ബസ് യാത്രക്കാരെ കവര്‍ച്ച ചെയ്യുന്നത് പതിവാകുന്നു
വൈക്കം: കോട്ടയം, എറണാകുളം ജില്ലകളിലെ ബസുകളില്‍ യാത്രചെയ്യുന്ന യാത്രക്കാരുടെ പണവും, സ്വര്‍ണ്ണാഭരങ്ങളുള്‍പ്പെടെയുള്ള വിലപ്പെട്ട സാധനങ്ങള്‍ പോക്കറ്റടിയും കവര്‍ച്ചയും വര്‍ധിച്ചുവരുകയാണ്. ചെറുതും വലുതുമായ തുകകള്‍ നഷ്ടപ്പെട്ടാല്‍ ബഹുഭൂരിപക്ഷം പേരും പരാതി നല്‍കാത്തതുമൂലം പൊലിസോ പൊതു സമൂഹമോ ഇതൊന്നും അറിയാതെ പോകുന്നു.
കാല്‍നടയാത്രക്കാരുടെ മാലകള്‍ ബൈക്കില്‍ വന്ന് പൊട്ടിച്ചുകൊണ്ടുപോകുന്നത് നിത്യസംഭവമായി മാറിയിരിക്കുന്നു. ബഹുഭൂരിപക്ഷം സ്വകാര്യബസുകളിലും ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ജീവനക്കാര്‍. ഇതുമൂലം രണ്ടും മൂന്നും പേരടങ്ങിയ പോക്കറ്റടിസംഘം ബസുകളുടെ വാതിലുകളില്‍ സ്ഥാനം പിടിക്കുകയും ബസുകാരെ സഹായിക്കുന്ന വ്യാജേന ഡോര്‍ തുറന്നു കൊടുക്കുകയും യാത്രക്കാരോട് മാന്യമായി പെരുമാറുകയും ചെയ്യും. പലവിധ പ്രശ്‌നങ്ങളുമായി സ്ഥലകാലബോധമില്ലാതെ യാത്രചെയ്യുന്നതുമൂലമോ, ഉറങ്ങിപ്പോകുകയോ ചെയ്യുന്ന സമയത്ത് മനപ്പൂര്‍വ്വം പോക്കറ്റടിക്കാര്‍ ബസില്‍ തിക്കും തിരക്കും ഉണ്ടാക്കുകയും പോക്കറ്റടിയും കവര്‍ച്ചയും നടത്തുകയും ചെയ്യുന്നു.
പണ്ടുകാലങ്ങളില്‍ ബസുകളില്‍ പോക്കറ്റടി സൂക്ഷിക്കുക എന്ന് യാത്രക്കാര്‍ വ്യക്തമായി കാണുംവിധം സ്വകാര്യബസ്സുകളില്‍ എഴുതിവച്ചിരുന്നു. കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള കേരളത്തിലെ എല്ലാ ബസുകളിലും പോക്കറ്റടി സൂക്ഷിക്കുക എന്ന സ്റ്റിക്കര്‍ പതിച്ചാല്‍ ബസ്സില്‍ കയറുന്ന സമയത്ത് ആളുകള്‍ പോക്കറ്റടിയെകുറിച്ച് ബോധവാന്‍മാരാകുകയും ഒരുപരിധിവരെ ബസിലെ പോക്കറ്റടിയും മാലമോഷണവും കുറയ്ക്കാന്‍ കഴിയുന്നതുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."