പഴശ്ശി അണക്കെട്ടില്‍ അറ്റകുറ്റപ്പണി; വാഹന ഗതാഗതം നിരോധിച്ചു
ഇരിക്കൂര്‍: പഴശി റിസര്‍വോയറില്‍ അടിയന്തിര അറ്റകുറ്റപ്പണി തുടങ്ങുന്നതിനാല്‍ അണകെട്ട് വഴിയുള്ള വാഹനഗതാഗതം മൂന്നുമാസത്തേക്കു നിരോധിച്ചു. ഈമാസം 17 മുതല്‍ ഡിസംബര്‍ ഒന്നുവരെയാണു നിരോധനം. വര്‍ധിച്ചുവരുന്ന ജലചോര്‍ച്ച തടയുന്നതിന്റെ ഭാഗമായാണു നടപടി.
പഴശി റിസര്‍വോയറില്‍ പരമാവധി ജലംസംഭരിച്ചു കുടിവെള്ളത്തിനും കൃഷിക്കും ഉപയുക്തമാക്കുന്ന രീതിയില്‍ പദ്ധതി ആവിഷ്കരിക്കും. ലോക ബാങ്ക് സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുന്ന ജലചോര്‍ച്ച നിവാരണ പ്രവര്‍ത്തി അണക്കെട്ട് നിര്‍മാണ കമ്പനിക്കു കൈമാറും. മൂന്നുമാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് കരാര്‍. അണക്കെട്ടിലെ ഷട്ടറുകളിലും വര്‍ഷങ്ങളായി ചോര്‍ച്ച തുടരുന്നുണ്ട്.
എട്ടുകോടിയോളം രൂപചെലവഴിച്ചു മാറ്റിസ്ഥാപിച്ചിട്ടുണ്ട്. പഴയതും ബലക്ഷയമുള്ളതുമായ ഷട്ടറുകള്‍ മാറ്റിസ്ഥാപിക്കുന്നതോടെ 80 ശതമാനം ജലചോര്‍ച്ച പരിഹരിക്കാന്‍ കഴിയുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. യാത്ര നിരോധിച്ചതിനെ തുടര്‍ന്ന് ഇരിക്കൂര്‍, പടിയൂര്‍, കുയിലൂര്‍ ഭാഗത്തുനിന്നു വെളിയമ്പ്ര, മട്ടന്നൂര്‍ ഭാഗങ്ങളിലേക്കുള്ള വാഹനങ്ങള്‍ മണ്ണൂര്‍ കടവു പാലം വഴി പോകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."