മാല മോഷ്ടാക്കളെ പിടികൂടിയ ഓട്ടോ ഡ്രൈവര്‍മാരെ അനുമോദിച്ചു
ചുണ്ടപ്പറമ്പ്: കഴിഞ്ഞ ദിവസം ബസില്‍ നിന്നു മാല മോഷ്ടിച്ച പ്രതികളെ പിടികൂടിയ ചുണ്ടപ്പറമ്പിലെ രണ്ടുഓട്ടോ ഡ്രൈവര്‍മാരെ അനുമോദിച്ചു. ബെന്നി മനയ്ക്കപ്പറമ്പില്‍, ജോണി മുണ്ടയ്ക്കല്‍ എന്നിവരെയാണ് ചുണ്ടപ്പറമ്പ് ടൗണ്‍ കോണ്‍ഗ്രസ്സ് കമ്മിറ്റി, ചുണ്ടപ്പറമ്പ് ജനശ്രീ യൂനിറ്റ് എന്നിവയുടെ ആഭ്യമുഖ്യത്തില്‍ അനുമോദിച്ചത്.
പയ്യാവൂര്‍ കണ്ടകശേരി സ്വദേശിനിയായ സ്ത്രീയുടെ മൂന്നു പവന്‍ സ്വര്‍ണമാലയാണു പയ്യാവൂര്‍ തളിപ്പറമ്പ് റൂട്ടില്‍ യാത്ര ചെയ്യവെ മോഷണം പോയത്. ചുണ്ടപ്പറമ്പില്‍ ബസ് ഇറങ്ങിയ സ്ത്രീ ടൗണിലെ ഓട്ടോ ഡ്രൈവര്‍മാരോട് പരാതിപ്പെട്ടതിനെത്തുടര്‍ന്ന് ഓട്ടോഡ്രൈവര്‍മാര്‍ രണ്ടു ഇതര സംസ്ഥാന സ്ത്രീകളെ പിടികൂടി ശ്രീകണ്ഠാപുരം പൊലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു. സ്വര്‍ണമാല കണ്ടെത്തിയതും ഓട്ടോ ഡ്രൈവര്‍മാരായിരുന്നു.
അവസരത്തിനൊത്ത് പ്രവര്‍ത്തിച്ച് സത്യസന്ധത കാട്ടി മാതൃകയായതിനാണ് ഇവരെ അനുമോദിച്ചത്. ചടങ്ങ് ഐ.എന്‍.ടി.യു.സി. നിയോജകമണ്ഡലം പ്രസിഡന്റ് ബേബി മുല്ലക്കരി ഉദ്ഘാടനം ചെയ്തു. ജിന്‍സ് കാളിയാനി അധ്യക്ഷനായി. ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റി രക്ഷാധികാരി കെ.ടി ഐസക്ക് കൈച്ചറമറ്റം, ജോസ്‌കുട്ടി കൊടൂര്‍ മൊമന്റോയും കാഷ് പ്രൈസും വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."