HOME
DETAILS

'അത് സിപിഎം നേതാവിന്റെ ശബ്ദം'; പേരാമ്പ്രയിൽ തെളിവുകളുമായി യുഡിഎഫ്, മൈക്ക് പെർമിഷൻ രേഖകൾ പുറത്ത്!

  
April 03, 2026 | 3:48 AM

perambra election row udf claims cpm leaders voice behind controversial announcement

കോഴിക്കോട്: പേരാമ്പ്ര നിയമാനുസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം പുതിയ വിവാദങ്ങളിലേക്ക്. യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തെഹ്ലിയക്കെതിരെ മതപരമായ ചുവയുള്ള വിവാദ അനൗൺസ്‌മെന്റ് നടത്തിയതിന് പിന്നിൽ സിപിഎം നേതാവാണെന്ന ഗുരുതര ആരോപണവുമായി യുഡിഎഫ് രംഗത്തെത്തി. അനൗൺസ്‌മെന്റ് വാഹനത്തിന്റെ രജിസ്‌ട്രേഷൻ നമ്പർ സഹിതം മൈക്ക് പെർമിഷൻ എടുത്തതിന്റെ രേഖകൾ യുഡിഎഫ് തെളിവായി പുറത്തുവിട്ടു.

തെളിവുകൾ നിരത്തി യുഡിഎഫ്

വിവാദ അനൗൺസ്‌മെന്റ് നടത്തിയ വാഹനം എൽഡിഎഫിന്റേതല്ലെന്ന് പറഞ്ഞ് സിപിഎം കൈയ്യൊഴിയുമ്പോഴും, ഇതിനെതിരെ പരാതി നൽകാൻ ഇടത് മുന്നണി തയ്യാറാവാത്തത് ദുരൂഹമാണെന്ന് യുഡിഎഫ് ആരോപിക്കുന്നു.വാഹനത്തിന്റെ നമ്പറും മൈക്ക് സെറ്റിന് അനുമതി വാങ്ങിയ അപേക്ഷയുടെ വിവരങ്ങളും പുറത്തുവന്നു.വിവാദ സന്ദേശം റെക്കോർഡ് ചെയ്തത് നടുവണ്ണൂരിലെ ഒരു സ്റ്റുഡിയോയിൽ വെച്ചാണെന്നും ഇതിന്റെ കൃത്യമായ തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്നും സ്ഥാനാർത്ഥി ഫാത്തിമ തെഹ്ലിയ വ്യക്തമാക്കി.ഇത്രയും വലിയ വിവാദമായിട്ടും സംഭവത്തിൽ കേസെടുക്കാത്ത പൊലിസിന്റെ നിലപാട് പ്രതിഷേധാർഹമാണെന്ന് യുഡിഎഫ് നേതൃത്വം കുറ്റപ്പെടുത്തി.

പേരാമ്പ്രയിൽ പോരാട്ടം കടുക്കുന്നു

1980 മുതൽ ഇടതുമുന്നണിയുടെ ഉറച്ച കോട്ടയാണ് പേരാമ്പ്ര. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 22,592 വോട്ടുകൾക്ക് ടി.പി. രാമകൃഷ്ണൻ വിജയിച്ച മണ്ഡലമാണിത്. എന്നാൽ പുതിയ രാഷ്ട്രീയ സാഹചര്യങ്ങൾ സിപിഎമ്മിന് ആശങ്കയുണ്ടാക്കുന്നു.കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഷാഫി പറമ്പിൽ മണ്ഡലത്തിൽ നേടിയ 19,085 വോട്ടിന്റെ ഭൂരിപക്ഷം ഇടതുക്യാമ്പിനെ ഞെട്ടിച്ചിരുന്നു.

