HOME
DETAILS

ഷമിയുടെ പന്തുകളിൽ വിറച്ച് ഹൈദരാബാദ്; ക്ലാസൻ-നിതീഷ് സെഞ്ച്വറി കൂട്ടുകെട്ടിൽ ലക്നൗവിനെതിരെ ഭേദപ്പെട്ട സ്കോർ

  
April 05, 2026 | 12:56 PM

shamis lethal spell rattles srh klaasen and nitish rescue hyderabad against lucknow super giants

ഹൈദരാബാദ്: ഐപിഎല്ലിൽ ലക്നൗ സൂപ്പർ ജയൻ്റ്സിനെതിരായ മത്സരത്തിൽ തകർച്ചയിൽ നിന്ന് കരകയറി സൺറൈസേഴ്സ് ഹൈദരാബാദ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 156 റൺസെടുത്തു. ഒരു ഘട്ടത്തിൽ 26 റൺസിന് 4 വിക്കറ്റ് എന്ന നിലയിൽ തകർന്നടിഞ്ഞ ഹൈദരാബാദിനെ അഞ്ചാം വിക്കറ്റിൽ ഹെൻറിച്ച് ക്ലാസനും നിതീഷ് കുമാർ റെഡ്ഡിയും ചേർന്ന് പടുത്തുയർത്തിയ 116 റൺസിൻ്റെ സെഞ്ച്വറി കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ലക്നൗവിനായി 157 റൺസാണ് വിജയലക്ഷ്യം.

ഷമിയുടെ മാരക സ്പെൽ; തകർന്നടിഞ്ഞ് മുൻനിര

സീസണിലെ ഗംഭീര തിരിച്ചുവരവ് നടത്തുന്ന മുഹമ്മദ് ഷമിയുടെ പന്തുകൾക്ക് മുന്നിൽ ഹൈദരാബാദിൻ്റെ കരുത്തരായ ഓപ്പണർമാർക്ക് മറുപടിയുണ്ടായിരുന്നില്ല. ആദ്യ ഓവറിലെ അവസാന പന്തിൽ തന്നെ അപകടകാരിയായ അഭിഷേക് ശർമയെ (0) ഷമി പുറത്താക്കി. തൊട്ടടുത്ത ഓവറിലെ ആദ്യ പന്തിൽ ട്രാവിസ് ഹെഡിനെ (7) കൂടി മടക്കിയതോടെ ഹൈദരാബാദ് സ്തംഭിച്ചു. വൈകാതെ ക്യാപ്റ്റൻ ഇഷാൻ കിഷനും (1) പുറത്തായതോടെ എട്ടാം ഓവറിൽ 26 റൺസിന് 4 വിക്കറ്റ് എന്ന അതിദയനീയ അവസ്ഥയിലായി ഹൈദരാബാദ്. പവർപ്ലേയ്ക്ക് പിന്നാലെ ലിയാം ലിവിംഗ്സ്റ്റണും (14) പുറത്തായതോടെ ഹോം ഗ്രൗണ്ടിൽ ഹൈദരാബാദ് വൻ തകർച്ചയെ അഭിമുഖീകരിച്ചു.

രക്ഷകരായി ക്ലാസനും നിതീഷും

ടീം 50 കടക്കുമോ എന്ന് സംശയിച്ച ഘട്ടത്തിലാണ് ഹെൻറിച്ച് ക്ലാസനും യുവതാരം നിതീഷ് കുമാർ റെഡ്ഡിയും ഒന്നിച്ചത്. തുടക്കത്തിൽ നിലയുറപ്പിച്ച ഇരുവരും പതിനൊന്നാം ഓവർ മുതൽ ലക്നൗ ബൗളർമാർക്ക് മേൽ ആധിപത്യം സ്ഥാപിച്ചു. ആവേശ് ഖാൻ എറിഞ്ഞ 14-ാം ഓവറിൽ ക്ലാസൻ 19 റൺസ് അടിച്ചെടുത്തപ്പോൾ, തൊട്ടടുത്ത ഓവറിൽ നിതീഷ് കുമാർ മൂന്ന് സിക്സറുകൾ പറത്തി 22 റൺസ് നേടി സ്കോർ ബോർഡ് ചലിപ്പിച്ചു. 40 പന്തിൽ 62 റൺസെടുത്ത ക്ലാസൻ തുടർച്ചയായ രണ്ടാം മത്സരത്തിലും ടോപ് സ്കോററായപ്പോൾ നിതീഷ് 33 പന്തിൽ 56 റൺസെടുത്തു.

