തെരഞ്ഞെടുപ്പ് റെയ്ഡ്: അഞ്ച് സംസ്ഥാനങ്ങളിൽ നിന്നായി പിടിച്ചെടുത്തത് 650 കോടി; കേരളത്തിൽ 58 കോടി
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പും ഉപതെരഞ്ഞെടുപ്പും നടക്കുന്ന സംസ്ഥാനങ്ങളിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ നടത്തിയ കർശന പരിശോധനയിൽ ഇതുവരെ 650 കോടിയിലധികം രൂപയുടെ അനധികൃത പണവും വസ്തുവകകളും പിടിച്ചെടുത്തു. വിവിധ എൻഫോഴ്സ്‌മെന്റ് ഏജൻസികൾ നടത്തിയ പരിശോധനയിൽ പണം, മദ്യം, മയക്കുമരുന്ന്, സ്വർണം തുടങ്ങിയവയാണ് കണ്ടെടുത്തത്. മാർച്ച് 26 മുതലുള്ള കണക്കനുസരിച്ച് ആകെ 651.51 കോടി രൂപയുടെ വസ്തുക്കളാണ് കമ്മിഷൻ പിടിച്ചെടുത്തതെന്ന് ഔദ്യോഗിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ബംഗാൾ മുന്നിൽ, കേരളത്തിൽ 58 കോടി
പരിശോധനയിൽ ഏറ്റവും കൂടുതൽ തുകയുടെ വസ്തുക്കൾ പിടിച്ചെടുത്തത് പശ്ചിമ ബംഗാളിൽ നിന്നാണ്,ഏകദേശം 319 കോടി രൂപ. കേരളത്തിൽ നിന്ന് ഇതുവരെ 58 കോടി രൂപയുടെ വസ്തുവകകൾ കമ്മിഷൻ കണ്ടെടുത്തു. ഇതിൽ എട്ടു കോടി രൂപയുടെ കറൻസിയും, 41 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നും ഉൾപ്പെടുന്നു. കൂടാതെ രണ്ട് കോടി രൂപയുടെ മദ്യം (68,432 ലിറ്റർ), ഒരു കോടി രൂപയുടെ അമൂല്യ ലോഹങ്ങൾ, സൗജന്യ വിതരണത്തിനായി എത്തിച്ച അഞ്ച് കോടി രൂപയുടെ മറ്റ് വസ്തുക്കൾ എന്നിവയും കേരളത്തിൽ നിന്ന് പിടിച്ചെടുത്തവയിൽപ്പെടും.
മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകൾ
മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകൾ പരിശോധിച്ചാൽ തമിഴ്‌നാട് (170 കോടി), അസം (97 കോടി), പുതുച്ചേരി (7 കോടി) എന്നിങ്ങനെയാണ് റിപ്പോർട്ട്. നാല് സംസ്ഥാനങ്ങളിൽ നിന്നും ഒരു കേന്ദ്രഭരണ പ്രദേശത്തു നിന്നുമായി ആകെ പിടിച്ചെടുത്തവയിൽ 230 കോടി രൂപയുടെ മയക്കുമരുന്നും 79.3 കോടി രൂപയുടെ മദ്യവുമാണുള്ളത്. കൂടാതെ 58 കോടി രൂപയുടെ സ്വർണവും രേഖകളില്ലാത്ത 53.2 കോടി രൂപയുടെ കറൻസിയും പിടിച്ചെടുത്തു. വോട്ടർമാരെ സ്വാധീനിക്കാൻ എത്തിച്ച 231.01 കോടി രൂപയുടെ സൗജന്യ വസ്തുക്കളും കമ്മിഷന്റെ വലയിലായിട്ടുണ്ട്.
According to the Election Commission of India, enforcement agencies have seized over ₹650 crore in unaccounted cash and prohibited items across five poll-bound states. The crackdown, which began on March 26, targets the use of money power to influence voters. West Bengal recorded the highest volume of seizures, while Kerala saw significant activity involving narcotics.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."