HOME
DETAILS

രാജീവ് ചന്ദ്രശേഖറിന് കിട്ടിയ പരിഗണന തനിക്കില്ല; പ്രചാരണ പരിപാടിക്കിടെ ബിജെപി നേതൃത്വത്തോട് കയർത്ത് ആർ. ശ്രീലേഖ

  
Web Desk
April 06, 2026 | 1:54 PM

rajeev chandrasekhar gets priority i dont r sreelekha lashes out at bjp leaders in vattiyoorkavu

തിരുവനന്തപുരം: വട്ടിയൂർക്കാവ് മണ്ഡലത്തിലെ ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ നാടകീയ സംഭവങ്ങൾ. കേന്ദ്രമന്ത്രി എസ്. ജയശങ്കർ പങ്കെടുത്ത വേദിയിൽ വെച്ച് സ്ഥാനാർഥി ആർ. ശ്രീലേഖ ഇറങ്ങിപ്പോയത് ചർച്ചയാകുന്നു. തനിക്ക് വേണ്ടി സംഘടിപ്പിച്ച പരിപാടിയിൽ കേന്ദ്രമന്ത്രി തന്റെ പേര് പരാമർശിക്കാത്തതാണ് ശ്രീലേഖയെ പ്രകോപിപ്പിച്ചത്.

പ്രസംഗത്തിലുടനീളം തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്റെ പേര് മാത്രം കേന്ദ്രമന്ത്രി പറയുകയും ശ്രീലേഖയുടെ പേര് ഒഴിവാക്കുകയും ചെയ്തതാണ് അതൃപ്തിക്ക് കാരണമായത്. ഇതോടെ പ്രകോപിതയായ ശ്രീലേഖ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ജി. സോമനോട് വേദിയിൽ വെച്ച് തന്നെ കയർത്തു സംസാരിച്ചു. ഇതിന് പിന്നാലെ പരിപാടി ബഹിഷ്കരിച്ച് അവർ പുറത്തേക്ക് പോവുകയായിരുന്നു. വി.വി. രാജേഷ്, രാജീവ് ചന്ദ്രശേഖർ എന്നിവരെയും ശ്രീലേഖ നേരിട്ട് പ്രതിഷേധം അറിയിച്ചു. പിന്നീട് മുതിർന്ന നേതാക്കൾ ഇടപെട്ട് അനുനയിപ്പിച്ചതിനെത്തുടർന്നാണ് അവർ തിരികെ എത്തിയത്.

താൻ ഇറങ്ങിപ്പോയി എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളെ ആർ. ശ്രീലേഖ പൂർണ്ണമായും നിഷേധിച്ചു. പാർട്ടിക്കുള്ളിൽ നേതാക്കളുമായി വ്യക്തിപരമായി സംസാരിച്ച കാര്യങ്ങളാണ് തെറ്റായ രീതിയിൽ പ്രചരിക്കുന്നതെന്ന് അവർ വ്യക്തമാക്കി. സഹോദരതുല്യനായ സോമനോട് സംസാരിച്ചത് സ്വകാര്യമായ കാര്യമാണ്. പാർട്ടിക്കുള്ളിൽ പറയാനുള്ള കാര്യങ്ങൾ അവിടെത്തന്നെ പറയും. ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്തി വാർത്തയാക്കുന്നത് ലജ്ജാകരമാണ് എന്ന് ആർ. ശ്രീലേഖ പറഞ്ഞു

സംഭവം രാഷ്ട്രീയ എതിരാളികൾ ആയുധമാക്കുമ്പോഴും, പ്രചാരണ രംഗത്ത് ഇത്തരം ചെറിയ തർക്കങ്ങൾ സ്വാഭാവികമാണെന്ന നിലപാടിലാണ് ബിജെപി നേതൃത്വം. വട്ടിയൂർക്കാവിലെ പ്രചാരണ പരിപാടികൾ പഴയ ആവേശത്തോടെ തന്നെ തുടരുമെന്നും പാർട്ടി വ്യക്തമാക്കി.

 

During a BJP election campaign in Vattiyoorkavu, candidate R. Sreelekha reportedly walked out of an event attended by Union Minister S. Jaishankar. The tension arose when the Minister repeatedly mentioned Lok Sabha candidate Rajeev Chandrasekhar in his speech but failed to acknowledge Sreelekha.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെനിയയില്‍ സ്‌കൂളിന് തീപിടിച്ച് 16 വിദ്യാര്‍ഥികള്‍ മരിച്ചു: 79 പേര്‍ക്ക് പരുക്ക്

International
  •  10 days ago
No Image

ഇ‍ഡി ഉദ്യേ​ഗസ്ഥരെ ആക്രമിച്ച സംഭവം: സിപിഎം നേതാവ് ഐ പി ബിനു അറസ്റ്റിൽ, സ്വയം പിടികൊടുക്കുകയാണെന്ന് ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  10 days ago
No Image

ഞാൻ തൃപ്തനല്ല, അതൊരു തെരുവ് പോരാട്ടമായിരുന്നു; സ്വന്തം നാട്ടിൽ ലോക ഒന്നാം നമ്പറുകാരൻ കാൾസണെ വീഴ്ത്തിയിട്ടും നിരാശയിൽ ഇന്ത്യൻ താരം

Others
  •  10 days ago
No Image

വിനേഷ് ഫോഗട്ടിനെതിരെ റെസ്ലിങ് ഫെഡറേഷന്‍ സുപ്രീം കോടതിയില്‍

National
  •  10 days ago
No Image

കാനറിപ്പടയ്ക്ക് ഇനി എന്ത് സംഭവിക്കും? ലോകകപ്പ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ നെയ്മർക്ക് പരിക്ക്!

Football
  •  10 days ago
No Image

രണ്ട് പ‌തിറ്റാണ്ടിനിപ്പുറം ഇന്ന് ആ ഉമ്മാന്റെ മുഖത്തുണ്ട് പെരുന്നാൾ ചിരി;ഉമ്മയെ ചേർത്ത് പിടിച്ച് മതിവരാതെ റഹീം

Kerala
  •  10 days ago
No Image

കണ്‍ഫേം ടിക്കറ്റ് ഉണ്ടായിട്ടും സീറ്റ് കിട്ടിയില്ല; ഇന്ത്യന്‍ റെയില്‍വേയ്ക്ക് 20,000 രൂപ പിഴ

National
  •  10 days ago
No Image

'രാജ്യസഭയിലേക്കില്ല': രാജി സമർപ്പിച്ച് സിദ്ധരാമയ്യ

National
  •  10 days ago
No Image

തിരുവനന്തപുരത്തെ അമ്യൂസ്‌മെന്റ് പാർക്കിൽ റൈഡ് തകർന്നുവീണുണ്ടായ അപകടം:കേസ് എടുത്ത് പൊലിസ്: പാർക്ക് താൽക്കാലികമായി അടച്ചു

Kerala
  •  10 days ago
No Image

ലഹരിസംഘവുമായി ബന്ധം; വീണ്ടും നടപടി, കരിപ്പൂർ സ്റ്റേഷനിലെ പൊലിസ് ഡ്രൈവർക്ക് സസ്പെൻഷൻ

Kerala
  •  10 days ago