അവസാന ഓവറുകളിൽ ലക്നൗവിൻ്റെ തിരിച്ചുവരവ്

നിതീഷ്-ക്ലാസൻ സഖ്യം സ്കോർ 150 കടത്തുമെന്ന് തോന്നിച്ചെങ്കിലും 18-ാം ഓവറിൽ നിതീഷിനെ പുറത്താക്കി എം സിദ്ധാർത്ഥ് കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ 19-ാം ഓവറിൽ ക്ലാസനെയും ഹർഷ് ദുബെയെയും മടക്കിയ ആവേശ് ഖാൻ ഹൈദരാബാദിൻ്റെ കുതിപ്പിന് തടയിട്ടു. വെറും രണ്ട് റൺസ് മാത്രമാണ് ആ ഓവറിൽ ആവേശ് വിട്ടുകൊടുത്തത്. ഇതോടെ വമ്പൻ സ്കോർ സ്വപ്നം കണ്ട ഹൈദരാബാദ് 156 റൺസിൽ ഒതുങ്ങി.

ലക്നൗവിനായി മുഹമ്മദ് ഷമി നാലോവറിൽ വെറും 9 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി അവിശ്വസനീയ പ്രകടനമാണ് കാഴ്ചവെച്ചത്. ആവേശ് ഖാൻ, പ്രിൻസ് യാദവ് എന്നിവരും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി മികച്ച പിന്തുണ നൽകി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഗ്രൂപ്പ് കളി തൃക്കരിപ്പൂരിൽ വേണ്ട'; കെ.സി പക്ഷത്തോടുള്ള അടുപ്പത്തിൽ സന്ദീപ് വാര്യർക്കെതിരെ യുഡിഎഫ് പ്രവർത്തകർ

Kerala
  •  7 days ago
No Image

കടുത്ത സാമ്പത്തിക പ്രതിസന്ധി; സർക്കാർ നന്നായി വിയർക്കും 

Kerala
  •  7 days ago
No Image

ദുബൈയിലെ സ്വകാര്യ സ്കൂളുകൾക്ക് ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു

uae
  •  7 days ago
No Image

വന്യജീവി ആക്രമണം: പത്തുവർഷം കൊണ്ട് പൊലിഞ്ഞത് 954 ജീവൻ

Kerala
  •  7 days ago
No Image

‘വി.ഡി.എസ് കേരളം ഭരിക്കട്ടെ, ഷാഫി പറമ്പിൽ കോൺഗ്രസ് നയിക്കട്ടെ’ ; പള്ളുരുത്തിയിൽ പുതിയ ഫ്ലക്സ്

Kerala
  •  7 days ago
No Image

17കാരന്‍ ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രക്കാരിയായ യുവതി മരിച്ചു; കൊച്ചിയില്‍ പൊലിഞ്ഞത് ഇഷാനയുടെ സ്വപ്നങ്ങള്‍

Kerala
  •  7 days ago
No Image

നാലുവർഷ ബിരുദ പദ്ധതിയിൽ സമഗ്ര മാറ്റത്തിന് യു.ഡി.എഫ്; ആറുമാസത്തെ ഇൻ്റേൺഷിപ്പും പുതിയ സിലബസും വരുന്നു

Kerala
  •  7 days ago
No Image

സ്കൂളിൽ ചേരാൻ കുട്ടികളുണ്ട് ; ഉയർന്ന ക്ലാസുകളിൽ കൊഴിഞ്ഞുപോക്കും രൂക്ഷം

Kerala
  •  7 days ago
No Image

റോഡിലെ നമസ്‌കാരത്തിന് വിലക്ക്, പള്ളികള്‍ക്കുള്ളില്‍ മതി; ബംഗാളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സുവേന്ദു സര്‍ക്കാര്‍

National
  •  7 days ago
No Image

'പെൺകുട്ടികൾക്ക് എന്തിനാണ് വിദ്യാഭ്യാസം? അവർ വീടിനുള്ളിൽ ഇരിക്കുന്നതാണ് ഭംഗി'; വിവാദ പ്രസ്താവനയുമായി ബിഹാർ വിദ്യാഭ്യാസ മന്ത്രി

National
  •  7 days ago