HOME
DETAILS

എഎപിയിൽ 'രാഘവ്' യുദ്ധം; കെജ്‌രിവാളിന് എതിരെ പോർമുഖം തുറന്ന് രാഘവ് ഛദ്ദ, കടുത്ത ഭാഷയിൽ തിരിച്ചടിച്ച് പാർട്ടി

  
April 03, 2026 | 7:10 AM

rift in aap wide open raghav chadha slams kejriwal leadership after being stripped of post

ന്യൂഡൽഹി: ആം ആദ്മി പാർട്ടിയിൽ പുകഞ്ഞുകൊണ്ടിരുന്ന ആഭ്യന്തര കലഹം ഒടുവിൽ പരസ്യമായ പോരിലേക്ക്. രാജ്യസഭാ ഉപനേതാവ് സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി രാഘവ് ഛദ്ദ രംഗത്തെത്തി. പാർലമെന്റിലെ തന്റെ നിശബ്ദത പരാജയമായി കാണരുതെന്ന് ഛദ്ദ മുന്നറിയിപ്പ് നൽകി. എന്നാൽ, "ഭയപ്പെട്ടവൻ ചത്തതിന് തുല്യം" എന്ന പ്രശസ്തമായ സിനിമാ ഡയലോഗിലൂടെയാണ് പാർട്ടി നേതൃത്വം ഇതിന് മറുപടി നൽകിയത്.

"പരാജയപ്പെട്ടവനല്ല, നിശബ്ദനാക്കപ്പെട്ടവൻ"

പഴയ പാർലമെന്റ് മന്ദിരത്തിന്റെ പശ്ചാത്തലത്തിൽ "പരാജയപ്പെട്ടില്ല, നിശബ്ദനായി" എന്ന തലക്കെട്ടോടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഛദ്ദ നേതൃത്വത്തെ വെല്ലുവിളിച്ചത്.സഭയിൽ സംസാരിക്കാൻ അനുവദിക്കരുതെന്ന് എഎപി നേതൃത്വം രാജ്യസഭാ സെക്രട്ടേറിയറ്റിനോട് ആവശ്യപ്പെട്ടതായി ഛദ്ദ വെളിപ്പെടുത്തി.

പൊതുവിഷയങ്ങൾ ഉന്നയിക്കുന്നത് കുറ്റമാണോ എന്നും താൻ എന്ത് തെറ്റാണ് ചെയ്തതെന്നും അദ്ദേഹം ചോദിച്ചു.വിമാനത്താവളങ്ങളിലെ ഭക്ഷണവില, ഗിഗ് വർക്കർമാരുടെ അവകാശങ്ങൾ തുടങ്ങിയ സാധാരണക്കാരുടെ പ്രശ്നങ്ങൾ ഉന്നയിച്ചതിനാണോ തന്നെ വേട്ടയാടുന്നതെന്ന് അദ്ദേഹം ചോദിച്ചു.

"മോദിയെ ഭയക്കുന്നവർക്ക് പാർട്ടിയിൽ ഇടമില്ല": എഎപി

ഛദ്ദയുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ വൻ പ്രത്യാക്രമണമാണ് ആം ആദ്മി പാർട്ടി നടത്തിയത്.

  • സൗരഭ് ഭരദ്വാജിന്റെ പരിഹാസം: 

"ജോ ഡർ ഗയ, സംജോ മർ ഗയ" (ഭയപ്പെട്ടവൻ മരിച്ചു എന്ന് കരുതുക) എന്ന ഷോലെയിലെ ഡയലോഗ് പങ്കുവെച്ചാണ് മുതിർന്ന നേതാവ് സൗരഭ് ഭരദ്വാജ് തിരിച്ചടിച്ചത്.

  • അനുരാഗ് ധണ്ഡയുടെ വിമർശനം: 

രാജ്യത്തെ രക്ഷിക്കാൻ പോരാടേണ്ട സമയത്ത് വിമാനത്താവള കാന്റീനിലെ സമോസയുടെ വില കുറയ്ക്കാൻ വിലപേശാനല്ല പാർലമെന്റ് എന്ന് ഐടി സെൽ മേധാവി അനുരാഗ് ധണ്ഡ പരിഹസിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാഘവ് ഛദ്ദയ്ക്ക് ഭയമാണെന്നും അതുകൊണ്ടാണ് പ്രധാന ദേശീയ വിഷയങ്ങളിൽ അദ്ദേഹം മൗനം പാലിക്കുന്നതെന്നും ധണ്ഡ ആരോപിച്ചു. പാർട്ടി വാക്കൗട്ട് നടത്തുമ്പോൾ ഛദ്ദ സഭയിൽ തന്നെ ഇരുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി.