മണ്ഡലത്തിലെ പത്ത് പഞ്ചായത്തുകളിൽ ആറെണ്ണത്തിലും നിലവിൽ യുഡിഎഫാണ് ഭരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലെ കണക്ക് പ്രകാരം എണ്ണായിരത്തിലേറെ വോട്ടിന്റെ മുൻതൂക്കം യുഡിഎഫിനുണ്ട്.

"മുസ്ലിം ലീഗ് മതം പറഞ്ഞ് വോട്ട് പിടിക്കുന്നു എന്ന വ്യാജപ്രചാരണം നടത്തി വർഗീയത ഇളക്കിവിടാനാണ് സിപിഎം ശ്രമിക്കുന്നത്. തോൽവി ഭയന്നാണ് ഇത്തരത്തിലുള്ള തരംതാഴ്ന്ന നീക്കങ്ങൾ." നടത്തുന്നതെന്നും യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജാവിന് ഇനി വിശ്രമിക്കാം! കാൾസന്റെ സാമ്രാജ്യം രണ്ടാം തവണയും തകർത്തെറിഞ്ഞ് ഇന്ത്യൻ കൗമാരക്കാരൻ; നോർവേയിൽ നടന്നത് ചരിത്ര അട്ടിമറി!

Others
  •  3 days ago
No Image

ഇറാന്റെ മിസൈൽ ആക്രമണം: ഗൾഫ് രാജ്യങ്ങൾ ഒന്നിച്ച് നിൽക്കണമെന്ന് യുഎഇ; ഭീഷണികൾ ഒറ്റയ്ക്ക് നേരിടേണ്ടതില്ലെന്ന് അൻവർ ഗർഗാഷ്

uae
  •  3 days ago
No Image

2050ഓടെ കാര്‍ബണ്‍ ന്യൂട്രല്‍ രാജ്യമാകാന്‍ ഒമാന്‍; ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം വര്‍ധിക്കുന്നു

oman
  •  3 days ago
No Image

മലയിടം തുരുത്ത് കുടിയൊഴിപ്പിക്കല്‍: ഈ മാസം ഒമ്പതിനകം നടപ്പാക്കണമെന്ന് മുന്‍സിഫ് കോടതി, ഹൈക്കോടതിയെ സമീപിച്ച് സര്‍ക്കാര്‍

Kerala
  •  3 days ago
No Image

ആദ്യ ചാമ്പ്യന്മാരായ ഉറുഗ്വേ മുതൽ മെസിയുടെ അർജന്റീന വരെ; വെല്ലാനാരുമില്ലാതെ അഞ്ച് കിരീടവുമായി കാനറിപ്പട ഭരിക്കുന്ന സാമ്രാജ്യം

Football
  •  3 days ago
No Image

സംഘര്‍ഷം വ്യാപിപ്പിക്കരുത്; കുവൈത്തിലും ബഹ്‌റൈനിലും നടന്ന ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ഖത്തര്‍

qatar
  •  3 days ago
No Image

ചരിത്രമെഴുതാൻ ആറാം ലോകകപ്പിന് മെസി വീണ്ടുമെത്തുന്നു; റൊണാൾഡോയ്ക്ക് സ്വപ്നം കാണാൻ പോലുമാകാത്ത ആ റെക്കോഡ് ഇതാ!

Football
  •  3 days ago
No Image

ഖത്തറില്‍ ഈ ആഴ്ചയില്‍ ശക്തമായ കാറ്റിന് സാധ്യത; പൊടിക്കാറ്റിനും മുന്നറിയിപ്പ്

qatar
  •  3 days ago
No Image

യുഎഇയിൽ സ്വർണ്ണം വാങ്ങാൻ ആ​ഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം: വില കുത്തനെ താഴേക്ക്; 22 കാരറ്റ് ഗ്രാമിന് 495.50 ദിർഹം

uae
  •  3 days ago
No Image

വടകര കാഫിര്‍ സ്‌ക്രീന്‍ഷോര്‍ട്ട്; എസ്.ഐ.ടി അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്

Kerala
  •  3 days ago