ഗ്യാസ് കിട്ടാനില്ല; വിലയാണെങ്കില്‍ കുത്തനെ കൂട്ടി; ഹൈദരാബാദില്‍ മൊബൈല്‍ ടവറിന് മുകളില്‍ കയറി ഓട്ടോ ഡ്രൈവറുടെ പ്രതിഷേധം
ഹൈദരാബാദ്: മണിക്കൂറുകളോളം ക്യൂ നിന്നിട്ടും ഇന്ധനം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ഹൈദരാബാദില്‍ ഓട്ടോ ഡ്രൈവര്‍ മൊബൈല്‍ ടവറിന് മുകളില്‍ കയറി പ്രതിഷേധിച്ചു. ഹൈദരാബാദിലെ എല്‍ബി നഗറിലുള്ള ചിന്തല്‍മെറ്റ് പ്രദേശത്താണ് ശനിയാഴ്ച്ച നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
നഗരത്തില്‍ പാചകവാതക ക്ഷാമം രൂക്ഷമായതും, വില കുത്തനെ കൂട്ടിയതിലും പ്രതിഷേധിച്ചാണ് ജാനി (42) എന്ന ഓട്ടോ തൊഴിലാളി വേറിട്ട പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇന്ധനക്ഷാമം പരിഹരിക്കാന്‍ മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയുമായി കൂടിക്കാഴ്ച്ച വേണമെന്നായിരുന്നു ജാനിയുടെ ആവശ്യം. വിവരമറിഞ്ഞ് പൊലിസും, ഫയര്‍ഫോഴ്‌സും, ആംബുലന്‍സും സ്ഥലത്തെത്തി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ ഉദ്യോഗസ്ഥര്‍ ഇയാളെ സമാധാനിപ്പിച്ച് താഴെയിറക്കി, കുടുംബത്തോടൊപ്പം വിട്ടയച്ചു.
അതേസമയം പശ്ചിമേഷ്യയിലെ പ്രതിസന്ധി രാജ്യത്തെ വിവിധയിടങ്ങളില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഹൈദരാബാദില്‍ ഇന്ധന വിതരണം പ്രതിസന്ധിയിലായതോടെ ഓട്ടോ ഡ്രൈവര്‍ കടുത്ത ദുരിതത്തിലാണ്. ഗ്യാസിനായി 36 മണിക്കൂര്‍ വരെ ക്യൂ നില്‍ക്കേണ്ട അവസ്ഥയുണ്ടെന്ന് തൊഴിലാളികള്‍ പറയുന്നു. മാര്‍ച്ച് ആദ്യ ആഴ്ച്ചവരെ 66 രൂപയായിരുന്ന ഗ്യാസിന് ഇപ്പോള്‍ ചിലയിടങ്ങളില്‍ 125 രൂപവരെ ഈടാക്കുന്നുണ്ട്. സ്വകാര്യ പമ്പുകളില്‍ 88 രൂപമുതല്‍ 100 രൂപവരെയാണ് വില.
In Hyderabad, an auto driver climbed a mobile tower to protest after not getting fuel despite waiting in a queue for hours. The dramatic incident happened on Saturday in the Chintalmet area of LB Nagar.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."