എസ്.കെ.എസ്.എസ്.എഫ് ഭക്ഷണവിതരണം നടത്തി
പയ്യന്നൂര്‍: പെരുന്നാള്‍ ദിനത്തില്‍ പയ്യന്നൂരില്‍ ആരും വിശന്നു തളരരുതെന്ന നിശ്ചയദാര്‍ഢ്യത്തോടെ എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകരുടെ ഭക്ഷണ വിതരണം. ജില്ലാ കമ്മറ്റി, പയ്യന്നൂര്‍ മേഖല, അബുദാബി കണ്ണൂര്‍, ടൗണ്‍ ടീം പയ്യന്നൂര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണു ബലി പെരുന്നാള്‍ ദിനത്തില്‍ പയ്യന്നൂരില്‍ വിവിധ ഭാഗങ്ങളിലായി ഭക്ഷണ വിതരണം നടത്തിയത്. ഗവ.ആശുപത്രിയില്‍ രോഗികള്‍ക്കും സഹായികള്‍ക്കും നഗരത്തില്‍ ആശ്രിതരില്ലാതെ കഴിയുന്നവര്‍ക്കും ഭക്ഷണം വിതരണം ചെയ്തു. ഏതാണ്ടു മുന്നൂറോളം പേര്‍ക്കാണു പ്രവര്‍ത്തകര്‍ ഭക്ഷണം വിതരണം ചെയ്തത്.
എസ്.കെ ഹംസ ഹാജി പെരുമ്പ ഭക്ഷണ വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. സാബിര്‍ മാട്ടൂല്‍, അലി കുഞ്ഞി ഒ.പി ആലക്കാട്, റസാഖ് കടന്നപ്പള്ളി, മുഹമ്മദ് കുഞ്ഞി യമാനി, ശബീര്‍ പുഞ്ചക്കാട്, ശഫീഖ് അസ്അദി ആലക്കാട്, സയ്യിദ് മിദ് ലാജ് തങ്ങള്‍, അന്‍സാര്‍ അലി അക്ബര്‍, അഫ്സല് രാമന്തളി, ശിഹാബ് ചന്തപ്പുര എന്നിവര്‍ നേതൃത്വം നല്കി.
തളിപ്പറമ്പ: എസ്.കെ.എസ്.എസ്.എഫ് തളിപ്പറമ്പ മേഖലാ കമ്മിറ്റിയുടെ സഹകരണത്തോടെ അബുദാബി എസ്.കെ.എസ്.എസ്.എഫ് കണ്ണൂര്‍ ജില്ലാ സഹചാരി കമ്മിറ്റി പെരുന്നാള്‍ ദിനത്തില്‍ തളിപ്പറമ്പ താലൂക്ക് ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണ വിതരണം നടത്തി.
പരിപാടി എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് ബഷീര്‍ അസ്അദി നമ്പ്രം ഉദ്ഘാടനം ചെയ്തു. മേഖല എസ്.കെ.എസ്.എസ്.എഫ് പ്രസിഡന്റ് അബ്ദുല്ല യമാനി അധ്യക്ഷനായി. തളിപ്പറമ്പ ട്രാഫിക് എസ്.ഐ മോഹനന് ഭക്ഷണ വിതരണത്തിനു തുടക്കം കുറിച്ചു. വഹീദ് ദാരിമി, ജുനൈദ് മാസ്റ്റര്‍, മുഹമ്മദലി അസ്അദി, ലത്തീഫ് കുറ്റിക്കോല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."