യുഎസ് അറ്റോര്‍ണി ജനറല്‍ പാം ബോണ്ടിയെ പുറത്താക്കി ട്രംപ്; പ്രവര്‍ത്തനങ്ങളിലെ അതൃപ്തിയെ തുടര്‍ന്നാണ് നടപടി
ലണ്ടന്‍: അറ്റോര്‍ണി ജനറല്‍ പാം ബോണ്ടിയെ സ്ഥാനത്ത് നിന്ന് നീക്കി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജസ്റ്റിസ് വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തിയെ തുടര്‍ന്നാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്. ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട അന്വേഷണ ഫയലുകള്‍ കൈകാര്യം ചെയ്തതിലടക്കം ബോണ്ടിയുടെ പ്രവര്‍ത്തനങ്ങളില്‍ ട്രംപിന് കടുത്ത അതൃപ്തി ഉണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
ട്രംപിന്റെ രാഷ്ട്രീയ എതിരാളികള്‍ക്ക് നേരെയും വിമര്‍ശകര്‍ക്കെതിരെയും വേണ്ടത്ര വേഗത്തില്‍ ബോണ്ടി നിയമനടപടി സ്വീകരിച്ചില്ലെന്ന നിരാശയും ട്രംപിനുണ്ട്. ബോണ്ടി സ്വകാര്യ മേഖലയിലെ ജോലിയിലേക്ക് മാറുമെന്ന് അറിയിച്ച ട്രംപ് തന്റെ മുന്‍ അഭിഭാഷകനായ ഡെപ്യൂട്ടി അറ്റോര്‍ണി ജനറല്‍ ടോഡ് ബ്ലാഞ്ചെ തല്‍ക്കാലം ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് നയിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
യു.എസ് നിയമ നിർവഹണ മേധാവിയായിരിക്കെ, ബോണ്ടി ട്രംപിന്റെ അജണ്ടയുടെ പോരാളിയായി നിലകൊണ്ടിരുന്നു. എന്നാൽ ട്രംപിനെയും മറ്റും പ്രതിരോധത്തിലാക്കിയ എപ്‌സ്റ്റീൻ ഫയൽ പുറത്തുവന്നതോടെയാണ് ബോണ്ടിയുമായി ഇടയുന്നത്. അടുത്തിടെ ട്രംപ് ഭരണകൂടത്തിൽ നിന്ന് പുറത്താക്കപ്പെടുന്ന രണ്ടാമത്തെ മുതിർന്ന ഉദ്യോഗസ്ഥയാണ് ബോണ്ടി.
president donald trump has removed attorney general pam bondi from the post.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."