ബിജെപി അധികാരത്തിലെത്തിയാല്‍ വര്‍ഷത്തില്‍ രണ്ട് ഗ്യാസ് സിലിണ്ടറുകള്‍ സൗജന്യം; വാഗ്ദാനവുമായി അസം മുഖ്യമന്ത്രി
ഗുവാഹത്തി: അസമില്‍ ബിജെപി സഖ്യം വീണ്ടും അധികാരത്തിലെത്തിയാല്‍ വര്‍ഷത്തില്‍ രണ്ട് ഗ്യാസ് സിലിണ്ടറുകള്‍ സൗജന്യമായി നല്‍കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. ഏപ്രില്‍ 9ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വേറിട്ട വാഗ്ദാനവുമായി ശര്‍മ രംഗത്തെത്തിയത്. ഗുവാഹത്തിയിലെ പ്രചരണ റാലിക്കിടെയാണ് പരാമര്‍ശം.
ബിഹു, ദുര്‍ഗാപൂജ ആഘോഷങ്ങള്‍ക്ക് മുന്നോടിയായി സിലിണ്ടറുകള്‍ വിതരണം ചെയ്യുമെന്നാണ് പ്രഖ്യാപനം. സിലിണ്ടറുകള്‍ക്കുള്ള പണം നിങ്ങളുടെ മാമ (മുഖ്യമന്ത്രിയെ അനുയായികള്‍ വിളിക്കുന്നത്) നല്‍കും,' ഹിമന്ത പറഞ്ഞു.
അസമില്‍ ഏപ്രില്‍ 9ന് വോട്ടെടുപ്പും, മേയ് 4ന് വോട്ടെണ്ണലും നടക്കും. മുന്‍പ് കോണ്‍ഗ്രസ് പാളയത്തിലായിരുന്ന ഹിമന്ത ബിജെപിയിലേക്ക് കൂടുമാറുകയും മുഖ്യമന്ത്രി പദത്തിലേക്ക് എത്തുകയുമായിരുന്നു. മുസ്‌ലിങ്ങള്‍ക്കും, ന്യൂനപക്ഷങ്ങള്‍ക്കുമെതിരായ വര്‍ഗീയ പരാമര്‍ശങ്ങളുടെ പേരില്‍ നിരവധി വിവാദങ്ങളില്‍പ്പെട്ടയാളാണ് ഹിമന്ത. തെരഞ്ഞെടുപ്പിന് മുന്നോടിയായി ഭൂരിപക്ഷ ജനവിഭാഗത്തെ പ്രീണിപ്പിക്കാനായി വലിയ തോതില്‍ ഹിമന്ത വര്‍ഗീയ പ്രചരണം അഴിച്ചുവിട്ടിരുന്നു.
In Assam, Chief Minister Himanta Biswa Sarma said that if the BJP alliance returns to power, they will provide two free gas cylinders per year.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."