HOME
DETAILS

ഫോർട്ട് പൊലിസിന്റെ കള്ളക്കഥ പൊളിഞ്ഞു; 'കസ്റ്റഡി മർദ്ദനത്തിന്' ഇരയായവർ നിരപരാധികൾ, മോഷണ ബൈക്ക് ആലപ്പുഴയിൽ

  
April 06, 2026 | 5:12 AM

fort police custody torture story debunked as stolen bike recovered in alappuzha

തിരുവനന്തപുരം: തലസ്ഥാനത്തെ ഫോർട്ട് പൊലിസ് സ്റ്റേഷനിൽ പ്രതികളെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പൊലിസിന്റെ വാദങ്ങൾ പാടെ പൊളിഞ്ഞു. മോഷണമുതലായ ബൈക്ക് പ്രതികൾ പൊളിച്ചു വിറ്റുവെന്നായിരുന്നു പൊലിസ് കോടതിയിൽ നൽകിയ മൊഴി. എന്നാൽ, ഈ ബൈക്ക് ആലപ്പുഴയിൽ നിന്ന് സുരക്ഷിതമായി കണ്ടെത്തിയതോടെ പൊലിസിന്റെ 'മൂന്നാംമുറ'യും കള്ളക്കഥയും തുറന്നുകാട്ടപ്പെട്ടിരിക്കുകയാണ്.

യമഹ ബൈക്ക് മോഷ്ടിച്ചുവെന്നാരോപിച്ച് ജിനു, ഉണ്ണി എന്നിവരെയായിരുന്നു ഫോർട്ട് പൊലിസ് കസ്റ്റഡിയിലെടുത്ത് തല്ലിച്ചതച്ചത്. ബൈക്ക് ഇവർ പൊളിച്ചു വിറ്റുവെന്ന് വരുത്തിതീർക്കാൻ വർക്ക്ഷോപ്പ് ഉടമയെയും പൊലിസ് മർദ്ദിച്ചിരുന്നു. എന്നാൽ ആലപ്പുഴ നോർത്ത് പൊലിസ് പിടികൂടിയ വിനീത് എന്ന മോഷണക്കേസ് പ്രതിയിൽ നിന്നാണ് ഫോർട്ട് പൊലിസ് തിരഞ്ഞ ബൈക്ക് കണ്ടെടുത്തത്. ഇതോടെ മർദ്ദനമേറ്റവർ നിരപരാധികളാണെന്ന് വ്യക്തമായി.

സിസിടിവി ചതിച്ചു; പൊലിസുകാർ കുടുങ്ങി

കഴിഞ്ഞ മാസം 21-നാണ് കൊച്ചിയിൽ നിന്ന് പിടികൂടിയ ജിനുവിനെയും ഉണ്ണിയെയും തിരുവനന്തപുരത്ത് എത്തിച്ചത്. സ്റ്റേഷനിലെ സെല്ലിൽ വെച്ച് ഇവരെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞതാണ് പൊലിസിന് തിരിച്ചടിയായത്.

കസ്റ്റഡി മർദ്ദനത്തെ തുടർന്ന് ഗ്രേഡ് എസ്.ഐ ശ്രീകുമാർ, പൊലിസുകാരായ സുനിൽ, സിജുകുമാർ, ഗിരീഷ് എന്നിവരെ നേരത്തെ തന്നെ സസ്പെൻഡ് ചെയ്തിരുന്നു.സെല്ലിൽ കിടന്ന പ്രതിയുടെ മുടിയിൽ കുത്തിപ്പിടിച്ച് ഭിത്തിയിൽ അടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഗ്രേഡ് എസ്.ഐക്കെതിരെ നടപടിയുണ്ടായത്.

