HOME
DETAILS

സമുദായത്തിന്റെ പേരില്‍ വോട്ട് തേടിയെന്ന്; എല്‍.ഡി.എഫ് പരാതിയില്‍ അഡ്വ. ഫാത്തിമ തഹ്‌ലിയക്ക് നോട്ടിസ്

  
Web Desk
April 03, 2026 | 12:30 PM

adv fathi thahliya issued notice over ldf complaint alleging vote seeking in the name of community

കോഴിക്കോട്: യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. ഫാത്തിമ തഹ്‌ലിയക്കും തെരഞ്ഞെടുപ്പ് കമീഷന്റെ നോട്ടിസ്. പേരാമ്പ്രയില്‍ അനൗണ്‍സ്‌മെന്റ് വിവാദം കത്തുന്നതിനിടെയാണ് നോട്ടിസ്. വീട്ടിലെത്തി സമുദായത്തിന്റെ പേരില്‍ വോട്ട് തേടിയെന്ന എല്‍.ഡി.എഫ് പരാതിയുടെ അടിസ്ഥാനത്തിലാണ് നോട്ടിസ് അയച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് മൂന്നു പരാതികളാണ് എല്‍.ഡി.എഫ് നല്‍കിയിട്ടുള്ളത്. മൂന്നു പരാതികള്‍ക്കും സമാന സ്വഭാവമാണ്. അതേസംയം, പരാതിക്കൊപ്പം തെളിവുകളൊന്നും സമര്‍പ്പിച്ചിട്ടില്ല. 

പേരാമ്പ്രയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി  ടി.പി. രാമകൃഷ്ണന് അനൗണ്‍സ്‌മെന്റ് വിവാദത്തില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ നേരത്തെ നോട്ടിസ് നല്‍കിയിരുന്നു. യു.ഡി.എഫിന്റെ പരാതിയിലായിരുന്നു നടപടി. മാതൃക പെരുമാറ്റ ചട്ടലംഘനം നടത്തിയെന്നായിരുന്നു പരാതി. ഇതിലാണ് വിശദീകരണം തേടി ഡെപ്യൂട്ടി കലക്ടര്‍ നോട്ടിസ് നല്‍കിയത്.

വിവാദ അനൗണ്‍സ്‌മെന്റിന്റെ ദൃശ്യങ്ങളടക്കമാണ് യു.ഡി.എഫ് പരാതി നല്‍കിയത്. എല്‍.ഡി.എഫിന്റെ പ്രചാരണ വാഹനത്തില്‍നിന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയക്കെതിരെ ഉയര്‍ന്ന വര്‍ഗീയ പരാമര്‍ശമുള്ള അനൗണ്‍സ്‌മെന്റാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. മുസ്‌ലിം വീടുകളില്‍ പോയി 'നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ കുട്ടിക്ക്' എന്ന് പറഞ്ഞാണ് മുസ്‌ലിം ലീഗ് വോട്ടുപിടിക്കുന്നതെന്ന് എല്‍.ഡി.എഫ് നടത്തിയ അനൗണ്‍സ്‌മെന്റില്‍ പറഞ്ഞിരുന്നു. റെക്കോഡു ചെയ്ത അനൗണ്‍സ്‌മെന്റാണ് നടത്തിയത്. ഈ വാഹനത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി ടി.പി. രാമകൃഷ്ണന് വോട്ടഭ്യര്‍ഥിക്കുന്ന ബോര്‍ഡ് സ്ഥാപിച്ചായിരുന്നു പ്രചാരണം.

അതേസമയം, അനൗണ്‍സ്‌മെന്റുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് ക്ഷുഭിതനായാണ് ടി.പി രാമകൃഷ്ണന്‍ പ്രതികരിച്ചത്. നോട്ടിസ് കിട്ടിയിട്ടില്ലെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.

 

adv fathi thahliya receives notice following ldf complaint accusing her of seeking votes in the name of community raising political concerns in kerala



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജനസംഖ്യാനുപാതത്തേക്കാൾ ക്രിസ്ത്യൻ എംഎൽഎമാർ കൂടുതൽ; വിദ്വേഷ പരാമർശവുമായി ടിപി സെൻകുമാർ; തെരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ ​ഗുണഭോക്താക്കൾ ക്രിസ്ത്യൻ സമൂഹം 

Kerala
  •  a day ago
No Image

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കം: എലോൺ മസ്‌കിനും എക്‌സിനും എതിരെ ഫ്രഞ്ച് പ്രോസിക്യൂട്ടർമാരുടെ നടപടി

International
  •  a day ago
No Image

സ്ട്രോളറിലെ കുട്ടിക്ക് നേരെ പാഞ്ഞടുത്ത് സി​ഗ്നൽ തെറ്റിച്ചെത്തിയ കാർ; ഞെട്ടിക്കുന്ന വീഡിയോ പുറത്തുവിട്ട് ദുബൈ പൊലിസ്

uae
  •  a day ago
No Image

ചര്‍ച്ചയില്‍ തീരുമാനമായില്ല; മുഖ്യമന്ത്രിക്കായി ഇനിയും കാത്തിരിക്കണം; ഹൈക്കമാന്‍ഡ് യോഗം അവസാനിച്ചു  

Kerala
  •  a day ago
No Image

കള്ളപ്പണക്കേസില്‍ പഞ്ചാബ് ഊര്‍ജമന്ത്രിയെ ഇഡി അറസ്റ്റ് ചെയ്തു; രാഷ്ട്രീയ പകപോക്കലെന്ന് എഎപി

Kerala
  •  a day ago
No Image

സഞ്ജു എഫക്ട്! വ്യൂവർഷിപ്പിൽ ബെംഗളൂരുവിനെ മറികടന്ന് ചെന്നൈയുടെ സൂപ്പർ കുതിപ്പ്

Cricket
  •  a day ago
No Image

വി.ഡി സതീശനെ പിന്തുണച്ച് നടുറോഡില്‍ ശയനപ്രദക്ഷിണം നടത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ 

Kerala
  •  a day ago
No Image

ഉത്തേജക പരിശോധനയ്ക്ക് ഹാജരായില്ല; യശസ്വി ജയ്‌സ്വാളിനും ഷഫാലി വർമ്മയ്ക്കും നാഡയുടെ നോട്ടീസ്

Cricket
  •  a day ago
No Image

ഇറാൻ റെവല്യൂഷണറി ഗാർഡുമായി ബന്ധം: ബഹ്‌റൈനിൽ 41 പേർ പിടിയിൽ; ഭീകരവിരുദ്ധ അന്വേഷണം ഊർജിതം

bahrain
  •  a day ago
No Image

മുഖ്യമന്ത്രി ചർച്ച: 'കോൺ​ഗ്രസിൽ നിന്നും ഒന്നിലധികം പേരുകൾ വരുന്നത് ജനാധിപത്യത്തിന്റെ മനോഹാരിത'; സി.പി.എമ്മിനെ പരിഹസിച്ച് എം. ലിജു

Kerala
  •  a day ago