മാതൃകാധ്യാപകന് അര്‍ഹതയ്ക്കുള്ള അംഗീകാരമെത്തി
കടുത്തുരുത്തി: അര്‍ഹതയ്ക്കുള്ള അംഗീകാരം ഒടുവില്‍ തേടിയെത്തി. വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും നാടിന്റെ തന്നെയും മാതൃകാ അധ്യാപകന് ഒടുവില്‍ സര്‍ക്കാരിന്റെ ആദരം. കല്ലറ സെന്റ് തോമസ് ഹൈസ്‌കൂളിലെ അധ്യാപകനായ കെ.പി. രഘുനാഥിനാണ് ഈ വര്‍ഷം പ്രൈമറി വിഭാഗത്തിലെ മികച്ച അധ്യാപകനുള്ള അവാര്‍ഡ് ലഭിച്ചത്.
ഇദേഹത്തെ അറിയാവുന്നവരോട് അവാര്‍ഡിനെ കുറിച്ചു ചോദിച്ചാല്‍ അവാര്‍ഡ് ലഭിക്കാന്‍ അല്‍പം വൈകിയില്ലേയെന്ന മറുചോദ്യമാവും മറുപടിയായി ലഭിക്കുക. തിരുവനന്തപുരം അട്ടക്കുളങ്ങര സെന്‍ട്രല്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും മാതൃകാ അധ്യാപകനുള്ള അവാര്‍ഡ് ഇദേഹം ഇന്നലെ ഏറ്റു വാങ്ങി. 1986 ല്‍ അധ്യാപക മേഖലയില്‍ പ്രവര്‍ത്തനമാരംഭിച്ച കല്ലറ പെരുന്തുരുത്ത് കോയിക്കമംഗലം രഘുനാഥ് ഈ രംഗത്ത് മാതൃകാപരമായ 30 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി. 2013-14 വര്‍ഷങ്ങളില്‍ മികച്ച അധ്യാപനുള്ള അവാര്‍ഡ് ഇദേഹത്തിന് ആണെന്നു വിധത്തില്‍ സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ നിന്നും അനൗദ്യോഗിക അറിയിപ്പുകള്‍ രഹസ്യമായി ലഭിച്ചിരുന്നെങ്കിലും സമയമായപ്പോള്‍ അജ്ഞാത കേന്ദ്രങ്ങളുടെ ഇടപെടലിനെ തുടര്‍ന്ന് ഇതു മറ്റാര്‍ക്കോ നല്‍കി. ഇക്കുറി മികച്ച അധ്യാപകനുള്ള ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് രഘുനാഥിന് ലഭിച്ച വിവരമറിഞ്ഞതോടെ കല്ലറ ഗ്രാമമൊന്നാകെ സന്തോഷത്തിലാണ്.
വിദ്യാര്‍ഥികളോടും സമൂഹത്തോടുമുള്ള പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമാണ് ഇദേഹത്തിന് ലഭിച്ച അവാര്‍ഡ്. സ്‌കൂള്‍ തലത്തില്‍ അനുകരണീമായ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഇദേഹത്തിന്റെ നേതൃത്വത്തിലാണ് കല്ലറ സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ തന്നെ നെയ്‌തെടുക്കുന്ന തുണി ഉപയോഗിച്ച് കൈത്തറി യൂണിഫോം ഉണ്ടാക്കിയത്.
സായാഹ്ന പ്രാദേശിക പിടിഎ, കന്നുകുട്ടി പരിപാലനം, കാര്‍ഷിക പരിപാടികള്‍, സഹപാഠിക്കൊരു വീട്, വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പാട്ടത്തിനെടുത്ത പാടത്തെ നെല്‍കൃഷി തുടങ്ങി നിരവധി മാതൃകാ പ്രവര്‍ത്തനങ്ങളാണ് ഇദേഹത്തിന്റെ നേതൃത്വത്തില്‍ സ്‌കൂളില്‍ നടപ്പാക്കി വരുന്നത്. വിവിധ സാഹചര്യങ്ങളില്‍ നിന്നുമെത്തുന്ന വിദ്യാര്‍ഥികളെ പാഠ്യ-പാഠ്യേതര രംഗത്ത് മികവുറ്റവരാക്കാന്‍ ഇദേഹത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന ശ്രമങ്ങള്‍ ജനശ്രദ്ധയാകര്‍ഷിച്ചതാണ്. കല്ലറ സിറ്റര്‍ സാവിയോ പബ്ലിക്ക് സ്‌കൂള്‍ അധ്യാപിക പ്രസന്നകുമാരിയാണ് ഭാര്യ. രാഹുല്‍ ആര്‍. നാഥ് (എം.ജി യൂനിവേഴ്‌സിറ്റി മുന്‍ കലാ പ്രതിഭ), രോഹിത് ആര്‍.നാഥ്, രാംനാഥ് എന്നിവര്‍ മക്കളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."