HOME
DETAILS

മാറാട് കലാപ സമയത്ത് യുഡിഎഫും ആര്‍എസ്എസും തമ്മില്‍ ഡീലുണ്ടാക്കി; ആരോപണവുമായി പി ജയരാജന്‍ 

  
April 04, 2026 | 6:29 PM

p jayarajan alleged that udf and rss made a deal during the marad riot

മലപ്പുറം: മാറാട് കലാപ കാലത്ത് യുഡിഎഫും, ആര്‍എസ്എസും തമ്മില്‍ ഡീലുണ്ടാക്കിയെന്ന ആരോപണവുമായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്‍. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ എകെ ആന്റണിയും, പികെ കുഞ്ഞാലിക്കുട്ടിയും, ആര്‍എസ്എസ് നേതാക്കളും ചേര്‍ന്നാണ് ഡീല്‍ ഉണ്ടാക്കിയതെന്നും ജയരാജന്‍ പറഞ്ഞു. പൊന്നാനി വെളിയംകോട് ഇടതു സ്ഥാനാര്‍ഥി എംകെ സക്കീറിന്റെ പ്രചരണ വേദിയിലാണ് ജയരാജന്റെ ആരോപണം. 

ഡീലിന് പിന്നാലെ സിബിഐ അന്വേഷണമെന്ന ആവശ്യത്തില്‍ നിന്ന് ബിജെപി പിന്‍മാറി. ഹിന്ദു രാഷ്ട്രവാദികള്‍ക്ക് സഹായകരമായ നിലപാടാണ് ലീഗും ജമാഅത്ത് ഇസ്‌ലാമിയും സ്വീകരിക്കുന്നതെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. 

നിയമസഭാ തെരഞ്ഞെടുപ്പില്‍ പരസ്പരം ഡീല്‍ ആരോപണങ്ങളുമായി മുന്നണികള്‍ മത്സരിക്കുകയാണ്. ബിജെപിയും, സിപിഎമ്മും തമ്മില്‍ ഡീലുണ്ടെന്ന് യുഡിഎഫ് ആരോപിക്കുമ്പോള്‍, ബിജെപി-കോണ്‍ഗ്രസ്-ആര്‍എസ്എസ് ഡീല്‍ ആരോപണവുമായി സിപിഎമ്മും രംഗത്തുണ്ട്.

P. Jayarajan, a state committee member of the CPI(M), alleged that during the Marad riots, there was a deal between the UDF and the RSS.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റി യോഗത്തിൽ പിണറായിക്കും എം.വി ഗോവിന്ദനും രൂക്ഷ വിമർശനം; വിമത സ്ഥാനാർഥികൾക്ക് രഹസ്യ പിന്തുണ

Kerala
  •  3 days ago
No Image

ആൻഡമാനിൽ കാലവർഷം തുടങ്ങി; കേരളത്തിലും നേരത്തെ എത്തും, ഈ മാസം അവസാനത്തോടെയെന്ന് കാലാവസ്ഥാ വകുപ്പ്

Kerala
  •  3 days ago
No Image

വഖ്ഫ് ഉമീദ് രജിസ്‌ട്രേഷൻ അവസാന തീയതി ഇന്ന്; സമയം നീട്ടിനൽകണമെന്ന് വഖ്ഫ് ബോർഡ് 

National
  •  3 days ago
No Image

വയനാട് ദുരന്ത ബാധിതർക്കുള്ള വായ്പാപദ്ധതി വരുമാനമാർ​ഗമാക്കാൻ കുടുംബശ്രീ ശ്രമം

Kerala
  •  3 days ago
No Image

എസ്.എസ്.എൽ.സി ടി.എച്ച്.എസ്.എൽ.സി പുനർമൂല്യനിർണയ അപേക്ഷ: ഇനി നാലുദിവസം കൂടി

Kerala
  •  3 days ago
No Image

ഇത്തവണയും പ്ലസ് വൺ സീറ്റില്ലാതെ കുഴങ്ങുമോ? സർക്കാരിൽ പ്രതീക്ഷയർപ്പിച്ച് മലബാറിലെ വിദ്യാർഥികൾ 

Kerala
  •  3 days ago
No Image

താമരശ്ശേരി ചുരത്തിൽ ​ഗതാ​ഗത നിയന്ത്രണം തുടങ്ങി; നാളെ മുതൽ കർശന പരിശോധന

Kerala
  •  3 days ago
No Image

തിരുവനന്തപുരം- ഡൽഹി രാജധാനി എക്സ്പ്രസിൽ തീപ്പിടിത്തം; ട്രെയിനിൽ നിരവധി മലയാളികൾ, ആളപായമില്ലെന്നാണ് പ്രാഥമിക വിവരം

National
  •  3 days ago
No Image

ദേശീയ ടീമിൽ നിന്ന് പുറത്താക്കിയവർക്ക് ബാറ്റ് കൊണ്ട് മറുപടി; കൊൽക്കത്തയ്ക്കെതിരെ 'തണ്ടർ' പ്രകടനവുമായി ശുഭ്മൻ ഗിൽ; ഓറഞ്ച് ക്യാപ്പും സ്വന്തം!

Cricket
  •  4 days ago
No Image

യുഡിഎഫ് മന്ത്രിമാരുടെ പട്ടിക നാളെ രണ്ട് മണിയോടെ ഗവർണർക്ക് കൈമാറും; സതീശൻ സർക്കാരിൽ ലീഗിന് 5 മന്ത്രിമാർ, ചർച്ചകൾ നാളെയും തുടരും!

Kerala
  •  4 days ago