HOME
DETAILS

യുവതിയെ പിന്തുടർന്ന് ലൈംഗികാതിക്രമത്തിന് ശ്രമിച്ച അക്രമികൾക്ക് നേരെ വെടിയുതിർത്ത് മലയാളി, ഒരാൾ കൊല്ലപ്പെട്ടു

  
April 03, 2026 | 4:39 AM

malayali ex-soldier fires at molesters in thane one killed two injured in mumbra shooting

താനെ: മുംബൈയിലെ മുബ്രയിൽ യുവതിയെ പിന്തുടർന്ന് ലൈംഗികാതിക്രമത്തിന് ശ്രമിച്ച സംഘത്തിന് നേരെ മലയാളി വെടിയുതിർത്തു. വെടിയേറ്റ മൂന്നംഗ സംഘത്തിലെ ഒരാൾ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. അക്ബർ അബ്ദുൾ ഷെയ്ഖ് എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മലയാളിയായ ജയൻ ശിവാനന്ദൻ നായരെ (52) പൊലിസ് അറസ്റ്റ് ചെയ്തു.

സ്കൂളിന് മുന്നിൽ നാടകീയ സംഭവങ്ങൾ

ഇന്നലെ രാവിലെ 11.30 ഓടെ താനെയിലെ കൈലാഷ് നഗറിലുള്ള സുമൻ തായ് ചവാൻ ഹിന്ദി പ്രൈമറി സ്കൂളിന് മുന്നിലായിരുന്നു നാടിനെ നടുക്കിയ വെടിവെപ്പ്.അബ്ദുൾ ഹസൻ ഷെയ്ഖ്, അക്ബർ അബ്ദുൾ ഷെയ്ഖ്, സമീർ അഹമ്മദ് എന്നിവർ അനു ഷെയ്ഖ് ഹില എന്ന യുവതിയെ നിരന്തരമായി പിന്തുടരുകയും ശല്യം ചെയ്യുകയും ചെയ്തിരുന്നു.ഇന്നലെയും ഇവർ യുവതിയെ ശല്യം ചെയ്യാനും ലൈംഗികമായി ഉപദ്രവിക്കാനും ശ്രമിച്ചതോടെ സ്ഥലത്തെത്തിയ ജയൻ ഇത് ചോദ്യം ചെയ്തു.വാക്കേറ്റത്തിനൊടുവിൽ ജയൻ കൈവശമുണ്ടായിരുന്ന തോക്കുപയോഗിച്ച് അക്രമികൾക്ക് നേരെ നിറയൊഴിക്കുകയായിരുന്നു.

മുൻ സൈനികന്റെ പ്രത്യാക്രമണം

മുൻ കരസേനാ ഉദ്യോഗസ്ഥനായ ജയൻ ശിവാനന്ദൻ നായർ നാടൻ തോക്കുപയോഗിച്ചാണ് വെടിവെച്ചതെന്നാണ് പ്രാഥമിക വിവരം. താൻ സഹോദരിയെപ്പോലെ കരുതിയ യുവതിയെ നിരന്തരം വേട്ടയാടിയതിനാലാണ് വെടിവെച്ചതെന്ന് ഇയാൾ പൊലിസിനോട് പറ‍ഞ്ഞു. ആക്രമണത്തിന് ശേഷം യുവതിയുമായി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പൊലിസ് പിടിയിലായത്.

വെടിയേറ്റ അക്ബർ അബ്ദുൾ ഷെയ്ഖ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പരിക്കേറ്റ മറ്റ് രണ്ട് പേരായ അബ്ദുൾ ഹസൻ ഷെയ്ഖും സമീർ അഹമ്മദും കൽസേക്കർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.

അന്വേഷണം ഊർജ്ജിതമാക്കി  പൊലിസ്

അക്രമികൾക്കെതിരെ യുവതി മുൻപ് പരാതിപ്പെട്ടിരുന്നോ എന്നും ജയൻ തോക്ക് കൈവശം വെച്ച സാഹചര്യം എന്താണെന്നും  പൊലിസ് അന്വേഷിക്കുന്നുണ്ട്. മുബ്ര  പൊലിസ് ജയനെതിരെ കൊലക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിൽ: കുതിരക്കച്ചവട ഭീതിയിൽ കോൺഗ്രസ് എം.എൽ.എമാരെ ഹൈദരാബാദിലേക്ക് മാറ്റി

National
  •  a day ago
No Image

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; കൊച്ചിയില്‍ മോഡലിന്റെ പരാതിയില്‍ സഹസംവിധായകനെതിരെ കേസ്

Kerala
  •  a day ago
No Image

ഭരണം ഉറപ്പിക്കാൻ രണ്ട് സീറ്റുകൾ : വിസികെയുടെ പിന്തുണ തേടി വിജയ്, പകരം ഉപമുഖ്യമന്ത്രി സ്ഥാനം ചോദിച്ച് തിരുമാവളവൻ

National
  •  a day ago
No Image

'ആദ്യം പിന്തുണ ഉറപ്പിക്കൂ, എന്നിട്ടാവാം രാജ്ഭവൻ യാത്ര'; വിജയിയെ പരിഹസിച്ച് ഡി.എം.കെ

National
  •  a day ago
No Image

കണ്ണൂരിൽ ഐജി ഓഫീസിന് മുന്നിൽ നിർത്തിയിട്ട പൊലിസ് ജീപ്പ് മോഷ്ടിച്ചു; പെട്രോളടിച്ച് തട്ടുകടയിൽ ചായ കുടിച്ചിരിക്കെ കള്ളനെ പൊലിസ് പിടികൂടി

Kerala
  •  a day ago
No Image

നെല്ല് നൽകി, പക്ഷേ പണമില്ല; സപ്ലൈകോ കുടിശ്ശിക 785 കോടി: കടക്കെണിയിൽ കർഷകർ, ഇനി പ്രതീക്ഷ പുതിയ സർക്കാരിൽ

Kerala
  •  a day ago
No Image

ജോലിസ്ഥലത്ത് കുഴഞ്ഞുവീണു; ദുബൈയിൽ മലയാളി യുവാവ് അന്തരിച്ചു

uae
  •  a day ago
No Image

'ട്രൂത്ത്' സോഷ്യലിലൂടെ ട്രംപിന്റെ വമ്പൻ പ്രഖ്യാപനം: എന്റെ അഭ്യർത്ഥന അവർ സ്വീകരിച്ചു; റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ മൂന്ന് ദിവസത്തെ താൽക്കാലിക വെടിനിർത്തൽ

Kerala
  •  a day ago
No Image

സിമൻ്റിന് 30 രൂപ കൂടി, കമ്പിക്ക് 10 രൂപ; പശ്ചിമേഷ്യൻ പോരിൽ തളർന്ന് കേരളത്തിലെ നിർമ്മാണ മേഖല

Kerala
  •  a day ago
No Image

വിവാഹ സല്‍ക്കാരത്തിനിടെ സംഘര്‍ഷം; കേറ്ററിങുകാരും വരന്റെ ബന്ധുക്കളും ഏറ്റുമുട്ടി, പത്തോളം പേര്‍ക്ക് പരുക്ക്

Kerala
  •  a day ago