കേരളത്തിൽ 'ലാൻഡ് ജിഹാദും ബിസിനസ് ജിഹാദും'; വിദ്വേഷ പരാമർശവുമായി കേന്ദ്രമന്ത്രി ശോഭ കരന്ത്‌ലജെ
കൊച്ചി: കേരളത്തിൽ 'ലൗ ജിഹാദിന്' പുറമെ 'ലാൻഡ് ജിഹാദും ബിസിനസ് ജിഹാദും' നടക്കുന്നുണ്ടെന്ന വിവാദ ആരോപണവുമായി കേന്ദ്രമന്ത്രി ശോഭാ കരന്ത്‌ലജെ. എറണാകുളം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി പി.ആർ. ശിവശങ്കരന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ സംസാരിക്കവെയായിരുന്നു കേന്ദ്രമന്ത്രിയുടെ വിദ്വേഷ പരാമർശം. അതേസമയം കേന്ദ്രമന്ത്രിയുടെ പരാമർശത്തിനെതിരെ ഇടത് മുന്നണി നേതാക്കൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.
കേരളത്തിൽ ഭയപ്പെടുത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്. കേരളത്തിലെ ഹിന്ദുക്കളും ക്രിസ്ത്യാനികളും മറ്റു സ്ഥലങ്ങളിലേക്ക് പലായനം ചെയ്യുകയാണ്. വിദ്യാർഥികളും യുവാക്കളും തൊഴിലിനും പഠനത്തിനുമായി സംസ്ഥാനം വിടുകയാണെന്നും മന്ത്രി പറയുന്നു. എഫ്‌സിആർഎ (FCRA) ചട്ടങ്ങൾ ലംഘിച്ച് അനധികൃതമായി പണം എത്തിക്കുന്നവർക്ക് മാത്രമേ കേന്ദ്ര നടപടികളിൽ ഭയപ്പെടേണ്ട സാഹചര്യമുള്ളൂ.
ശോഭാ കരന്ത്‌ലജെയുടെ പ്രസ്താവന കേവലം വിദ്വേഷം പരത്താനാണെന്ന് സിപിഐഎം നേതാക്കൾ പ്രതികരിച്ചു. "കേന്ദ്രമന്ത്രിയുടെ ആരോപണം തീർത്തും അസംബന്ധമാണ്. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണിത് എന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പറഞ്ഞു. കേരളം ഇന്ത്യയിലെ മതനിരപേക്ഷതയുടെ തുരുത്താണെന്നും, ഇത്തരം വിദ്വേഷ പരാമർശങ്ങൾ കൊണ്ട് ആ ഐക്യത്തെ തകർക്കാൻ കഴിയില്ലെന്നും എം. സ്വരാജ് വ്യക്തമാക്കി.
അതേസമയം, സമാനമായ രീതിയിലുള്ള വിമർശനവുമായി കേന്ദ്രമന്ത്രി കിരൺ റിജിജുവും രംഗത്തെത്തി. കേരളത്തിൽ ഇസ്‌ലാമിക മതമൗലികവാദികൾ വളരുകയാണെന്നും കോൺഗ്രസും സിപിഐഎമ്മും ഇവർക്ക് കൂട്ടുനിൽക്കുകയാണെന്നും അദ്ദേഹം തൃശൂരിൽ ആരോപിച്ചു.
union minister shobha karandlaje sparked controversy during an election rally in kochi by claiming that 'land jihad' and 'business jihad' are prevalent in kerala alongside 'love jihad'. she further alleged that hindus and christians are fleeing the state due to fear, a statement condemned by ldf leaders as a baseless attempt to incite communal hatred in a secular state.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."