അറ്റകുറ്റപ്പണി: പഴശ്ശി അണക്കെട്ടില്‍ വാഹന ഗതാഗതം നിരോധിച്ചു
ഇരിക്കൂര്‍: പഴശ്ശി റിസര്‍വോയറില്‍ അടിയന്തിര അറ്റകുറ്റപ്പണി തുടങ്ങുന്നതിനാല്‍ അണക്കെട്ടു വഴിയുള്ള വാഹനഗതാഗതം മൂന്നുമാസത്തേക്കു നിരോധിച്ചു. ഈമാസം 17 മുതല്‍ ഡിസംബര്‍ ഒന്നുവരെയാണു നിരോധനം. വര്‍ധിച്ചുവരുന്ന ജലചോര്‍ച്ച തടയുന്നതിന്റെ ഭാഗമായാണു നടപടി. റിസര്‍വോയറില്‍ പരമാവധി ജലം സംഭരിച്ച് കുടിവെള്ളത്തിനും കൃഷിക്കും ഉപയുക്തമാക്കുന്ന രീതിയില്‍ പദ്ധതി ആവിഷ്കരിക്കും. ലോക ബാങ്ക് സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന ജലചോര്‍ച്ച നിവാരണ പ്രവൃത്തി അണക്കെട്ട് നിര്‍മാണ കമ്പനിക്കു കൈമാറും. മൂന്നുമാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് കരാര്‍. അണക്കെട്ടിലെ ഷട്ടറുകളിലും വര്‍ഷങ്ങളായി ചോര്‍ച്ച തുടരുന്നുണ്ട്. പഴയതും ബലക്ഷയമുള്ളതുമായ ഷട്ടറുകള്‍ മാറ്റിസ്ഥാ പിക്കുന്നതോടെ 80 ശതമാനം ജലചോര്‍ച്ച പരിഹരിക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. യാത്ര നിരോധിച്ചതിനെ തുടര്‍ന്ന് ഇരിക്കൂര്‍, പടിയൂര്‍, കുയിലൂര്‍ ഭാഗത്തുനിന്നു വെളിയമ്പ്ര, മട്ടന്നൂര്‍ ഭാഗങ്ങളിലേക്കുള്ള വാഹനങ്ങള്‍ മണ്ണൂര്‍ കടവു പാലം വഴി പോകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."