HOME
DETAILS

ആലപ്പുഴയില്‍ രാഹുല്‍ഗാന്ധിക്ക് സ്ഥാനാര്‍ഥിയുടെ വക 'നെയ്മീന്‍' സര്‍പ്രൈസ്; നാല് കിലോ തൂക്കമുള്ള മുഴുത്ത മീന്‍ സമ്മാനമായി നല്‍കി

  
Web Desk
April 06, 2026 | 3:23 AM

a king-sized gift for rahul gandhi alappuzha candidate Ppesents a 4kg Kingfish

 

ആലപ്പുഴ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ആലപ്പുഴയിലെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് വേദിയില്‍ വച്ച് ലഭിച്ചത് കൗതുകകരമായ ഒരു സമ്മാനം. നാല് കിലോ തൂക്കം വരുന്ന മുഴുത്ത നെയ്മീനാണ് ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും മത്സ്യത്തൊഴിലാളിയുമായ എ.ഡി തോമസ് രാഹുലിന് സമ്മാനിച്ചത്. കേരളീയ വിഭവങ്ങളോടുള്ള രാഹുലിന്റെ താല്‍പര്യം പരിഗണിച്ചാണ് ഇത്തരമൊരു വേറിട്ട സമ്മാനം ഒരുക്കിയത്.

മണ്ണഞ്ചേരി കാവുങ്കലില്‍ നടന്ന പ്രചാരണ യോഗത്തിനിടെയാണ് രാഹുലിന് മീന്‍ സമ്മാനിക്കണമെന്ന ആഗ്രഹം എ.ഡി തോമസ് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെ അറിയിച്ചത്. തുടര്‍ന്ന് കൊച്ചിയില്‍ നിന്ന് എത്തിച്ച നെയ്മീന്‍ കനത്ത സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം വിഐപി പരിവേഷത്തോടെ വേദിയിലെത്തിച്ചു.

അമ്പലപ്പുഴ വളഞ്ഞവഴിയിലെ ശ്രീറാം വള്ളത്തിലെ തൊഴിലാളിയായ അനില്‍കുമാറാണ് രാഹുലിന് മീന്‍ കൈമാറിയത്. യുഡിഎഫ് സ്ഥാനാര്‍ഥി എ.ഡി തോമസിനൊപ്പം ജി. സുധാകരന്‍ ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കളും ഈ സമയം വേദിയിലുണ്ടായിരുന്നു.

 

During his election campaign in Alappuzha, Congress leader Rahul Gandhi was gifted a fresh 4kg kingfish (Neymeen) by UDF candidate and fisherman A.D. Thomas as a token of Kerala's culinary hospitality.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ദ്രപ്രസ്ഥത്തിൽ 'സഞ്ജു' തരംഗം; ഡൽഹിയെ തകർത്ത് ചെന്നൈ; പ്ലേ ഓഫ് പ്രതീക്ഷകൾക്ക് ജീവൻ വെച്ച് സൂപ്പർ കിങ്‌സ്

Cricket
  •  6 days ago
No Image

'ആരാധനയല്ല വേണ്ടത്, രാഷ്ട്രീയ ബോധമാണ്'; വിജയ്‌യുടെ വിജയത്തെ വിമർശിച്ച് പ്രകാശ് രാജ്; കാമരാജിനെ ഓർമ്മിപ്പിച്ച് എക്സ് പോസ്റ്റ്

National
  •  6 days ago
No Image

ഗൂഗിൾ എ.ഐ 'യുദ്ധക്കരുവാകുന്നു'; വംശഹത്യയിൽ പങ്കാളികളാകില്ലെന്ന് ജീവനക്കാർ; ഡീപ്‌മൈൻഡിൽ ചരിത്രപരമായ യൂണിയൻ നീക്കം

International
  •  6 days ago
No Image

മലയാളി യുവാവിന്റെ ക്രൂരത; ബെംഗളൂരുവിൽ മർദനമേറ്റ യുവതി മരിച്ചു; ലൈംഗികാതിക്രമം നടന്നുവെന്ന് എഫ്.ഐ.ആർ, പ്രതി ഒളിവിൽ

crime
  •  6 days ago
No Image

തോൽവി സമ്മതിക്കാതെ മമത; രാജിവെക്കില്ലെന്ന് ഉറച്ച നിലപാട്; അധികാരത്തിൽ തുടരാനാകുമോ? ഭരണഘടനയിൽ പറയുന്നത് ഇങ്ങനെ

National
  •  6 days ago
No Image

കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ; രണ്ട് നിരീക്ഷകരെ നിയോഗിച്ച് എ.ഐ.സി.സി

Kerala
  •  6 days ago
No Image

റയലിൽ പോര് മുറുകുന്നു; അർബെലോവയുടെ സ്റ്റാഫുമായി കൊമ്പുകോർത്ത് എംബാപ്പെ; ഡ്രസ്സിംഗ് റൂമിൽ അസ്വസ്ഥത പുകയുന്നു

Football
  •  6 days ago
No Image

ടോസ് ഭാഗ്യമില്ലാത്ത നായകൻ; സഞ്ജുവിനെയും രാഹുലിനെയും പിന്നിലാക്കി ഗെയ്‌ക്‌വാദ്

Cricket
  •  6 days ago
No Image

സുപ്രീംകോടതിയിൽ ഇനി 38 ജഡ്ജിമാർ; അംഗസംഖ്യ വർദ്ധിപ്പിക്കാൻ കേന്ദ്ര ക്യാബിനറ്റ് അംഗീകാരം; ബിൽ ഉടൻ പാർലമെന്റിൽ

Kerala
  •  6 days ago
No Image

ബംഗാൾ, തമിഴ്നാട്, പുതുച്ചേരി: മാറി മറിഞ്ഞ തെരഞ്ഞെടുപ്പ് ഫലങ്ങൾ

National
  •  6 days ago