HOME
DETAILS

ഹൈഫയിലെ ജനവാസ കേന്ദ്രങ്ങളില്‍ ഇറാന്റെ മിസൈല്‍ ആക്രമണം; ബഹുനില കെട്ടിടം തകര്‍ന്നു, വന്‍ നാശനഷ്ടം

  
Web Desk
April 06, 2026 | 4:32 AM

iranian missile strikes residential areas in haifa multi-story building collapses four missing

 

തെല്‍ അവീവ്: വടക്കന്‍ ഇസ്‌റാഈലിലെ പ്രധാന തുറമുഖ നഗരമായ ഹൈഫയില്‍ ഇറാന്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ വന്‍ നാശനഷ്ടം. ഞായറാഴ്ച വൈകുന്നേരം ജനവാസ കേന്ദ്രത്തില്‍ മിസൈല്‍ പതിച്ച് ഒരു ബഹുനില കെട്ടിടം ഭാഗികമായി തകര്‍ന്നു. അപകടത്തില്‍ 82 വയസ്സുകാരന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നാലുപേരെ കാണാതായതായും ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

മിസൈല്‍ നേരിട്ട് പതിച്ച കെട്ടിടം ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണെന്ന് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് അറിയിച്ചു. ആക്രമണത്തിന് പിന്നാലെ കെട്ടിടത്തിലുണ്ടായ തീപിടിത്തം രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായും ബാധിച്ചു. മിസൈലിന്റെ വാര്‍ഹെഡ് പൂര്‍ണമായും പൊട്ടിത്തെറിക്കാത്ത സാഹചര്യത്തില്‍, കൂടുതല്‍ അപകടം ഒഴിവാക്കാന്‍ സമീപത്തെ കെട്ടിടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. പരിക്കേറ്റവര്‍ക്ക് പുറമെ കടുത്ത മാനസികാഘാതം നേരിട്ട നാലുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

അതേസമയം, അതിശക്തമായ വ്യോമപ്രതിരോധ സംവിധാനങ്ങളെ മറികടന്ന് മിസൈല്‍ ജനവാസ കേന്ദ്രത്തില്‍ പതിച്ചതിനെ കുറിച്ച് ഇസ്‌റാഈല്‍ വ്യോമസേന അന്വേഷണം ആരംഭിച്ചു. ഇറാന്റെ ആക്രമണത്തിന് പിന്നാലെ ഹിസ്ബുല്ലയും വടക്കന്‍ ഇസ്‌റാഈലിന് നേരെ റോക്കറ്റ്, ഡ്രോണ്‍ ആക്രമണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. വടക്കന്‍ മേഖലയിലെ ഷോമ്രത്തില്‍ ഹിസ്ബുല്ല തൊടുത്ത ഡ്രോണ്‍ ഒരു വീടിന് മുകളില്‍ പതിച്ച് നാശനഷ്ടങ്ങളുണ്ടായെങ്കിലും ആളപായം റിപോര്‍ട്ട് ചെയ്തിട്ടില്ല. മേഖലയില്‍ സംഘര്‍ഷം അതീവ ഗുരുതരമായി തുടരുകയാണ്.

 

 A ballistic missile launched by Iran struck a residential building in the northern Israeli city of Haifa, causing severe damage and leaving several people injured or trapped under debris.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

169 റൺസ് ലക്ഷ്യം, പക്ഷേ ഒടുങ്ങിയത് 86-ൽ! ഹൈദരാബാദിനെ നാണംകെടുത്തി ടൈറ്റൻസ്; ഗുജറാത്തിന് ഇത് റെക്കോർഡ് വേട്ട

Cricket
  •  8 days ago
No Image

കേരളത്തിന്റെ നായകൻ ആര്? ഡൽഹിയിൽ ചർച്ചകൾ സജീവം; പ്രഖ്യാപനം നീളും, സസ്പെൻസ് തുടരുന്നു

Kerala
  •  8 days ago
No Image

കനത്ത മഴയത്ത് ഇടിവെട്ടിയപ്പോൾ ലോറിക്കുള്ളിൽ കയറിയിരുന്നു; മഴയിൽ കോൺക്രീറ്റ് ഭിത്തി ഇടിഞ്ഞുവീണ് ലോറി ക്യാബിനുള്ളിലിരുന്ന യുവാവിന് ദാരുണാന്ത്യം

Kerala
  •  8 days ago
No Image

ബസിനുള്ളിൽ വിദ്യാർത്ഥിക്ക് നേരെ ലൈംഗികാതിക്രമം; കോഴിക്കോട് സ്വകാര്യ ബസ് കണ്ടക്ടർ പോക്സോ കേസിൽ അറസ്റ്റിൽ

crime
  •  8 days ago
No Image

യുഡിഎഫിന് വോട്ട് ചെയ്യാത്തവർക്കും വിളി വരുമോ? കോൺഗ്രസിന്റെ മുഖ്യമന്ത്രി ചർച്ചകളെ ട്രോളി എം.എം. മണി

Kerala
  •  8 days ago
No Image

കുവൈത്തിൽ ഇറാൻ സൈനികരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി; നാല് ഐആർജിസി ഉദ്യോഗസ്ഥർ പിടിയിൽ

Kuwait
  •  8 days ago
No Image

ട്രോളുകളിൽ നിറഞ്ഞ് പാക് നായകൻ; 'ധൈര്യമുണ്ടോ' എന്ന് ചോദിച്ചവർക്ക് കളി പഠിപ്പിച്ച് ബംഗ്ലാ കടുവകൾ

Cricket
  •  8 days ago
No Image

മകന്റെ പീഡനം സഹിക്കാനാവുന്നില്ല; ദയാവധത്തിനായി കലക്ടറെ സമീപിച്ച് വയോധികനും കുടുംബവും

National
  •  8 days ago
No Image

ആഘോഷങ്ങളല്ല, ജനക്ഷേമമാണ് പ്രധാനം; 'മദ്യമുക്ത' തമിഴ്‌നാടിനായി ആദ്യ ചുവടുവെച്ച് വിജയ്; പ്രവർത്തകർക്ക് കർശന മുന്നറിയിപ്പ്

latest
  •  8 days ago
No Image

പാകിസ്താനിലെ മാർക്കറ്റിൽ സ്ഫോടനം: ട്രാഫിക് പൊലിസുകാർ ഉൾപ്പെടെ ഒമ്പത് മരണം, നിരവധി പേർക്ക് പരുക്ക്

International
  •  8 days ago