500 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ലബനനില്‍ 1345 പേരും, ഇസ്‌റാഈലില്‍ 28 പേരും കൊല്ലപ്പെട്ടിട്ടുണ്ട്.
അതേസമയം ഹോര്‍മുസ് കടലിടുക്കിലെ സൈനിക നീക്കങ്ങളില്‍ പങ്കുചേരില്ലെന്ന് വ്യക്തമാക്കി. യൂറോ അറ്റ്‌ലാന്റിക് മേഖലയുടെ സുരക്ഷക്കായി രൂപീകരിച്ച സൈനിക സഖ്യമാണ് നാറ്റോ. ഹോര്‍മുസ് കടലിടുക്കില്‍ സൈനിക നടപടികള്‍ നടത്തുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാവും. നാറ്റോയുടെ ഘടന തന്നെ അതിന് അനുവദിക്കുന്നില്ല. കടലിടുക്കില്‍ കപ്പല്‍ ഗതാഗത സ്വാതന്ത്ര്യം പുനസ്ഥാപിക്കണമെന്നാണ് ഫ്രാന്‍സിന്റെയും ആഗ്രഹം. സഖ്യകക്ഷികള്‍ക്കിടയില്‍ ഭിന്നത ഒഴിവാക്കി, നാറ്റോയുടെ യഥാര്‍ഥ ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ മാത്രമാണ് ആ സംഘടന കൂടുതല്‍ കരുത്താര്‍ജിക്കുന്നതെന്നും ഫ്രഞ്ച് ഡെപ്യൂട്ടി പ്രതിരോധ മന്ത്രി ആലീസ് റൂഫോ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."