സുബ്ഹി നമസ്‌കരിക്കാനെത്തിയ ഫലസ്തീനിയെ പള്ളിയില്‍ കയറി നായയെ വിട്ട് കടിപ്പിച്ച് ഇസ്‌റാഈല്‍ സൈന്യം; വീഡിയോ
വെസ്റ്റ്ബാങ്കില്‍ പള്ളിയില്‍ പ്രാര്‍ഥനക്കിടെ ഫലസ്തീന്‍ യുവാവിനെ മിലിട്ടറി നായയെ വിട്ട് കടിപ്പിച്ച് ഇസ്‌റാഈല്‍ സൈന്യം. വെസ്റ്റ് ഹെബ്‌റോണിലുള്ള തര്‍കൂമിയ്യയിലെ ഇമാം ശാഫിഇ മസ്ജിദില്‍ വെള്ളിയാഴ്ച്ച സുബ്ഹി സമയത്താണ് ഇസ്‌റാഈല്‍ സൈന്യം റെയ്ഡിന്റെ പേരില്‍ കടന്നുകയറിയത്.
പള്ളിയില്‍ പ്രാര്‍ഥനക്കെത്തിയ ഫലസ്തീനി യുവാവ് വാതില്‍ തുറന്നതും സൈന്യത്തോടൊപ്പമുണ്ടായിരുന്ന നായ കുരച്ച് ചാടുകയായിരുന്നു. പള്ളിയിലെ സിസിടിവിയില്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞു.
നായ ആക്രമിച്ചതോടെ പ്രതിരോധിക്കാന്‍ ശ്രമിച്ച യുവാവിനെ ഇസ്‌റാഈല്‍ സൈന്യം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുന്നതും, യുവാവ് തലക്ക് പിറകില്‍ കൈകെട്ടി നില്‍ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. തുടര്‍ന്ന് സൈന്യം ഇയാളെ വലിച്ച് താഴെയിടുകയും നായയെ വിട്ട് കടിപ്പിക്കുകയും ചെയ്തു. പിന്നാലെ സൈനികര്‍ തോക്ക് ചൂണ്ടി പള്ളിക്കകത്തേക്ക് കടക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണ് ഇസ്‌റാഈലിനെതിരെ ഉയരുന്നത്. പതിറ്റാണ്ടുകളായി ഫലസ്തീനികള്‍ക്ക് നേരെ ഇസ്‌റാഈല്‍ നടത്തുന്ന നരനായാട്ടിന്റെ മറ്റൊരു ഉദാഹരണമാണിത്. ദൃശ്യങ്ങള്‍ അല്‍ജസീറയാണ് പുറത്തുവിട്ടത്.
The Israeli army military dog attack Palestinian youth while he was praying inside a mosque in the West Bank.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."