കൊല്ലത്ത് ഗുണ്ടകള്‍ക്ക് അസോസിയേഷന്‍, ഓഫിസ് തുറക്കാന്‍ തോക്കുമായെത്തി; പൊലിസ് കേസെടുത്തു
കൊല്ലം: നഗരത്തില്‍ അസോസിയേഷന്‍ രൂപീകരിച്ച് ഗുണ്ടകള്‍. ഓഫിസ് തുറക്കാനായി പദ്ധതിയിട്ട ഗുണ്ടകള്‍ക്കെതിരെ പൊലിസ് കേസെടുത്തു. തോക്ക് ഉള്‍പ്പെടെ മാരകായുധങ്ങളുമായി യോഗം ചേരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പൊലിസ് നടപടിയെടുത്തത്. ആറുപേര്‍ക്കെതിരെയാണ് പൊലിസ് കേസെടുത്തത്.
ജോനകപുറം സ്വദേശി നൗഫല്‍ (40), ഇരട്ടക്കുളങ്ങര സ്വദേശി മണികണ്ഠന്‍ (50), ശക്തികുളങ്ങര സ്വദേശി സക്കറിയ (37), മുണ്ടക്കല്‍ സ്വദേശി ഷെറിന്‍ (39), പള്ളിത്തോട്ടം സ്വദേശി ഷാനു (28), കടപ്പാക്കട സ്വദേശി നിസാമുദ്ദീന്‍ (53)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പിന്നാലെ ഇവരെ ജാമ്യത്തില്‍ വിട്ടു. ബിഎന്‍എസ് സെക്ഷന്‍ 192 വകുപ്പുപ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്.
കഴിഞ്ഞ ജനുവരിയിലാണ് സംഭവം. മുണ്ടക്കല്‍ ഭാഗത്ത് ഒന്നാം പ്രതിയുടെ വീട്ടില്‍ വച്ച് പിസ്റ്റള്‍ പിടിച്ചുനില്‍ക്കുന്ന ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നു. കൂടാതെ കൊല്ലം ശാരദാമഠത്തിന് സമീപം ഗുണ്ടാ അസോസിയേഷന്‍ ഓഫിസ് തുറക്കുന്നുവെന്ന വ്യാജേന വീഡിയോകള്‍ ചിത്രീകരിക്കുകയും റോഡില്‍ വെച്ച് ഉച്ചത്തില്‍ പാട്ടുവെച്ച് നൃത്തം ചെയ്യുകയും ചെയ്തിരുന്നു. സമൂഹത്തില്‍ പ്രകോപനവും ഭീതിയും സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയായിരുന്നുവെന്ന് എഫ്.ഐ.ആറില്‍ പറയുന്നു
In Kollam, a group of alleged goons reportedly formed an association and attempted to open an office while carrying a firearm, raising serious law and order concerns. The incident triggered swift action from the police, who registered a case against those involved. Authorities are investigating the matter further, as the episode has sparked public concern over rising criminal activities and the boldness of such groups operating openly
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."