HOME
DETAILS

പിതാവിന്റെ മരണശേഷം വിവാഹമോചനം; മകൾക്ക് കുടുംബ പെൻഷൻ നൽകാനാവില്ലെന്ന് ത്രിപുര ഹൈക്കോടതി

  
Web Desk
April 06, 2026 | 2:23 PM

divorce after fathers death tripura hc rules daughter not eligible for family pension

അഗർത്തല: സർക്കാർ ജീവനക്കാരായ മാതാപിതാക്കൾ മരിക്കുമ്പോൾ വിവാഹിതയായിരുന്ന മകൾ പിന്നീട് വിവാഹമോചനം നേടിയാൽ കുടുംബ പെൻഷന് അർഹതയുണ്ടാവില്ലെന്ന് ത്രിപുര ഹൈക്കോടതി. പെൻഷന് അർഹനായ വ്യക്തി മരിക്കുന്ന സമയത്ത് തന്നെ മകൾക്ക് പെൻഷൻ ലഭിക്കാനുള്ള നിയമപരമായ യോഗ്യത ഉണ്ടായിരിക്കണമെന്ന് ജസ്റ്റിസ് എസ്. ദത്ത പുർകായസ്ഥ നിരീക്ഷിച്ചു.

ത്രിപുര സ്റ്റേറ്റ് സിവിൽ സർവീസസ് (പെൻഷൻ) ചട്ടങ്ങൾ മുൻനിർത്തിയാണ് കോടതി വിധി പുറപ്പെടുവിച്ചത്. മാതാപിതാക്കളുടെ മരണസമയത്ത് മകൾ അവിവാഹിതയോ, വിധവയോ അല്ലെങ്കിൽ നിയമപരമായി വിവാഹമോചനം നേടിയവളോ ആയിരിക്കണം. മരണസമയത്ത് വിവാഹിതയായിരുന്ന ഒരാൾ പിന്നീട് വിവാഹമോചനം നേടിയതുകൊണ്ട് മാത്രം പെൻഷൻ ആനുകൂല്യങ്ങൾക്ക് അർഹയാകില്ല. ഭരണഘടനയുടെ 226-ാം അനുച്ഛേദം ഉപയോഗിച്ച് നിലവിലുള്ള ചട്ടങ്ങൾ മാറ്റിയെഴുതാൻ കോടതിക്ക് അധികാരമില്ലെന്നും ജസ്റ്റിസ് വ്യക്തമാക്കി.

അഗർത്തല മുനിസിപ്പൽ കോർപ്പറേഷനിലെ ജീവനക്കാരനായിരുന്ന വ്യക്തിയുടെ മകൾ നൽകിയ ഹരജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. 2018 ഡിസംബറിലാണ് ഹരജിക്കാരിയുടെ പിതാവ് മരിച്ചത്. 40 വർഷമായി ഭർത്താവുമായി വേർപിരിഞ്ഞ് പിതാവിനൊപ്പമാണ് താമസിച്ചിരുന്നതെന്നും പൂർണ്ണമായും അദ്ദേഹത്തെയാണ് ആശ്രയിച്ചിരുന്നതെന്നും യുവതി കോടതിയിൽ വാദിച്ചു. എന്നാൽ പിതാവ് മരിക്കുമ്പോൾ യുവതി നിയമപരമായി വിവാഹമോചിതയായിരുന്നില്ല. 2021-ലാണ് ഇവർക്ക് കോടതി മുഖേന വിവാഹമോചനം ലഭിക്കുന്നത്. തുടർന്ന് 2022-ൽ പെൻഷനായി അപേക്ഷിച്ചെങ്കിലും അധികൃതർ ഇത് നിരസിക്കുകയായിരുന്നു.

