HOME
DETAILS

പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദം: ടി.പി രാമകൃഷ്ണന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്

  
Web Desk
April 03, 2026 | 5:53 AM

perambra-announcement-row-tp-ramakrishnan-ec-notice

കോഴിക്കോട്: പേരാമ്പ്ര നിയമസഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ് പ്രചാരണ വാഹനത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തെഹ്ലിയക്കെതിരെ മതപരമായ ചുവയുള്ള വിവാദ അനൗണ്‍സ്മെന്റ് നടത്തിയതുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ടി.പി രാമകൃഷ്ണന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നോട്ടിസ് അയച്ചു. യു.ഡി.എഫ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വരണാധികാരി കൂടിയായി ഡെപ്യൂട്ടി കളക്ടര്‍ അജിത് ജോണ്‍ നോട്ടിസ് നല്‍കിയത്. 

''പേരാമ്പ്രയുടെ മണ്ണില്‍ ഒരു സഹോദരിയെ സ്ഥാനാര്‍ഥിയാക്കി മുസ്ലിം ലീഗ് നടത്തുന്ന സ്വകാര്യപ്രചാരണം, നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക് എന്നാണ്. മത ഏകീകരണത്തിന്റെ ചിന്നംവിളിയാണ് ലീഗ് നടത്തുന്നത്. സമത്വബോധമുള്ള മനുഷ്യര്‍ ഇത് ചെറുത്തുതോല്‍പ്പിക്കേണ്ടതുണ്ട്...''- എന്നായിരുന്നു വിവാദ അനൗണ്‍സ്മെന്റ്.

ഇത് വോട്ടര്‍മാര്‍ക്കിടയില്‍ മതസ്പര്‍ധ വളര്‍ത്തുന്നതാണെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനമാണെന്നുമാണ് യു.ഡി.എഫ് ആരോപിക്കുന്നത്. അനൗണ്‍സ്‌മെന്റുമായി ബന്ധപ്പെട്ട് നേരത്തെ പൊലിസിലും റിട്ടേണിങ് ഓഫിസര്‍ക്ക് മുമ്പാകെയും യു.ഡി.എഫ് നേരത്തെ പരാതി നല്‍കിയിരുന്നു. 

എന്നാല്‍ അനൗണ്‍സ്മെന്റ് തന്റെ അറിവോടെയല്ലെന്നും, എല്‍.ഡി.എഫിന് ഇത്തരത്തിലുള്ള പ്രചാരണം നടത്തേണ്ട ആവശ്യമില്ലെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.

അതേസമയം, അനൗണ്‍സ്‌മെന്റ് നടത്തിയതിന് പിന്നില്‍ സി.പി.എം നേതാവാണെന്ന ഗുരുതര ആരോപണവുമായി യു.ഡി.എഫ് രംഗത്തെത്തി. അനൗണ്‍സ്മെന്റ് വാഹനത്തിന്റെ രജിസ്ട്രേഷന്‍ നമ്പര്‍ സഹിതം മൈക്ക് പെര്‍മിഷന്‍ എടുത്തതിന്റെ രേഖകള്‍ യു.ഡി.എഫ് തെളിവായി പുറത്തുവിട്ടു.

വിവാദ അനൗണ്‍സ്മെന്റ് നടത്തിയ വാഹനം എല്‍ഡിഎഫിന്റേതല്ലെന്ന് പറഞ്ഞ് സിപിഎം കൈയ്യൊഴിയുമ്പോഴും, ഇതിനെതിരെ പരാതി നല്‍കാന്‍ ഇടത് മുന്നണി തയ്യാറാവാത്തത് ദുരൂഹമാണെന്ന് യുഡിഎഫ് ആരോപിക്കുന്നു. വാഹനത്തിന്റെ നമ്പറും മൈക്ക് സെറ്റിന് അനുമതി വാങ്ങിയ അപേക്ഷയുടെ വിവരങ്ങളും പുറത്തുവന്നു.വിവാദ സന്ദേശം റെക്കോര്‍ഡ് ചെയ്തത് നടുവണ്ണൂരിലെ ഒരു സ്റ്റുഡിയോയില്‍ വെച്ചാണെന്നും ഇതിന്റെ കൃത്യമായ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും സ്ഥാനാര്‍ത്ഥി ഫാത്തിമ തെഹ്ലിയ വ്യക്തമാക്കി.ഇത്രയും വലിയ വിവാദമായിട്ടും സംഭവത്തില്‍ കേസെടുക്കാത്ത പൊലിസിന്റെ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് യുഡിഎഫ് നേതൃത്വം കുറ്റപ്പെടുത്തി. 'മുസ്ലിം ലീഗ് മതം പറഞ്ഞ് വോട്ട് പിടിക്കുന്നു എന്ന വ്യാജപ്രചാരണം നടത്തി വര്‍ഗീയത ഇളക്കിവിടാനാണ് സി.പി.എം ശ്രമിക്കുന്നത്. തോല്‍വി ഭയന്നാണ് ഇത്തരത്തിലുള്ള തരംതാഴ്ന്ന നീക്കങ്ങള്‍.' നടത്തുന്നതെന്നും യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി പറഞ്ഞു.

