HOME
DETAILS

തൃശൂരിൽ വോട്ടർമാരെ വിലയ്ക്കെടുക്കാൻ ബിജെപി; സൂപ്പർമാർക്കറ്റ് കേന്ദ്രീകരിച്ച് കിറ്റ് വിതരണമെന്ന് ആരോപണം

  
Web Desk
April 04, 2026 | 1:32 PM

bjp trying to buy voters in thrissur kits distributed through supermarket claims ldf

തൃശൂർ: വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി കിറ്റ് വിതരണം നടത്തിയെന്ന ഗുരുതര ആരോപണവുമായി എൽഡിഎഫ് രംഗത്ത്. തൃശൂർ ഒളരിയിലെ ഒരു സ്വകാര്യ സൂപ്പർമാർക്കറ്റ് കേന്ദ്രീകരിച്ചാണ് കിറ്റ് വിതരണം നടന്നതെന്നാണ് പരാതി. പണം മുടക്കി ബിജെപി തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് എൽഡിഎഫ് പ്രവർത്തകർ ആരോപിച്ചു.

ഒളരിയിലെ സൂപ്പർമാർക്കറ്റിൽ നിന്ന് പ്രദേശവാസികളായ ചിലർ കിറ്റുകൾ വാങ്ങി കൊണ്ടുപോകുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. രാധാകൃഷ്ണൻ എന്ന വ്യക്തിയാണ് കിറ്റുകൾക്ക് ഓർഡർ നൽകിയതെന്ന് സൂപ്പർമാർക്കറ്റ് ഉടമ വെളിപ്പെടുത്തി. രാധാകൃഷ്ണൻ ബിജെപി പ്രാദേശിക നേതാവാണെന്ന് സിപിഐ ആരോപിച്ചു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബിജെപി കോടിക്കണക്കിന് രൂപ ഒഴുക്കുകയാണെന്നും എൽഡിഎഫ് കുറ്റപ്പെടുത്തി.

"ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്തും ബിജെപി സമാനമായ രീതിയിൽ കിറ്റുകൾ വിതരണം ചെയ്തിരുന്നു. വോട്ടർമാരെ പണം നൽകി വിലയ്ക്കെടുക്കാനുള്ള നീക്കം ജനാധിപത്യത്തിന് ഭീഷണിയാണ് എന്ന് എൽഡിഎഫ് നേതൃത്വം പറഞ്ഞു.

ബിജെപിയുടെ തെരഞ്ഞെടുപ്പ് അട്ടിമറി ശ്രമങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുമെന്നും എൽഡിഎഫ് അറിയിച്ചു. സംഭവസ്ഥലത്ത് എൽഡിഎഫ് പ്രവർത്തകർ പ്രതിഷേധം രേഖപ്പെടുത്തി.

 

The LDF has alleged that the BJP is attempting to sabotage the Thrissur election by distributing kits to voters through a supermarket in Olari. Local residents were seen collecting kits ordered by a person named Radhakrishnan, whom the CPI identifies as a BJP leader. LDF workers staged a protest at the site, claiming that the BJP is spending crores to influence the outcome, and they have announced plans to file a formal complaint with the Election Commission.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജൂണ്‍ 15 മുതല്‍ കെ.എസ്.ആര്‍.ടി.സിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര, വയോജന വകുപ്പ് രൂപീകരിക്കും; ആദ്യമന്ത്രിസഭാ യോഗത്തില്‍ സുപ്രധാന തീരുമാനങ്ങള്‍

Kerala
  •  2 days ago
No Image

യു.എസില്‍ എയര്‍ഷോയ്ക്കിടെ യുദ്ധവിമാനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; പൈലറ്റുമാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

International
  •  2 days ago
No Image

ഹെലികോപ്റ്റര്‍ താഴ്ത്തി പറത്തിയത് ഉന്നത ഉദ്യോഗസ്ഥന് അയ്യപ്പനെ തൊഴാന്‍; ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി

Kerala
  •  2 days ago
No Image

'വി.ഡി. സതീശൻ ജിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ, ഭരണകാലത്തിന് എല്ലാ ആശംസകളും'; പുതിയ കേരള സർക്കാരിന് കേന്ദ്രത്തിന്റെ പൂർണ്ണ പിന്തുണ ഉറപ്പുനൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala
  •  2 days ago
No Image

മുഖ്യമന്ത്രിയും കുഞ്ഞാലിക്കുട്ടിയും നോര്‍ത്ത് ബ്ലോക്കില്‍ മൂന്നാം നിലയില്‍, ചെന്നിത്തല പഴയ ഓഫിസില്‍: മന്ത്രിമാരുടെ ഓഫിസുകള്‍ നിശ്ചയിച്ചു

Kerala
  •  2 days ago
No Image

സി.പി ജോണും ഷിബു ബേബി ജോണും സഗൗരവം; മുഖ്യമന്ത്രിയും 18 മന്ത്രിമാരും ദൈവനാമത്തിലും സത്യപ്രതിജ്ഞ

Kerala
  •  2 days ago
No Image

സതീശന്മാര്‍  ഇവിടെ കമോണ്‍... സത്യപ്രതിജ്ഞാ ദിനത്തില്‍ 'സതീശന്‍' എന്ന് പേരുള്ളവര്‍ക്ക് സൗജന്യ പടക്കം

Kerala
  •  2 days ago
No Image

വൈത്തിരിയിൽ കെ.എസ്.ആർ.ടി.സി ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

Kerala
  •  2 days ago
No Image

വി.ഡി സതീശന്‍ സര്‍ക്കാര്‍ അധികാരത്തില്‍; സത്യപ്രതിജ്ഞ ചടങ്ങുകള്‍ പൂര്‍ത്തിയായി

Kerala
  •  2 days ago
No Image

ജീവിതത്തില്‍ 'കൈ'ത്താങ്ങായ വി.ഡി സതീശന്‍ മുഖ്യമന്ത്രിയാകുന്നത് കാണണം; ചികിത്സാപിഴവ് മൂലം കൈ നഷ്ടപ്പെട്ട വിനോദിനി സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍

Kerala
  •  2 days ago