പിതാവ് മരിക്കുമ്പോൾ ഹരജിക്കാരി 'വിവാഹമോചിതയായ മകൾ' എന്ന ഗണത്തിലല്ല, മറിച്ച് 'ഭർത്താവുമായി വേർപിരിഞ്ഞു കഴിയുന്ന വിവാഹിതയായ മകൾ' എന്ന ഗണത്തിലാണ് ഉൾപ്പെടുന്നത്. നിയമപരമായ ആനുകൂല്യങ്ങൾ നിശ്ചയിക്കുന്നത് മരണസമയത്തെ വൈവാഹിക പദവി അടിസ്ഥാനമാക്കിയാണെന്നും, കേവലം ആശ്രിതയായിരുന്നു എന്ന കാരണത്താൽ നിയമം ലംഘിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രത്യേക സാഹചര്യങ്ങളിൽ മാത്രം ആനുകൂല്യം നൽകുന്നത് വിവേചനമായി കാണാനാവില്ലെന്നും കോടതി ഉത്തരവിൽ പറഞ്ഞു.

 

The Tripura High Courthas ruled that a daughter who obtains a legal divorce after the death of her parents is not eligible for a family pension.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വരുൺ ചക്രവർത്തിയുടെ പരിക്ക് വിവാദത്തിൽ; ഐപിഎൽ സമയത്ത് ഫ്രാഞ്ചൈസികളുടെ തീരുമാനങ്ങളിൽ ബിസിസിഐക്ക് ഇടപെടാനാകില്ലെന്ന് സെക്രട്ടറി ദേവജിത് സൈകിയ

Cricket
  •  4 hours ago
No Image

വെറും 4 ദിവസം കൊണ്ട് 33 ലക്ഷം ഫോളോവേഴ്‌സ്! എന്താണ് സോഷ്യൽ മീഡിയയെ പിടിച്ചുകുലുക്കുന്ന 'കോക്രോച്ച് ജനതാ പാർട്ടി'? പിന്നിൽ ഒരു 30 കാരൻ!

National
  •  4 hours ago
No Image

മദ്യപാനം ചോദ്യം ചെയ്തു; താമരശ്ശേരിയിൽ യുവതിയെ ഭർത്താവ് വാക്കത്തികൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു

crime
  •  5 hours ago
No Image

തലസ്ഥാനത്തെ ബീച്ചിൽ ഗുണ്ടാവിളയാട്ടം; വിനോദസഞ്ചാരികളായ കുടുംബത്തെ പ്ലാസ്റ്റിക് കസേരകൊണ്ട് തല്ലിച്ചതച്ചു, കുപ്രസിദ്ധ ഗുണ്ട പിടിയിൽ

crime
  •  6 hours ago
No Image

'ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് മകനെ അപമാനിച്ചു'; വെള്ളാപ്പള്ളിക്കെതിരെ നിയമനടപടിക്ക് യു. പ്രതിഭ; പാര്‍ട്ടിയുടെ അനുമതി തേടി

Kerala
  •  6 hours ago
No Image

59 വർഷത്തിന് ശേഷം തമിഴ്‌നാട്ടിൽ കോൺഗ്രസ് ഭരണത്തിലേക്ക്: മന്ത്രിമാരായി രാജേഷ് കുമാറും വിശ്വനാഥും; സത്യപ്രതിജ്ഞ വ്യാഴാഴ്ച

National
  •  6 hours ago
No Image

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; ധനമന്ത്രി നിർമല സീതാരാമനെ കാണാനില്ലെന്ന പരിഹാസവുമായി കോൺഗ്രസ്

National
  •  6 hours ago
No Image

22 വർഷത്തെ കാത്തിരിപ്പിന് അന്ത്യം; മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി ആഴ്‌സണലിന് പ്രീമിയർ ലീഗ് കിരീടം, പെപ് യുഗം അവസാനിക്കുന്നു!

Football
  •  6 hours ago
No Image

പയ്യോളിയിൽ മത്സ്യബന്ധനത്തിന് പോയ വയോധികൻ പുഴയിൽ മുങ്ങിമരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് കണ്ടൽക്കാടുകൾക്കിടയിൽ

Kerala
  •  6 hours ago
No Image

മൂന്ന് കളി, മൂന്ന് ക്യാപ്റ്റൻ! ക്രിസ് ഗെയ്‌ലടിച്ച് നാണംകെടുത്തിയ പൂനെയുടെ ആ അപൂർവ റെക്കോഡ് ഇനി മുംബൈയ്ക്കും

Cricket
  •  6 hours ago