HOME
DETAILS

ഹോർമുസ് കടലിടുക്ക് തുറക്കണം: ഇറാനെതിരെ 48 മണിക്കൂർ സമയപരിധി പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്

  
Web Desk
April 04, 2026 | 3:17 PM

open the hormuz strait or face all hell trump warns iran with 48-hour ultimatum

വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്ക് തുറക്കുന്ന കാര്യത്തിൽ ഇറാന് നൽകിയ സമയം അവസാനിക്കുന്നുവെന്നും 48 മണിക്കൂറിനുള്ളിൽ അനുകൂലമായ നടപടി ഉണ്ടായില്ലെങ്കിൽ രാജ്യം കനത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണി മുഴക്കി. ട്രംപിന്റെ 'ട്രൂത്ത് സോഷ്യൽ' പ്ലാറ്റ്‌ഫോമിലൂടെയാണ് ഇറാനെതിരെ രൂക്ഷമായ ഭാഷയിൽ മുന്നറിയിപ്പ് നൽകിയത്.

ഒരു കരാറിലെത്താനോ ഹോർമുസ് കടലിടുക്ക് തുറക്കാനോ പത്ത് ദിവസത്തെ സമയം നൽകിയത് നിങ്ങൾ ഓർക്കുന്നുണ്ടാകും. എന്നാൽ ഇപ്പോൾ സമയം അതിക്രമിച്ചിരിക്കുന്നു. ഇനി വെറും 48 മണിക്കൂർ കൂടി മാത്രം. അതിനുള്ളിൽ തീരുമാനമായില്ലെങ്കിൽ 'എല്ലാ നരകവും' അവരുടെ മേൽ പതിക്കും എന്നാണ് ട്രംപ് കുറിച്ചത്.

അതേസമയം കഴിഞ്ഞ ദിവസം യുഎസിന്റെ അത്യാധുനിക യുദ്ധവിമാനം തങ്ങൾ വെടിവെച്ചിട്ടതായി ഇറാന്റെ ഖതം അൽ-അൻബിയ സംയുക്ത സൈനിക കമാൻഡ് അവകാശപ്പെട്ടിരുന്നു. പുതിയ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ചാണ് ഈ നീക്കം നടത്തിയതെന്നും അവർ വ്യക്തമാക്കി.

യുഎസ് യുദ്ധവിമാനങ്ങൾക്കെതിരെ പുതിയ പ്രതിരോധ കവചം വിന്യസിച്ചതായി ഇറാൻ സൈനിക വക്താവ് സ്ഥിരീകരിച്ചു. കഴിഞ്ഞ ഒരു മാസമായി യുഎസും ഇസ്റാഈലും പുലർത്തിയിരുന്ന വ്യോമ ആധിപത്യം തകർത്തുവെന്നും തങ്ങളുടെ വ്യോമാതിർത്തിയിൽ ഇറാൻ പൂർണ്ണ നിയന്ത്രണം തിരിച്ചുപിടിക്കുമെന്നും സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു.

മേഖലയിൽ യുഎസിനും ഇസ്റാഈലിനും ആകാശത്ത് പൂർണ്ണ ആധിപത്യമുണ്ടെന്ന് ട്രംപും പ്രതിരോധ സെക്രട്ടറി ഹെഗ്‌സെത്തും അവകാശപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഇറാന്റെ ഈ നീക്കം. 48 മണിക്കൂർ സമയപരിധി അവസാനിക്കാനിരിക്കെ, ഗൾഫ് മേഖലയിൽ വലിയ തോതിലുള്ള സൈനിക സംഘർഷത്തിനുള്ള സാധ്യതയാണ് നിലനിൽക്കുന്നത്. ലോകത്തെ പ്രധാന ഇന്ധന വിതരണ പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ തടസ്സപ്പെടുത്തുന്നത് ആഗോള സാമ്പത്തിക രംഗത്തെയും സാരമായി ബാധിക്കുമെന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ.

 

President Donald Trump has issued a high-stakes 48-hour ultimatum to Iran, warning that "all hell will rain down" if the Strait of Hormuz is not reopened and a deal is not reached.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോഡലിങ്ങിന്റെ മറവില്‍ വിദേശത്ത് സെക്‌സ് റാക്കറ്റിങ്; അന്വേഷണം കൂടുതല്‍ പേരിലേക്ക്; പ്രതികളുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും 

Kerala
  •  a day ago
No Image

ഇടിവെട്ടി മഴ പെയ്യും ! ഒന്‍പത് ജില്ലകള്‍ക്ക് ഇന്നും മുന്നറിയിപ്പ്; മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം

Kerala
  •  a day ago
No Image

തിരുവനന്തപുരത്ത് പത്തു വയസ്സുകാരനെ ലഹരി നൽകി ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി

Kerala
  •  2 days ago
No Image

ഐഎസ്എൽ: എഫ്‌സി ഗോവയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്‌സിന് വിജയം; പട്ടികയിൽ എട്ടാം സ്ഥാനത്ത്

National
  •  2 days ago
No Image

ഉപരോധം ലംഘിച്ച് ഇറാനിൽ നിന്ന് എൽപിജി ഇറക്കുമതി: 275 മില്യൺ ഡോളർ പിഴയൊടുക്കാൻ അദാനി ഗ്രൂപ്പ്‌; യുഎസുമായി ഒത്തുതീർപ്പ്‌

International
  •  2 days ago
No Image

മഹാരാഷ്ട്രയിൽ ട്രാവലറിലേക്ക് ട്രക്ക് ഇടിച്ചുകയറി അപകടം; 13 പേർ മരിച്ചു, ഇരുപതിലേറെപ്പേർക്ക് പരുക്ക്

National
  •  2 days ago
No Image

സി.പി.എമ്മിന്റേത് ‘നാണംകെട്ട തോൽവി’, ഉത്തരവാദിത്വം ഒരാൾക്ക് മാത്രമല്ല: പി.കെ ശ്രീമതി

Kerala
  •  2 days ago
No Image

ലഹരി മാഫിയ, ബ്ലാക്ക്‌മെയിലിങ്, വേശ്യാവൃത്തി; മൂന്ന് പരാതികൾ കൂടി, കൊച്ചിയിൽ പിടിയിലായ യുവതികൾക്ക് പിന്നിൽ വൻ സ്രാവുകളെന്ന് സൂചന

Kerala
  •  2 days ago
No Image

യുഎപിഎ കേസുകളില്‍ കൃത്യമായ നയം രൂപീകരിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാവണം; അലന്‍ ഷുഹൈബ് 

Kerala
  •  2 days ago
No Image

ശബരിമല സ്വർണക്കൊള്ളക്കേസ്: അന്വേഷണം പൂർത്തിയാക്കാൻ പ്രത്യേക സംഘത്തിന് രണ്ടാഴ്ചകൂടി സമയം അനുവദിച്ച് ഹൈക്കോടതി

Kerala
  •  2 days ago