HOME
DETAILS

കൊൽക്കത്തക്കെതിരെ തകർപ്പൻ ബാറ്റിംഗ്, പിന്നാലെ എട്ടിന്റെ പണി; അഭിഷേക് ശർമയ്ക്ക് വൻ പിഴ, നടപടി അച്ചടക്കലംഘനത്തിന്

  
Web Desk
April 03, 2026 | 5:02 AM

abhishek sharma fined 25 match fee for breaching ipl code of conduct vs kkr

കൊൽക്കത്ത: കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ ഉജ്ജ്വല വിജയം നേടിയ സൺറൈസേഴ്സ് ഹൈദരാബാദിന് തിരിച്ചടിയായി ഓപ്പണർ അഭിഷേക് ശർമയ്ക്കെതിരായ അച്ചടക്ക നടപടി. ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് താരത്തിന് മാച്ച് ഫീയുടെ 25 ശതമാനം പിഴ ചുമത്തി. കൂടാതെ താരത്തിന്റെ അക്കൗണ്ടിൽ ഒരു ഡിമെറിറ്റ് പോയിന്റും രേഖപ്പെടുത്തിയിട്ടുണ്ട്.

പുറത്തായതിന് പിന്നാലെ പ്രകോപനം

മത്സരത്തിനിടെ പുറത്തായതിന് പിന്നാലെ അശ്ലീല പദപ്രയോഗം നടത്തിയതിനാണ് അഭിഷേകിനെതിരെ നടപടിയെടുത്തത്. ഐപിഎൽ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.3 പ്രകാരമുള്ള ലെവൽ-1 കുറ്റമാണ് താരം ചെയ്തതെന്ന് മാച്ച് റഫറി കണ്ടെത്തി.ബ്ലെസിംഗ് മുസറബാനിയുടെ പന്തിൽ വരുൺ ചക്രവർത്തിക്ക് ക്യാച്ച് നൽകിയാണ് അഭിഷേക് പുറത്തായത്.ക്യാച്ച് പൂർത്തിയാക്കുന്നതിന് മുൻപ് പന്ത് നിലത്ത് തട്ടിയോ എന്ന സംശയം നിലനിന്നിരുന്നു. തേർഡ് അമ്പയർ ഔട്ട് വിധിച്ചതോടെ താരം അതൃപ്തി പ്രകടിപ്പിക്കുകയും മോശം ഭാഷ ഉപയോഗിക്കുകയുമായിരുന്നു.

താൻ തെറ്റ് ചെയ്തതായി അഭിഷേക് സമ്മതിച്ചെന്നും മാച്ച് റഫറിയുടെ ശിക്ഷ അംഗീകരിച്ചതായും ഐപിഎൽ ഔദ്യോഗിക പത്രക്കുറിപ്പിൽ അറിയിച്ചു.

വെടിക്കെട്ട് ബാറ്റിംഗുമായി അഭിഷേക്

അച്ചടക്ക നടപടി നേരിട്ടെങ്കിലും മത്സരത്തിൽ സൺറൈസേഴ്സിനായി മിന്നും പ്രകടനമാണ് അഭിഷേക് കാഴ്ചവെച്ചത്.21 പന്തിൽ 48 റൺസാണ് താരം നേടിയത്.4 ബൗണ്ടറികളും 4 സിക്സറുകളും അടങ്ങുന്നതായിരുന്നു ഇന്നിംഗ്സ്.

ട്രാവിസ് ഹെഡിനൊപ്പം ചേർന്ന് ഒന്നാം വിക്കറ്റിൽ വെറും 5.4 ഓവറിൽ 82 റൺസാണ് അഭിഷേക് അടിച്ചുകൂട്ടിയത്. ഇതാണ് ഹൈദരാബാദിന് 226 എന്ന കൂറ്റൻ സ്കോർ സമ്മാനിച്ചത്.

ആദ്യ മത്സരത്തിലെ നിരാശയ്ക്ക് ശേഷം ഫോമിലേക്ക് തിരിച്ചെത്തിയ അഭിഷേകിന്റെ ഈ പെരുമാറ്റം ആരാധകർക്കിടയിൽ ചർച്ചയായിട്ടുണ്ട്. ഏപ്രിൽ 5-ന് ലക്നൗ സൂപ്പർ ജയന്റ്സിനെതിരെയാണ് ഹൈദരാബാദിന്റെ അടുത്ത പോരാട്ടം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമ ബംഗാളിൽ ബക്രീദ് അവധി ഒറ്റദിവസമാക്കി വെട്ടിക്കുറച്ചു ഉത്തരവിറക്കി ബി.ജെ.പി സർക്കാർ; ന്യൂനപക്ഷ വേട്ടയെന്ന് പ്രതിപക്ഷം

National
  •  14 days ago
No Image

മുഖ്യമന്ത്രിയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു; കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ

Kerala
  •  14 days ago
No Image

ലെബനനിൽ ഹിസ്ബുള്ളയ്ക്കുള്ള പിന്തുണ തുടരും; യു.എസുമായുള്ള ചർച്ചകൾക്കിടയിലും നിലപാട് വ്യക്തമാക്കി ഇറാൻ

International
  •  14 days ago
No Image

കൊല്ലത്ത് മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്‌കൻ കുത്തേറ്റ് മരിച്ചു, രണ്ട് പേർ കസ്റ്റഡിയിൽ

crime
  •  14 days ago
No Image

കൗൺസിലിങ്ങിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു; മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതിനിടെ സൈക്കോളജിസ്റ്റ് പിടിയിൽ

Kerala
  •  14 days ago
No Image

കൊക്രോച്ച് ജനതാ പാർട്ടിയുടെ അക്കൗണ്ട് പൂട്ടിച്ച നടപടി: കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Kerala
  •  14 days ago
No Image

കിരീടം നേടിയത് ആഴ്സണൽ, പക്ഷെ പുരസ്കാരം യുണൈറ്റഡിന്! പ്രീമിയർ ലീഗ് അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ വൻ വിവാദം

Football
  •  14 days ago
No Image

അപരിചിതരില്‍നിന്ന് പാനീയങ്ങള്‍ വാങ്ങരുത്; പൊതുസ്ഥലങ്ങളില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് ബഹ്‌റൈന്‍ അധികൃതര്‍

bahrain
  •  14 days ago
No Image

വളാഞ്ചേരിയിൽ പിതാവിന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന പതിനേഴുകാരൻ മരിച്ചു

Kerala
  •  14 days ago
No Image

നാണക്കേടിന്റെ റെക്കോർഡിൽ ഇന്ത്യന്‍ ലോകകപ്പ് നായകനൊപ്പം; തിരിച്ചടിയില്‍ മുങ്ങി ലഖ്നൗ താരം

Cricket
  •  14 days ago