ഉത്രാടത്തില്‍ പാഞ്ഞ് നാടും നഗരവും: ഗതാഗതക്കുരുക്ക് രൂക്ഷമായി
കോട്ടയം: ഓണ വിഭവങ്ങള്‍ ശേഖരിക്കുന്നതിനായുള്ള ഉത്രാടപാച്ചിലില്‍ നാടും നഗരവും മുഴുകിയപ്പോള്‍ ഗതാഗതക്കുരുക്കം രൂക്ഷമായി .
ഇത്തവണ ഓണാവധിക്കാലം നേരത്തെ തുടങ്ങിയത് മൂലം ഭൂരിഭാഗം ആളുകളും നേരത്തെ തന്നെ വിഭവങ്ങള്‍ ശേഖരിച്ചത് മൂലം വൈകുന്നേരത്തോടെ തിരക്കിന് ശമനമുണ്ടായി. വസ്ത്രങ്ങളും പച്ചക്കറികളും മറ്റും നേരത്തെ എല്ലാവരും വാങ്ങിക്കഴിഞ്ഞിരുന്നു.
ബാങ്കുകളുടെ എ.ടി.എമ്മുകള്‍ കാലിയായതതാണ് ജനങ്ങളെ പാടേ വലച്ചത്. പണമുള്ള എ.ടി.എം തേടി ജനം നെട്ടോട്ടമോടി. പണം കൈയില്ലാതിരുന്നവര്‍ ഏറെ ബുദ്ധിമുട്ടി. ഓണതിരക്കു കൂടിയതോടുകൂടി പല എ.ടി.എമ്മുകളും കാലിയായി.
അഞ്ചു ദിവസത്തെ തുടര്‍ച്ചയായ ബാങ്ക് അവധിയാണ് എ.ടി.എം കൗണ്ടറുകള്‍ കാലിയാകാനുള്ള പ്രധാന കാരണം. സംസ്ഥാനത്താകമാനം ഈ പ്രതിസന്ധിയുണ്ട്. എസ്.ബി.ടി, എസ്.ബി.ഐ. ഉള്‍പ്പെടെ പ്രധാന ബാങ്കുകളുടെ മിക്ക എ.ടി.എമ്മുകളും ഇന്നലെ വൈകിട്ടോടെ കാലിയായി തുടങ്ങി.
പണമില്ലെന്നും അടുത്ത കൗണ്ടറിനെ സമീപിക്കുകയെന്നുമുള്ള സന്ദേശമാണ് ഉപയോക്താക്കള്‍ക്കു എ.ടി.എമ്മുകളില്‍ നിന്ന് ലഭിക്കുന്നത്.
നിക്ഷേപകര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാന്‍ എ.ടി.എമ്മുകളില്‍ പണം നിറക്കാനുള്ള നടപടി കൈക്കൊള്ളാന്‍ ബാങ്ക് അധികൃതര്‍ക്കു സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് എ.ടി.എമ്മുകളില്‍ പണം നിറച്ചു തുടങ്ങിയിട്ടുണ്ട്.
പണം കൂടുതലായി പിന്‍വലിക്കപ്പെടുന്ന എ.ടി.എമ്മുകളില്‍ കൂടുതല്‍ പണം നിറയ്ക്കുന്നത്. സ്വകാര്യ ഏജന്‍സികള്‍ വഴിയാണ് ഇപ്പോള്‍ പണം നിറയ്ക്കുന്നത്. ഓണം പ്രമാണിച്ച് ബീവറേജസ് ഔട്ട്‌ലെറ്റുകളിലും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."