'യവനിക'യിലൊരുങ്ങിയത് അക്ഷര സദ്യ
കരിവെള്ളൂര്‍: ഗൃഹപ്രവേശത്തിനു എഴുത്തുകാരന്‍ കൂടിയായ കുടുംബനാഥന്‍ അതിഥികള്‍ക്കായി കാത്തു വച്ചത് ' സമൃദ്ധമായ' അക്ഷര സദ്യ. നാടക കൃത്തും കാഞ്ഞങ്ങാട് അരയി ഗവ.യു.പി സ്‌കൂള്‍ അധ്യാപകനുമായ പ്രകാശന്‍ കരിവെള്ളൂര്‍ മാന്യ ഗുരു ഗവ.യു.പി സ്‌കൂളിനു സമീപത്തു പണിത 'യവനിക'യുടെ പ്രവേശനമാണു പ്രശസ്ത സാഹിത്യകാരന്മാര്‍ പങ്കെടുത്ത സാഹിത്യ സദ്യകൊണ്ടു ശ്രദ്ധേയമായത്. വീടിന്റെ കോലായില്‍ ഒരുക്കിയ സംവാദം പ്രശസ്ത നിരൂപകന്‍ ഇ.പി രാജഗോപാലന്‍ ഉദ്ഘാടനം ചെയ്തു. വത്സന്‍ പിലിക്കോട് മോഡറേറ്ററായി. പത്മന്‍ വെങ്ങര, ഹരിദാസ് കരിവെള്ളൂര്‍, പ്രസാദ് കണ്ണോത്ത്, കൊടക്കാട് നാരായണന്‍, എ.വി സന്തോഷ് കുമാര്‍, പരിയാരത്ത് കൃഷ്ണന്‍ നായര്‍, എം.എ ഭാസ്‌ക്കരന്‍, അഡ്വ.കെ.കെ നായര്‍ സംവാദത്തില്‍ പങ്കെടുത്തു.
അക്ഷരസദ്യയ്ക്കു പിറകെ വിഭവ സമൃദ്ധമായ സദ്യയുമൂട്ടിയാണ് കുടുംബം അതിഥികളെ യാത്രയാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."