വിശ്വസ്തനിൽ നിന്ന് വിമതനിലേക്ക്

അരവിന്ദ് കെജ്‌രിവാളിന്റെ ഏറ്റവും അടുത്ത വിശ്വസ്തനായാണ് രാഘവ് ഛദ്ദ അറിയപ്പെട്ടിരുന്നത്. ഡൽഹിയിലും പഞ്ചാബിലും പാർട്ടിയെ അധികാരത്തിലെത്തിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച ഛദ്ദയും നേതൃത്വവും തമ്മിലുള്ള ഈ അകൽച്ച രാഷ്ട്രീയ വൃത്തങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. അഴിമതി വിരുദ്ധ പ്രസ്ഥാനത്തിലൂടെ വളർന്നു വന്ന എഎപിയിൽ ഇത്രയും വലിയൊരു ഭിന്നത ഇതാദ്യമായാണ് ഇത്ര പരസ്യമായി തെരുവിലേക്ക് എത്തുന്നത്.

വരും ദിവസങ്ങളിൽ രാഘവ് ഛദ്ദ പാർട്ടി വിടുമോ അതോ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തുമോ എന്നതാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഐഡിഎംകെയില്‍ പൊട്ടിത്തെറി; എടപ്പാടി പളനിസ്വാമിക്കെതിരെ പടപ്പുറപ്പാട്; പാര്‍ട്ടി എംഎല്‍എമാര്‍ എസ്പി വേലുമണിയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു 

National
  •  20 hours ago
No Image

വ്യാജരേഖ ചമച്ച് അവയവദാന തട്ടിപ്പ്; മുഖ്യപ്രതിയുടെ ഭാര്യ അറസ്റ്റില്‍ 

Kerala
  •  20 hours ago
No Image

ജോലി വാഗ്ദാനം ചെയ്ത് ബലാത്സംഗം; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് പുറമെ മറ്റൊരു യുവതി കൂടി പിടിയില്‍

Kerala
  •  21 hours ago
No Image

'മരിച്ചിട്ടും മടങ്ങിയെത്തി' 21 പേരെ പൗരത്വ രേഖകളിൽ ചേർത്തു; കുവൈത്തിൽ മരിച്ചയാളുടെ പേരിൽ വൻ പൗരത്വ തട്ടിപ്പ്

Kuwait
  •  21 hours ago
No Image

സ്വർണം നൽകിയില്ലെങ്കിൽ ബന്ധം ഉപേക്ഷിക്കുമെന്ന് ഭീഷണി; യുവതിയിൽ നിന്ന് 6 പവൻ തട്ടിയെടുത്ത യുവാവ് പിടിയിൽ

Kerala
  •  21 hours ago
No Image

ഇത്തവണ മണ്‍സൂണ്‍ ജൂണ്‍ ആദ്യവാരം തന്നെ എത്തിയേക്കുമെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  21 hours ago
No Image

ദുബൈയിൽ പുതിയ പാലം തുറന്ന് ആർടിഎ; 8 മിനിറ്റിന്റെ യാത്ര ഇനി 2 മിനിറ്റിൽ

uae
  •  21 hours ago
No Image

അവർ ചെയ്തത് ആവർത്തിക്കുക അസാധ്യം; മെസ്സിക്കൊപ്പം താൻ ആരാധിക്കുന്ന മിഡ്ഫീൽഡറുടെ പേര് വെളിപ്പെടുത്തി ബാഴ്സതാരം

Football
  •  a day ago
No Image

അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ഒടുവില്‍ തീരുമാനം; വിജയ്‌യുടെ സത്യപ്രതിജ്ഞ നാളെ രാവിലെ 10ന് 

National
  •  a day ago
No Image

കോൺഗ്രസ് നന്ദികെട്ടവർ, പ്രതിസന്ധിയിൽ ഒപ്പം നിന്നത് ഇടതും വി.സി.കെയും മാത്രം; തുറന്നടിച്ച് എം.കെ. സ്റ്റാലിൻ

National
  •  a day ago