പൊലിസിന്റെ ന്യായീകരണം

ബൈക്ക് കണ്ടെത്തിയതോടെ പ്രതിരോധത്തിലായ ഫോർട്ട് പൊലിസ്, പ്രതികൾ തങ്ങളെ തെറ്റിദ്ധരിപ്പിച്ചതാണെന്ന വിചിത്രമായ ന്യായീകരണമാണ് ഇപ്പോൾ ഉയർത്തുന്നത്. ബൈക്ക് വിൽക്കാൻ വേണ്ടി കൈമാറിയതാകാമെന്നും ഇവർ പറയുന്നു. എന്നാൽ, യാതൊരു തെളിവുമില്ലാതെ ആളുകളെ കസ്റ്റഡിയിലെടുത്ത് മർദ്ദിക്കുകയും വ്യാജ തെളിവുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്തതിനെതിരെ ഉന്നതതല അന്വേഷണം വേണമെന്ന ആവശ്യം ശക്തമാവുകയാണ്.

ആലപ്പുഴയിൽ നിന്ന് പിടികൂടിയ വിനീതിനെ ഇപ്പോൾ ഫോർട്ട് പൊലിസിന് കൈമാറിയിട്ടുണ്ട്. കേസിൽ നിരപരാധികളായ യുവാക്കൾക്ക് മർദ്ദനമേറ്റ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഉൾപ്പെടെയുള്ളവർ ഇടപെടാനാണ് സാധ്യത.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐപിഎല്ലിൽ ചരിത്ര നേട്ടവുമായി മിച്ചൽ സ്റ്റാർക്ക്; വെടിക്കെട്ട് പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനെ തകർത്ത് ഡൽഹി

Cricket
  •  3 days ago
No Image

'സമയം അതിവേഗം നീങ്ങുന്നു,യുഎസുമായി ചർച്ചകൾക്ക് അതിവേ​ഗം തയ്യാറാകണം, അല്ലെങ്കിൽ രാജ്യത്ത് ഒന്നും അവശേഷിക്കില്ല'; ഇറാന് ട്രംപിന്റെ അവസാന അന്ത്യശാസനം

International
  •  3 days ago
No Image

ആശുപത്രി ഗേറ്റ് പൂട്ടി, ഡോക്ടർമാരുമില്ല; പാർക്കിൽ മൊബൈൽ വെളിച്ചത്തിൽ യുവതിയുടെ പ്രസവം, രണ്ട് ജീവനക്കാർക്ക് സസ്‌പെൻഷൻ

National
  •  3 days ago
No Image

ജിഫ്രി തങ്ങളുടെ പേരില്‍ വ്യാജവാര്‍ത്ത: പരാതി നല്‍കി

organization
  •  3 days ago
No Image

നീറ്റ് ചോദ്യപേപ്പർ ചോർച്ച: അന്വേഷണം എൻടിഎ ഉന്നതരിലേക്ക്; കേന്ദ്ര സർക്കാർ പ്രതിരോധത്തിൽ, വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്

National
  •  3 days ago
No Image

തിരിച്ചടിക്കാൻ യുഎഇക്ക് അവകാശമുണ്ട്; ബറാക്ക ആക്രമണത്തെ അപലപിച്ച് വിദേശകാര്യ മന്ത്രാലയം

uae
  •  3 days ago
No Image

ദുൽ ഹിജ്ജ മാസപ്പിറവി ദൃശ്യമായി; യുഎഇ അടക്കമുള്ള ​ഗൾഫ് രാജ്യങ്ങളിൽ മെയ് 27-ന് ബലിപെരുന്നാൾ

uae
  •  3 days ago
No Image

സച്ചിനെയും ഡു പ്ലെസിയെയും പിന്നിലാക്കി വിരാട് കോഹ്‌ലിക്ക് റെക്കോർഡ് സിംഹാസനം; പഞ്ചാബിനെ തകർത്ത് ആർസിബി പ്ലേഓഫിൽ

Cricket
  •  3 days ago
No Image

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ നീർപ്പാലത്തിന്റെ തൂണിലിടിച്ചു; രണ്ടു മരണം, മൂന്ന് പേർക്ക് പരുക്ക്

Kerala
  •  3 days ago
No Image

സഊദിയിൽ ദുൽ ഹിജ്ജ മാസപ്പിറവി ദൃശ്യമായി; അറഫാ ദിനം മെയ് 26-ന്, ബലിപെരുന്നാൾ മെയ് 27-നും

Saudi-arabia
  •  3 days ago