HOME
DETAILS

വെള്ളാപ്പള്ളിയുടെ ചില നിലപാടുകള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല; സ്വന്തം ചുമതലക്ക് നിരക്കുന്നതാണോ താന്‍ നടത്തുന്ന പ്രസ്താവനകളെന്ന് അദ്ദേഹം ചിന്തിക്കണം- എം.എ ബേബി

  
Web Desk
April 03, 2026 | 11:32 AM

m a baby criticizes vellappally statements

മലപ്പുറം: വെള്ളാപ്പള്ളി നടേശനെതിരെ സി.പി.എം ജനറല്‍ സെക്രട്ടറി എം.എ ബേബി. വെള്ളാപ്പള്ളിയുടെ  ചില നിലപാടുകള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. വെള്ളാപ്പള്ളിയുടെ വര്‍ഗീയ പരാമര്‍ശങ്ങളില്‍ മൗനംപാലിക്കുന്നതില്‍ മുഖ്യമന്ത്രി ഉള്‍പെടെയുള്ളവര്‍ക്കെതിരെ വിമര്‍ശനം ഉയരുന്നതിനിടെയാണ് സി.പി.എം ജനറല്‍ സെക്രട്ടറിയുടെ പ്രതികരണം. താന്‍ നടത്തുന്ന ചില പ്രസ്താവനകള്‍ താന്‍ വഹിക്കുന്ന ഉത്തരവാദിത്തത്തിനും ചുമതലക്കും നിരക്കുന്നതാണോ എന്ന് വെള്ളാപ്പള്ളി ചിന്തിക്കണമെന്നും ബേബി ചൂണ്ടിക്കാട്ടി. വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി വണ്ടിയില്‍ കയറ്റിയത് സ്വജന മര്യാദയുടെ പേരിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റുമായി ബന്ധപ്പെട്ടും അദ്ദേഹം പ്രതികരിച്ചു. അനൗണ്‍സ്‌മെന്റുമായി ബന്ധപ്പെട്ട വിവാദത്തില്‍ ടി.പി രാമകൃഷ്ണന്‍ വിശദീകരണം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് തന്റെ അറിവോടെയല്ലെന്നും ഇടതുമുന്നണിക്ക് വോട്ട് പിടിക്കാന്‍ ഇതിന്റെ ആവശ്യമില്ലെന്നും ടി.പി രാമകൃഷ്ണന്‍ പറഞ്ഞിട്ടുണ്ട്. അന്വേഷണവുമായി സഹകരിക്കുമെന്നും ടി.പി പറഞ്ഞതായി ബേബി കൂട്ടിച്ചേര്‍ത്തു. സിപിഎമ്മും ബി.ജെ.പിയും ഡീല്‍ ഉണ്ടെന്ന് രാഷ്ട്രീയ സാക്ഷരതയുള്ള ആരും പറയില്ലെന്നും എം.എ ബേബി കൂട്ടിച്ചേര്‍ത്തു. 

'മതമാണ് മതമാണ് പ്രശ്‌നം എന്ന് ഒരു ലീഗ് നേതാവ് പ്രസംഗിക്കുന്നത് കേട്ടു. അങ്ങനെയൊക്കെയും ഈ നാട്ടില്‍ നടക്കുന്നുണ്ട്'- ബേബി പറഞ്ഞു.  എസ്.ഡി.പി.ഐയുമായി നീക്കുപോക്ക് നടത്തിയിട്ടില്ല. ബി.ജെ.പി ജയിക്കുന്ന സാഹചര്യം ഉണ്ടാകുമ്പോള്‍ ഏതെങ്കിലും പാര്‍ട്ടി എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യണം എന്ന് തീരുമാനിച്ചാല്‍ സ്വഭാവ ശുദ്ധിയില്ലാത്ത വോട്ട് സ്വീകരിക്കരുത് എന്ന് പറയുന്നത് ബിജെപിയുമായി ബന്ധമുണ്ടാക്കിയവരാണെന്നും എം.എ ബേബി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.ബി.എസ്.ഇ പരീക്ഷാ വിവാദം: പ്രധാനമന്ത്രി നേരിട്ട് ഇടപെട്ടു; ചെയർമാനും സെക്രട്ടറിക്കും തെറിച്ചു! പുതിയ നിയമനം നടത്തി കേന്ദ്ര ഉത്തരവ്

National
  •  4 days ago
No Image

സച്ചിൻ ടെണ്ടുൽക്കറല്ല! ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ടി20 അരങ്ങേറ്റക്കാരൻ്റെ റെക്കോർഡ് തകർക്കാൻ വൈഭവ് എത്തുന്നു...

Cricket
  •  4 days ago
No Image

'അന്ന് സി.പി.എം ചെയ്തത് നൂറുശതമാനം ശരി, ഞങ്ങൾക്ക് തെറ്റ് പറ്റി'; ഋതബ്രതയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് മമത; തൃണമൂൽ കോൺഗ്രസ് പിളർപ്പിലേക്ക്!

National
  •  4 days ago
No Image

25 വർഷത്തെ ചരിത്രം തിരുത്തിക്കുറിച്ച് പാക് നായകൻ; ഓസീസിനെതിരെ ലാഹോറിൽ നടന്നത് വിശ്വസിക്കാനാകാതെ ക്രിക്കറ്റ് ലോകം

Cricket
  •  4 days ago
No Image

ദുബൈയിൽ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ ക്യാമറ ഉപയോഗത്തിന് നിയന്ത്രണം; പുതിയ പ്രമേയം പുറപ്പെടുവിച്ച് ശൈഖ് ഹംദാൻ

uae
  •  4 days ago
No Image

മുഖ്യമന്ത്രി വി.ഡി. സതീശന്റെ അർദ്ധനഗ്ന ചിത്രം കൃത്രിമമായി നിർമ്മിച്ച് പ്രചരിപ്പിച്ചു; രണ്ട് പേർക്കെതിരെ പൊലിസ് കേസെടുത്തു

crime
  •  4 days ago
No Image

എബോളയെക്കുറിച്ചുള്ള അഞ്ച് തെറ്റിദ്ധാരണകൾ പൊളിച്ചെഴുതി യുഎഇ ആരോ​ഗ്യമന്ത്രാലയം; വ്യാജ പ്രചാരണങ്ങൾക്കെതിരെ ജാഗ്രതാ നിർദേശം

uae
  •  4 days ago
No Image

പത്തു വർഷങ്ങൾക്ക് മുൻപ് ഫുട്ബോൾ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച ആ നാല് ചരിത്ര സംഭവങ്ങൾ ആവർത്തിക്കുകയാണ്; 2026 ലോകകപ്പ് കിരീടം റൊണാൾഡോയുടെ പറങ്കിപ്പട കൊണ്ടുപോകുമെന്ന് ഉറപ്പ്?

Football
  •  4 days ago
No Image

വേനൽ അവധി എന്നുമുതൽ? യുഎഇയിലെ അടുത്ത അധ്യയന വർഷത്തെ സ്കൂൾ കലണ്ടറിനെക്കുറിച്ച് അറിയേണ്ടതെല്ലാം

uae
  •  4 days ago
No Image

സഊദിയിലെ ഇന്ത്യൻ അംബാസിഡർ സുഹൈൽ ഖാൻ മടങ്ങുന്നു, വിപുൽ പുതിയ ഇന്ത്യൻ സ്ഥാനപതി

Saudi-arabia
  •  4 days ago