1980 മുതല്‍ ഇടതുമുന്നണിയുടെ ഉറച്ച കോട്ടയാണ് പേരാമ്പ്ര. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 22,592 വോട്ടുകള്‍ക്ക് ടി.പി. രാമകൃഷ്ണന്‍ വിജയിച്ച മണ്ഡലമാണിത്. എന്നാല്‍ പുതിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ സിപിഎമ്മിന് ആശങ്കയുണ്ടാക്കുന്നു.കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഷാഫി പറമ്പില്‍ മണ്ഡലത്തില്‍ നേടിയ 19,085 വോട്ടിന്റെ ഭൂരിപക്ഷം ഇടതുക്യാമ്പിനെ ഞെട്ടിച്ചിരുന്നു.

മണ്ഡലത്തിലെ പത്ത് പഞ്ചായത്തുകളില്‍ ആറെണ്ണത്തിലും നിലവില്‍ യു.ഡി.എഫാണ് ഭരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലെ കണക്ക് പ്രകാരം എണ്ണായിരത്തിലേറെ വോട്ടിന്റെ മുന്‍തൂക്കം യു.ഡി.എഫിനുണ്ട്.

 

 

In connection with the announcement controversy in Perambra, the Election Commission has issued a notice to T.P. Ramakrishnan. The action follows allegations of possible violations related to election campaigning norms. Authorities are expected to review the matter further after receiving his response.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എ.ഇയിൽ താപനില 46 ഡിഗ്രി വരെ ഉയർന്നേക്കും; ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യത | UAE Weather updates

uae
  •  6 days ago
No Image

ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെയായുണ്ടായ ആക്രമണം: ഒരു മാസത്തിനകം കുറ്റപത്രം സമർപ്പിക്കാൻ പൊലിസ്

Kerala
  •  6 days ago
No Image

അര്‍ഷിദിന്റെ കൊലപാതകത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍; അഖിലയുടെ ആദ്യ ഭര്‍ത്താവിന്റെ ആത്മഹത്യയും അഷ്‌കറിന്റെ ക്രിമിനല്‍ പശ്ചാത്തലവും പൊലിസ് അന്വേഷിക്കുന്നു

Kerala
  •  6 days ago
No Image

തൃശ്ശൂർ സ്വദേശി അബൂദബിയിൽ അന്തരിച്ചു

uae
  •  6 days ago
No Image

യുഎസിൽ വിവാഹദിവസം മലയാളി നവ​ദമ്പതികൾ സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം; വരനും പൈലറ്റും മരിച്ചു; വധുവിന് ഗുരുതര പരുക്ക്

International
  •  6 days ago
No Image

ഇന്ത്യ- ഒമാന്‍ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍; ഇന്ത്യന്‍ക്ക് വലിയ മെച്ചം | India Oman Trade Pact

oman
  •  6 days ago
No Image

'കേറിവാടാ മക്കളേ..'; വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും; ലക്ഷക്കണക്കിന് കുരുന്നുകൾ അക്ഷരമുറ്റത്തേക്ക്

Kerala
  •  6 days ago
No Image

ഓപറേഷൻ തൂഫാൻ സംസ്ഥാനതല ഉദ്ഘാടനം നാളെ

Kerala
  •  6 days ago
No Image

സംസ്ഥാനത്ത് മഴ കനക്കുന്നു: ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്; ബുധനാഴ്ച മുതൽ അതിശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  6 days ago
No Image

വാണിജ്യ സിലിണ്ടർ വില വീണ്ടും കൂട്ടി; ചെറുകിട കച്ചവടക്കാർ പ്രതിസന്ധിയിൽ, ഹോട്ടൽ ഭക്ഷണത്തിന് വില കൂടിയേക്കും

National
  •  6 days ago